Advertisements

വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന

പരിശുദ്ധാത്മാവിന്റെ ഗാനം

പ്രാരംഭ പ്രാർത്ഥന

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. “സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും അനുകമ്പാർ ദ്രവുമായ ജീവിതത്തിലൂടെ പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പ്രവാചികയായി , ദരിദ്രരുടേയും, മർദ്ദിതരുടെയും , ചൂഷിതരുടെയും പക്ഷം ചേർന്ന് അവരുടെ മാനുഷികാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ സി. റാണി മരിയാ യെ ശക്തിപ്പെടുത്തിയ അങ്ങ് വേദനിക്കുന്ന മനുഷ്യ ജീവിതങ്ങളെ ദൈവീക ഛായയിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ ഞങ്ങളെ അവിടുത്തെ ഉപകരണങ്ങളാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും സമൂഹം: ആമ്മേൻ

നാലാം ദിവസം: തന്റെ ദൗത്യത്തെ ക്കുറിച്ചുള്ള വാ. സി. റാണി മരിയയുടെ അവബോധം

“കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും, അന്ധർക്ക് കാഴ്ചയും, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും, കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു ” (ലൂക്കാ 4/18) ദരിദ്രരോട് സുവിശേഷം പ്രസംഗിക്കാൻ ഈ ലോകത്തിലേയ്ക് കടന്നുവന്ന യേശുവിന്റെ ദൗത്യം തുടരുകയാണ് തന്റെ ദൗത്യമെന്ന് സി. റാണി മരിയയ്ക്ക് ബോധ്യമുണ്ടായിരുന്നു. തന്നെ ഭരമേല്പിച്ച ഈ ദൗത്യം എന്തു വില കൊടുത്തും പൂർത്തിയാക്കാൻ അവൾ യത്നിച്ചു.

അവളുടെ പ്രാർത്ഥന ഇങ്ങനെയായിരുന്നു. എന്റെ സഹോദരങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ സുവിശേഷം പ്രസംഗിക്കുവാനുള്ള ഈ പരിശുദ്ധ ദൗത്യം നിർവ്വഹിക്കുവാനുള്ള കൃപ എനിക്ക് തരണമേ.” ഈശോയെക്കുറിച്ച് ഒരു പ്രാവശ്യമെങ്കിലും പറയാത്ത ദിവസം പാഴായിപ്പോയതായി അവൾ കണക്കാക്കിയിരുന്നു. ഒരു മിഷനറി എന്ന നിലയിൽ റാണി മരിയ തന്റെ എല്ലാ പ്രവർത്തികളും പരിശുദ്ധാത്മാവിനാൽ ഭരിക്കപ്പെടുന്നതിനും , നിയന്ത്രിക്കപ്പെടുന്നതിനും അനുവദിച്ചു. ദൈവത്തിന്റെ ആത്മാവ് അവളെ പാവങ്ങളിലേയ്ക് നയിച്ചു. പരിശുദ്ധാത്മാവ് ഒരിക്കലും അവളെ അനാഥയായി ഉപേക്ഷിച്ചില്ല.മറിച്ച്, അവളുടെ ജീവിതത്തിലെ ഓരോ കാൽവയ്പിലും, അവസാന ശ്വാസം വരെയും അവളോടൊപ്പം ഉണ്ടായിരുന്നു. അതിന്റെ തെളിവാണ് മരണ സമയത്ത് ” ഈ ശോ” എന്ന നാമം ആവർത്തിച്ച് ഉച്ചരിച്ചത്.

ഒരു യഥാർത്ഥ മിഷനറി ആരായിരിക്കണമെന്ന് വാ. റാണി മരിയയുടെ വാക്കുകളിൽ നമുക്ക് ഗ് ശ്രമിക്കാം. ഒന്നാമതായി പ്രാർത്ഥനയുടെ മനുഷ്യനായിരിക്കണം. ദൈവ സ്നേഹം അനുദിന ജീവിതത്തിലെ ഓരോ സംഭവത്തിലും അനുഭവിക്കണം. ദൈവവും മനുഷ്യനുമായും ഗാഢബന്ധം ഉണ്ടായിരിക്കണം. പ്രാർത്ഥനയ്ക്ക് എപ്പോഴും പ്രാധാന്യം കൊടുക്കണം. നമ്മുടെ പ്രാഥമിക ജോലി പ്രാർത്ഥനയാണ്. രണ്ടാമതു മാത്രമാണ് നമ്മുടെ മറ്റ് കടമകൾ. അവസാനമായി നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെ വിമർശനങ്ങൾ ശരിയാണെങ്കിലും, തെറ്റാണെങ്കിലും അതേക്കുറിച്ച് നാം ആകുലരാകേണ്ടതില്ല.

ദൈവ വചനം.

മത്തായി 1:16/24-28

(പ്രഭാഷണം / മൗന പ്രാർത്ഥന)

ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ… കർത്താവേ, അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ… മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ… കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

ഏക ദൈവമായ പരി. ത്രിത്വമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

പരി. മറിയമേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദൈവത്തിന്റെ മാതാവേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ക്രൂശിതന്റെ ആത്മ മിത്രമായ റാണി മരിയായേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

തിരുസഭയുടെ വത്സലപുത്രിയേ…

സീറോ മലബാർ സഭയുടെ അഭിമാന പാത്രമേ…

ഫ്രാൻസിസ്ക്കൻ ആരാമത്തിലെ രക്ത പുഷ്പമേ..

സുവിശേഷത്തിന്റെ ധീരയായ പ്രവാചികയേ..

ഇൻഡോറിന്റെ ധീര റാണിയേ..

നീതിയുടെ പ്രവാചക ശബ്ദമേ

ബലഹീനരുടെ അത്താണിയേ

ക്ഷമയുടെ മാലാഖയേ

ഏകാന്ത പഥികരുടെ മിത്രമേ

ആനന്ദത്തിന്റെ നിറകുടമേ

ദിവ്യ കാരുണ്യത്തിന്റെ ആരാധികയേ

ദൈവ സ്നേഹത്തിന്റെ കിരണമേ

പുഞ്ചിരിയുടെ അപ്പസ്തോലയേ

സുവിശേഷ വത്കരണത്തിന്റെ ഉത്തമ മാതൃകയേ

പ്രേഷിത രംഗത്തെ പ്രകാശഗോപുരമേ

ചൂഷിതരുടെ ഉറ്റമിത്രമേ

മിഷനറിമാരുടെ ധീരമാതൃകയേ

സുക്യതങ്ങളുടെ ഉദ്യാനമേ

ദൈവൈക്യത്തിന്റെ കണ്ണാടിയേ

പരിത്യാഗത്തിന്റെ പരിമളമേ

പാവങ്ങളിൽ ദൈവത്തെ ദർശിച്ചവളേ

ഈശോയ്ക്കായി മുറിവുകൾ ഏറ്റവളേ

നോച്ചൻപൂർ മലയിൽ ബലിയായവളേ

ധീരരക്തസാക്ഷി റാണി മരിയയേ

അർപ്പണത്തിന്റെ മാതൃകയായ റാണി മരിയയേ

ദൈവ വചനത്തിന്റെ വീണയായ റാണി മരിയയേ

പ്രാർത്ഥനയുടെ പ്രേഷിതയായ റാണി മരിയയേ

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട റാണി മരിയയേ

കാരുണ്യത്തിന്റെ മകുടമായ റാണി മരിയയേ

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്ന റാണി മരിയയേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ …കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ .

കാർമ്മി: ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞ ങ്ങൾ യോഗ്യരാകുവാൻ

സമൂഹം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .

സമാപന പ്രാർത്ഥന

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ ഒരു ധീര രക്തസാക്ഷിയായി വാ. റാണി മരിയയെ തിരുസഭയ്ക്ക് നൽകിയതിന് ഞങ്ങൾ നന്ദി പറയുന്നു. സി.റാണി മരിയ എപ്പോഴും തന്റെ വിളിയെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും ബോധ്യമുള്ളവളായിരുന്നു. അവളുടെ മദ്ധ്യസ്ഥത്താൽ ഞങ്ങളെയും പരിശുദ്ധാത്മാവിനാൽ പൂരിതരാക്കി വചന സംവാഹകരാക്കണമേ. ഞങ്ങൾ അയയ്ക്കപ്പെടുന്ന ഇടങ്ങളിലെല്ലാം സത്യത്തിനും , നിതിയ്ക്കും മനുഷ്യന്റെ അവകാശങ്ങൾക്കും വേണ്ടി ധീരമായി പോരാടുവാനുള്ള ശക്തിയും ക്യ പയും ഞങ്ങൾക്ക് പ്രദാനം ചെയ്യണമേ വാ. റാണി മരിയയുടെ മധ്യസ്ഥതയിലുടെ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ സ്വീകരിച്ച് ഞങ്ങളുടെ ഉദിഷ്ഠ കാര്യങ്ങൾ സാധിച്ചു തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.

സമൂഹം: ആമേൻ

Advertisements
Advertisements
Advertisements
Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply