നോമ്പുകാല ധ്യാന ചിന്തകൾ=നാലാം ദിനം

Riya Tom

യഥാര്‍ത്ഥ നിക്ഷേപത്തിലൂടെ ദാനദർമം മഹത്വകരം. തന്റെ നിക്ഷേപം മറ്റുളളവർക്കായി പങ്കുവെയ്ക്കുക എന്നതാണ് യഥാര്‍ത്ഥ അർത്ഥം ഇതാണ് അന്തൃവിധിയുടെ മാനദണ്ഡവും. (മത്തായി 25:31-40) നമ്മൾ ഉപവാസത്തിലൂടെയും ,മാംസവർജനത്തിലൂടെയും, നീക്കിവയ്ക്കപ്പെടുന്ന തുകയാണ് നാം ദാനദർമ്മം ചെയ്യേണ്ടത്. നാം നിറഞ്ഞ മനസ്സോടെ നമ്മളിൽ ഒരംശം മറ്റോരാൾക്ക് നൽകുമ്പോൾ അവിടെ കരുണയുടെ ഒരുവാതിൽ നമ്മിലേക്ക് തുറക്കുകയാണ് . ഉണ്ണുവാനും , ഉടുക്കുവാനും ഇല്ലാതിരിക്കുന്നവരിലേക്ക് ഒരംശം നൽകുമ്പോൾ ആ മുഖങ്ങളിൽ കാണുന്ന തേജസ്സ് നമ്മുടെ ഹൃദയങ്ങളിലും പ്രകാശപൂരിതമാക്കുന്നു. ശരീരത്തിന്റെ വിളക്ക് എന്ന് സൂചിപ്പിക്കുന്നത് കണ്ണാണ്. ആ കണ്ണിൽ നന്മയുടെ ഒരംശം പ്രതിബിംബിച്ചാൽ നമ്മുടെ ശരീരവും പ്രകാശിതമായിരിക്കും. എന്നാൽ കണ്ണ് ഇരുട്ടിന്റെ മറവിയായാൽ ശരീരം ഇരുണ്ടുമായി മാറുകയും ചെയ്യും. നമ്മുടെ നിക്ഷേപം നാം എപ്പോഴും കരുതേണ്ടത് ഭൂമിയിലല്ല. സ്വർഗത്തിലാണ്. അങ്ങനെയാണ് നമ്മുടെ ഹൃദയവും ധനൃമാക്കേണ്ടത്.

View original post

Leave a comment