പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“എന്റെ ദൈവമേ, അങ്ങ്‌ചെവി ചായിച്ച് കേള്‍ക്കണമേ! അങ്ങയുടെ കണ്ണുകള്‍ തുറന്ന് ഞങ്ങളുടെ നാശങ്ങളെയും അങ്ങയുടെ നാമം വഹിക്കുന്ന നഗരത്തെയും കടാക്ഷിക്കണമേ! ഞങ്ങളുടെയാചനകള്‍ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നതു ഞങ്ങളുടെ നീതിയിലല്ല, അങ്ങയുടെ മഹത്തായ കാരുണ്യത്തില്‍ മാത്രം ആശ്രയിച്ചുകൊണ്ടാണ്. (ദാനിയേല്‍ 9:18)” നല്ല ഈശോയെ ഈ പ്രഭാതത്തിൽ അവിടുത്തെ ഞങ്ങൾ സ്തുതിച്ചു പ്രാർത്ഥിക്കുന്നു. ജീവിതത്തിൽ സഹനങ്ങളുടെ നിമിഷങ്ങൾ കടന്നു വരുമ്പോൾ പലപ്പോഴും ഞങ്ങൾ അവിടുത്തെ വിട്ട് അകന്നു പോകുന്നു. ദൈവമേ കരുണ ആകണമേ. കോവിഡ് പത്തൊൻപതിന്റെ ഭയാശങ്കകൾ ഞങ്ങളെ വിട്ടു പോകാതെ പിന്തുടരുമ്പോൾ നാഥാ ഞങ്ങൾ അങ്ങയിൽ ആണ് അഭയം തേടുന്നു. അനുഗ്രഹിക്കണമേ. ഭയാശങ്കളുടെ നടുവിൽ നിന്നും മോചനം നൽകണമേ. നല്ല നാഥാ, ഇന്നേ ദിനത്തിൽ ഞങ്ങളുടെ ജീവിതത്തിൽ ഇന്ന് വരെ കടന്നു വന്ന സഹനങ്ങളെ അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഓരോ സഹനത്തെയും അവിടുന്ന് അനുഗ്രഹമാക്കി മാറ്റണമേ. സ്വർഗ്ഗ രാജ്യത്തിൽ ഞങ്ങളുടെ സമ്പത്തു വർദ്ധിപ്പിക്കുവാൻ സഹനങ്ങൾ ഞങ്ങൾക്ക് ഉപകാരമായി മാറട്ടെ. സഹിക്കുവാൻ ആകാത്ത വേദനകൾ അവിടുന്ന് ഞങ്ങൾക്ക് നൽകരുതേ. വേദനയുടെ നിമിഷങ്ങളിൽ അവിടുത്തെ വിളിച്ചു അപേക്ഷിക്കുമ്പോൾ ഇതാ ഞാൻ എന്ന് അവിടുന്ന് മറുപടി നൽകണമേ. ഭയത്തിന്റെയും സങ്കടത്തിന്റെയും അവസ്ഥകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. സ്വർഗ്ഗത്തിന്റെ സന്തോഷത്തിൽ ആയിരിക്കുവാൻ പിതാവേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. അവരുടെ പ്രവർത്തനങ്ങളെ ഫലമണിയ്ക്കണമേ. വലിയ സന്തോഷത്തിന്റെ സദ്വാർത്ത അറിയുവാൻ ഞങ്ങളെ അനുവദിക്കണമേ ആമേൻ

വിശുദ്ധ അൽഫോൻസാമ്മ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading