അനുഗ്രഹീത മറിയം
വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരിയൻ പ്രാർത്ഥന

മറിയമേ നീ അനുഗ്രഹീതയാകുന്നു.
കാരണം നീ ദൈവവചനത്തിൽ വിശ്വസിച്ചു.
അവന്റെ വാഗ്ദാനങ്ങളിൽ നീ പ്രത്യാശിച്ചു.
നീ സ്നേഹത്തിൽ പരിപൂർണ്ണ ആയിരുന്നു.
മറിയമേ നീ അനുഗ്രഹീതയാകുന്നു
എലിസബത്തിനെ തിടുക്കത്തിൽ ശുശ്രൂഷിച്ച നീ അനുഗ്രഹീതയാകുന്നു.
ബെദ്ലേഹമിൽ മാതൃത്വത്തിന്റെ നന്മ വിതറിയ നീ അനുഗ്രഹീതയാകുന്നു.
പീഡനങ്ങളിൽ ശക്തയായിരുന്ന നീ അനുഗ്രഹീതയാകുന്നു.
യേശുവിനെ സ്ഥിരോത്സാഹത്തോടെ ദൈവാലയത്തിൽ അന്വോഷിച്ച നീ അനുഗ്രഹീതയാകുന്നു.
നസ്രത്തിൽ ലളിത ജീവിതം നയിച്ച നീ അനുഗ്രഹീതയാകുന്നു.
കാനായിൽ മാധ്യസ്ഥം വഹിച്ച നീ അനുഗ്രഹീതയാകുന്നു.
കുരിശിൻ ചുവട്ടിലെ അമ്മ സാന്നിധ്യമായി നിലകൊണ്ട നീ അനുഗ്രഹീതയാകുന്നു.
ഉത്ഥാനം വിശ്വസ്തതയോടെ കാത്തിരുന്ന നീ അനുഗ്രഹീതയാകുന്നു.
പെന്തക്കുസ്താ തിരുനാളുവരെ സ്ഥിരതയോടെ പ്രാർത്ഥിച്ച നീ അനുഗ്രഹീതയാകുന്നു.
സ്വർഗ്ഗത്തിലേക്കുള്ള നിന്റെ മഹത്വപൂർണ്ണമായ ആരോപണത്താൽ നീ അനുഗ്രഹീതയാകുന്നു.
തിരുസഭയ്ക്കു മാതൃ സംരക്ഷണം നൽകുന്ന നീ അനുഗ്രഹീതയാകുന്നു.
മനുഷ്യവംശം മുഴുവനും വേണ്ടി നിരന്തരം മാധ്യസ്ഥ്യം വഹിക്കുന്ന നീ അനുഗ്രഹീതയാകുന്നു.

(1986 ൽ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കോളംബിയാ സന്ദർശനവേളയിലെ പ്രാർത്ഥനയുടെ സ്വതന്ത്ര പരിഭാഷ)
ഫാ. ജയ്സൺ കുന്നേൽ mcbs
Pope John Paul II Prayer in Malayalam
Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/



Leave a comment