വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം

ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിൻ്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയെയും ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു.

ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുളള സംരക്ഷകനേ, ഈശോമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുളള പിതാവേ! അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ! അന്ധകാരങ്ങളുടെ ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.

അങ്ങുന്ന് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്ന് കാത്തുരക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽനിന്നും കാത്തുകൊളളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ ബലം പ്രാപിച്ച് പുണ്യ ജീവിതം കഴിപ്പാനും നല്ലമരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥത്താൽ ഞങ്ങളെല്ലാവരെയും എല്ലായ്പ്പോഴും കാത്തുകൊളളണമേ.
ആമ്മേൻ.

MARIAN MINISTRIES
✨✨✨✨✨✨✨✨✨✨✨

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam”

  1. യവുസെപിതാവേ ഇന്ന് ഞങൾ കോളേജിൽ റിജോയിൻ ലെറ്റർ കാണിക്കുമ്പോൾ സൈൻ ഇട്ടു തരണേ ഹോസ്റ്റലിൽ പ്രേശ്നങ്ങൾ ഒന്നും ആവരുതേ ഈശോയെ മാതാവേ കൂടെ കാണണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    Liked by 1 person

Leave a reply to Mariya Cancel reply