ബിഷപ് അൾത്താര ബാലനായ കഥ

ബിഷപ് അൾത്താര ബാലനായ കഥ
ആ അൾത്താര ബാലൻ പിന്നീടു മാർപാപ്പയുമായി
 
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന കാലയളവിൽ റോമിലാണ് സംഭവം കൃത്യമായി പറഞ്ഞാൽ 1888. പത്രോസിൻ്റെ ബസിലിക്കയിലെ ഒരു അൾത്താരയിൽ ഒരു വൈദീകൻ വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാടെക്കുന്നു. കുർബാനയ്ക്കു കൂടാൻ വരാമെന്നു പറഞ്ഞിരുന്ന അൾത്താര ബാലൻ വരാത്തതിനാൽ ആ വൈദീകൻ അല്പം അസ്വസ്ഥനായിരുന്നു.
വൈദികൻ്റെ അസ്വസ്ഥത അടുത്ത ബെഞ്ചിൽ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു മെത്രാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആ വൈദീൻ്റെ സമീപത്തെത്തി കാരണം അന്വോഷിച്ചു. നിശ്ചയിക്കപ്പെട്ട അൾത്താര ബാലൻ വന്നില്ല എന്നായിരുന്നു മറുപടി.
 
അച്ചൻ്റെ കുർബാനയ്ക്കു ശുശ്രൂഷകനാകാൻ എന്നെ അനുവദിക്കു. മെത്രാൻ ആ വൈദീകനോടു ആവശ്യപ്പെട്ടു.
“വേണ്ട പിതാവേ, ഒരു മെത്രാൻ അൾത്തര ബാലനായി എൻ്റെ കുർബാനയ്ക്കു ശുശ്രൂഷ ചെയ്യുന്നത് എനിക്കു ബുദ്ധിമുട്ടാണ് ” വൈദീകൻ മറുപടി നൽകി.
 
എന്തുകൊണ്ട് സാധിക്കില്ല? മെത്രാൻ മറു ചോദ്യം ഉന്നയിച്ചു. ഈ കുർബാനയ്ക്കു അച്ചന സഹായിക്കാൻ എനിക്കു കഴിയും മെത്രാൻ വീണ്ടുപറഞ്ഞു.
“അങ്ങയെപ്പോലൊരാൾ എൻ്റെ കുർബാനയ്ക്കു സഹായിയാകുമ്പോൾ അതൊരു നാണക്കേടല്ല, ഞാൻ ഇതിനു സമ്മതിക്കില്ല” വൈദീകൻ പറഞ്ഞു.
 
ശാന്തമാകു അച്ചാ, വേഗം കുർബാനയ്ക്കു തയ്യാറാകു. ഒരു സ്നേഹശാസനയാണ് പിതാവിൽ നിന്നു ഇത്തവണ വന്നത് .
മറ്റു വഴികളില്ലാതെ വൈദീകനു പിതാവിൻ്റെ ശാസന അനുസരിക്കേണ്ടി വന്നു.
വളരെ വികാരാധീനനായി ആ വൈദീകൻ ആ ദിവ്യബലി പൂർത്തിയാക്കി .
അവസാനം പിതാവിൻ്റെ മുമ്പിൽ മുട്ടുകുത്തി നന്ദി നിറഞ്ഞ ഹൃദയത്തോടെ ആ വൈദീകൻ പിതാവിൻ്റെ അനുഗ്രഹത്തിനായി ശിരസ്സു നമിച്ചു.
 
വൈദീകനേക്കാൾ 20 വയസ്സു പ്രായമുണ്ടായിരുന്ന ആ അൾത്താര ബാലൻ്റെ പേര് ഗ്യൂസെപ്പെ മെൽചിയോറെ സാർട്ടോ എന്നായിരു ആയിരുന്നു. അന്നദ്ദേഹം ഇറ്റലിയിലെ മാന്തുവാ രൂപതയുടെ മെത്രാനായിരുന്നു.
 
1893 വെനസീലെ പാത്രിയാർക്കീസായി തീർന്ന സാർട്ടോ മെത്രാൻ 1903 ൽ പത്താം പീയൂസ് എന്ന നാമത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ മാർപാപ്പയായി തീർന്നു. 1914 വരെ സഭയെ ഭരിച്ച പത്താം പീയൂസ് മാർപാപ്പയെ 1954ൽ വിശുദ്ധനായി പ്രഖ്യപിച്ചു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
07/02/2022
Advertisements
Advertisements

Leave a comment