The Book of Numbers, Chapter 7 | സംഖ്യ, അദ്ധ്യായം 7 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 7

കൂടാരപ്രതിഷ്ഠയ്ക്കു കാഴ്ചകള്‍

1 മോശ കൂടാരം സ്ഥാപിച്ചതിനുശേഷം അതും അതിന്റെ സാമഗ്രികളും ബലിപീഠ വും, അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു വിശുദ്ധീകരിച്ചു.2 അന്ന് ഇസ്രായേലിലെ കുലത്തലവന്‍മാരും ഗോത്രപ്രധാനരും കണക്കെടുപ്പില്‍ മേല്‍നോട്ടം വഹിച്ചവരുമായ നേതാക്കന്മാര്‍ കാഴ്ചകള്‍കൊണ്ടുവന്നു കര്‍ത്താവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.3 രണ്ടു നേതാക്കന്മാര്‍ക്ക് ഒരു വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും എന്ന കണക്കിനു മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാള കളും അവര്‍ കൂടാരത്തിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.4 അപ്പോള്‍ കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:5 സമാഗമകൂടാരത്തിലെവേലയ്ക്ക് ഉപയോഗിക്കാന്‍, അവരില്‍നിന്ന് അവ സ്വീകരിച്ച്, ലേവ്യര്‍ക്ക് ഓരോരുത്തന്റെയും കര്‍ത്തവ്യമനുസരിച്ചു കൊടുക്കുക.6 മോശ വണ്ടികളെയും കാളകളെയും സ്വീകരിച്ചു ലേവ്യര്‍ക്കു കൊടുത്തു.7 ഗര്‍ഷോന്റെ പുത്രന്മാര്‍ക്ക് അവരുടെ ജോലിക്കനുസരിച്ചു രണ്ടു വണ്ടികളും നാലു കാളകളുംകൊടുത്തു.8 പുരോഹിതനായ അഹറോന്റെ മകന്‍ ഇത്താമറിന്റെ നേതൃത്വത്തിലുള്ള മെറാറിയുടെ പുത്രന്മാര്‍ക്ക് അവരുടെജോലിക്കനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു.9 എന്നാല്‍, കൊഹാത്തിന്റെ പുത്രന്മാര്‍ക്ക് ഒന്നും നല്‍കിയില്ല; കാരണം, വിശുദ്ധവസ്തുക്കളുടെ കാര്യം നോക്കാനാണ് അവരെ ചുമതലപ്പെടുത്തിയിരുന്നത്; അവ ചുമലില്‍ വഹിക്കേണ്ടവയായിരുന്നു.10 ബലിപീഠം അഭിഷേകം ചെയ്ത ദിവസം പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകള്‍ നേതാക്കന്മാര്‍ അതിന്റെ മുമ്പാകെ സമര്‍പ്പിച്ചു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:11 നേതാക്കന്മാര്‍ ഓരോരുത്തരായി ഓരോ ദിവസം ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകള്‍ സമര്‍പ്പിക്കണം.12 ഒന്നാം ദിവസം യൂദാഗോത്രത്തിലെ അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോന്‍ കാഴ്ച സമര്‍പ്പിച്ചു.13 അവന്‍ കാഴ്ചവച്ചതു വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരുവെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേര്‍ത്ത മാവ്,14 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,15 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരുവയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,16 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,17 സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയ സ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍, ഇതാണ് അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോണ്‍ സമര്‍പ്പിച്ച കാഴ്ച.18 രണ്ടാം ദിവസം ഇസാക്കര്‍ഗോത്രത്തിന്റെ നേതാവും സുവാറിന്റെ മകനുമായനെത്തനേല്‍ കാഴ്ച സമര്‍പ്പിച്ചു.19 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,20 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം, ദഹനബലിക്കായി ഒരു കാളക്കുട്ടി,21 ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,22 പാപപരിഹാരബലിക്ക് ഒരു ആണ്‍കോലാട്,23 സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാണ്. ഇതാണ് സുവാറിന്റെ മകന്‍ നെത്തനേല്‍ സമര്‍പ്പിച്ച കാഴ്ച.24 മൂന്നാം ദിവസം സെബലൂണ്‍ ഗോത്രത്തിന്റെ നേതാവും ബേലോന്റെ മകനുമായ എലിയാബ് കാഴ്ച സമര്‍പ്പിച്ചു.25 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,26 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,27 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയ സ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,28 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,29 സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ചു കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാണ്. ഇതാണ് ഹേലോന്റെ പുത്രന്‍ എലിയാബ് സമര്‍പ്പിച്ച കാഴ്ച.30 നാലാം ദിവസം റൂബന്‍ ഗോത്രത്തിന്റെ നേതാവും ഷെദേയൂറിന്റെ മകനുമായ എലിസൂര്‍ കാഴ്ചയര്‍പ്പിച്ചു.31 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,32 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,33 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,34 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,35 സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഷെദേയൂറിന്റെ മകന്‍ എലിസൂര്‍ സമര്‍പ്പിച്ച കാഴ്ച.36 അഞ്ചാം ദിവസം ശിമയോന്‍ ഗോത്രത്തിന്റെ നേതാവും സുരിഷദ്ദായിയുടെ മകനുമായ ഷെലൂമിയേല്‍ കാഴ്ച സമര്‍പ്പിച്ചു.37 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,38 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,39 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,40 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,41 സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് സുരിഷദ്ദായിയുടെ മകന്‍ ഷെലൂമിയേല്‍ സമര്‍പ്പിച്ച കാഴ്ച.42 ആറാം ദിവസം ഗാദ്‌ഗോത്രത്തിലെ തലവനും റവുവേലിന്റെ മകനുമായ എലിയാസാഫ് കാഴ്ച സമര്‍പ്പിച്ചു.43 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,44 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,45 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,46 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,47 സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് റവുവേലിന്റെ മകന്‍ എലിയാസാഫ് സമര്‍പ്പിച്ച കാഴ്ച.48 ഏഴാം ദിവസം എഫ്രായിം ഗോത്രത്തിന്റെ നേതാവും അമ്മിഹൂദിന്റെ മകനുമായ എലിഷാമ കാഴ്ചയര്‍പ്പിച്ചു.49 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,50 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,51 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,52 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,53 സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് അമ്മിഹൂദിന്റെ പുത്രന്‍ എലിഷാമസമര്‍പ്പിച്ച കാഴ്ച.54 എട്ടാം ദിവസം മനാസ്സെ ഗോത്രത്തിന്റെ നേതാവും പെദാഹ്‌സൂറിന്റെ മകനുമായ ഗമാലിയേല്‍ കാഴ്ച സമര്‍പ്പിച്ചു.55 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,56 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,57 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,58 പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍കുട്ടി,59 സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് പെദാഹ്‌സൂറിന്റെ മകന്‍ ഗമാലിയേല്‍ സമര്‍പ്പിച്ച കാഴ്ച.60 ഒമ്പതാം ദിവസം ബെഞ്ചമിന്‍ഗോത്രത്തിന്റെ നേതാവും ഗിദെയോനിയുടെ മകനുമായ അബിദാന്‍ കാഴ്ചയര്‍പ്പിച്ചു.61 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,62 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,63 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,64 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,65 സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഗിദയോനിയുടെ പുത്രന്‍ അബിദാന്‍ സമര്‍പ്പിച്ച കാഴ്ച.66 പത്താം ദിവസം ദാന്‍ഗോത്രത്തിന്റെ നേതാവും അമ്മിഷദ്ദായിയുടെ മകനുമായ അഹിയേസര്‍ കാഴ്ച സമര്‍പ്പിച്ചു.67 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,68 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,69 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,70 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്,71 സമാധാന ബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് അമ്മിഷദ്ദായിയുടെ മകന്‍ അഹിയേസര്‍ സമര്‍പ്പിച്ച കാഴ്ച.72 പതിനൊന്നാം ദിവസം ആഷേര്‍ഗോത്രത്തിന്റെ നേതാവും ഒക്രാന്റെ മകനുമായ പഗിയേല്‍ കാഴ്ചയര്‍പ്പിച്ചു.73 അവന്‍ കാഴ്ചവച്ചത് വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,74 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,75 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,76 പാപപരിഹാരബലിക്ക് ഒരു ആണ്‍കോലാട്,77 സമാധാനബലിക്കായി രണ്ടു കാളകള്‍, അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഒക്രാന്റെ മകന്‍ പഗിയേല്‍ സമര്‍പ്പിച്ച കാഴ്ച.78 പന്ത്രണ്ടാം ദിവസം നഫ്താലി ഗോത്രത്തിന്റെ നേതാവും ഏനാന്റെ മകനുമായ അഹീറകാഴ്ച സമര്‍പ്പിച്ചു.79 അവന്‍ കാഴ്ചവച്ചത് വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍പ്രകാരം നൂറ്റിമുപ്പതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ഷെക്കല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം, അവനിറയെ ധാന്യബലിക്കുള്ള എണ്ണ ചേര്‍ത്ത നേരിയ മാവ്,80 സുഗന്ധദ്രവ്യം നിറച്ച പത്തു ഷെക്കല്‍ തൂക്കമുള്ള ഒരു പൊന്‍കലശം,81 ദഹനബലിക്കായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഒരു ആണ്‍ചെമ്മരിയാട്,82 പാപപരിഹാരബലിക്കായി ഒരു ആണ്‍കോലാട്, സമാധാന ബലിക്കായി രണ്ടു കാളകള്‍,83 അഞ്ചു മുട്ടാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയാകുന്നു. ഇതാണ് ഏനാന്റെ മകന്‍ അഹീറസമര്‍പ്പിച്ച കാഴ്ച.84 ബലിപീഠം അഭിഷേകം ചെയ്ത ദിവസം അതിന്റെ പ്രതിഷ്ഠയ്ക്കുവേണ്ടി ഇസ്രായേല്‍ നേതാക്കന്മാര്‍ സമര്‍പ്പിച്ച കാഴ്ചകള്‍ ഇവയാണ് :85 പന്ത്രണ്ടു വെള്ളിത്തളികകള്‍, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങള്‍, പന്ത്രണ്ടുപൊന്‍കലശങ്ങള്‍. ഓരോ വെള്ളിത്തളികയുടെയും തൂക്കം നൂറ്റിമുപ്പതു ഷെക്കല്‍, ഓരോ വെള്ളിക്കിണ്ണത്തിന്റെയും തൂക്കം എഴുപതു ഷെക്കല്‍. അങ്ങനെ വെള്ളിപ്പാത്രങ്ങളുടെ ആകെ തൂക്കം വിശുദ്ധ മന്ദിരത്തിലെ ഷെക്കല്‍ പ്രകാരം രണ്ടായിരത്തിനാനൂറ് ഷെക്കല്‍.86 സുഗന്ധദ്രവ്യം നിറച്ച പന്ത്രണ്ടുപൊന്‍കലശങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ഷെക്കല്‍ പ്രകാരം ഓരോന്നിനും തൂക്കം പത്തു ഷെക്കല്‍; കലശങ്ങളുടെ ആകെ തൂക്കം നൂറ്റിയിരുപതു ഷെക്കല്‍.87 ധാന്യബലിയോടുകൂടി ദഹനബലിക്കുള്ള കന്നുകാലികളെല്ലാംകൂടി പന്ത്രണ്ടു കാളകള്‍, പന്ത്രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പന്ത്രണ്ട് ആണ്‍ ചെമ്മരിയാടുകള്‍, പാപപരിഹാരബലിക്കു പന്ത്രണ്ട് ആണ്‍കോലാടുകള്‍.88 സമാധാന ബലിക്കുള്ള കന്നുകാലികളെല്ലാംകൂടി ഇരുപത്തിനാലു കാളകള്‍, അറുപതു മുട്ടാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരു വയസ്സുള്ള അറുപത് ആണ്‍ചെമ്മരിയാടുകള്‍. ബലിപീഠം അഭിഷേകം ചെയ്തതിനുശേഷം അതിന്റെ പ്രതിഷ്ഠയ്ക്കായി സമര്‍പ്പിച്ച കാഴ്ച കള്‍ ഇവയാകുന്നു.89 കര്‍ത്താവുമായി സംസാരിക്കാന്‍ സമാഗമകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍, സാക്ഷ്യപേടകത്തിന്റെ മുകളില്‍ രണ്ടു കെരൂബുകളുടെ മധ്യത്തിലുള്ള കൃപാസനത്തില്‍നിന്ന് ഒരു സ്വരം തന്നോടു സംസാരിക്കുന്നതു മോശ കേട്ടു.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment