The Book of Numbers, Chapter 9 | സംഖ്യ, അദ്ധ്യായം 9 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 9

രണ്ടാമത്തെ പെസഹാ

1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ് മരുഭൂമിയില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍ ജനം നിശ്ചിത സമയത്തുതന്നെ പെസഹാ ആഘോഷിക്കണം.3 ഈ മാസം പതിനാലാം ദിവസം വൈകുന്നേരം എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിങ്ങള്‍ പെസഹാ ആചരിക്കണം.4 പെസഹാ ആചരിക്കണമെന്ന് ഇസ്രായേല്‍ജനത്തെ മോശ അറിയിച്ചു.5 അങ്ങനെ അവര്‍ ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സീനായ് മരുഭൂമിയില്‍വച്ചു പെസഹാ ആചരിച്ചു. കര്‍ത്താവു മോശയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ പ്രവര്‍ത്തിച്ചു.6 ശവശരീരം സ്പര്‍ശിച്ച് അശുദ്ധരായതുകൊണ്ട് ആദിവസം പെ സഹാ ആചരിക്കാന്‍ കഴിയാത്ത ചിലരുണ്ടായിരുന്നു.7 അവര്‍ മോശയുടെയും അഹറോന്റെയും അടുത്തു ചെന്നു പറഞ്ഞു: ഞങ്ങള്‍ മൃതശരീരം സ്പര്‍ശിച്ച് അശുദ്ധരായി, എന്നാല്‍, നിശ്ചിത സമയത്ത് ഇസ്രായേലിലെ മറ്റ് ആളുകളോടു ചേര്‍ന്ന് കര്‍ത്താവിനു കാഴ്ച സമര്‍പ്പിക്കുന്നതില്‍നിന്നു ഞങ്ങളെ തടയേണ്ടതുണ്ടോ? മോശ പറഞ്ഞു:8 കര്‍ത്താവ് തന്റെ ഹിതം എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക.9 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക,10 നിങ്ങളോ നിങ്ങളുടെ മക്കളില്‍ ആരെങ്കിലുമോ ശവശരീരം സ്പര്‍ശിച്ച് അശുദ്ധരാവുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താലും അവര്‍ കര്‍ത്താവിനു പെസഹാ ആചരിക്കണം.11 രണ്ടാം മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അത് ആചരിക്കണം. പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലയും കൂട്ടി പെസഹാ ഭക്ഷിക്കണം.12 പ്രഭാതത്തിലേക്ക് ഒന്നും അവശേഷിക്കരുത്. മൃഗത്തിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്. നിയമങ്ങളനുസരിച്ച് അവര്‍ പെസഹാ ആ ചരിക്കണം.13 എന്നാല്‍, ഒരുവന്‍ അശുദ്ധ നല്ല, യാത്രയിലുമല്ല, എങ്കിലും പെസഹാ ആചരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നെങ്കില്‍ അവന്‍ നിശ്ചിത സമയത്തു കര്‍ത്താവിനു കാഴ്ച നല്‍കാത്തതുകൊണ്ടു സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. അവന്‍ തന്റെ പാപത്തിന്റെ ഫലം വഹിക്കണം.14 നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന പരദേശി കര്‍ത്താവിനു പെസഹാ ആചരിക്കുന്നെങ്കില്‍ നിയമങ്ങളും വിധികളുമനുസരിച്ച് അവന്‍ അതു നിര്‍വഹിക്കണം. പരദേശിക്കും സ്വദേശിക്കും ഒരേ നിയമംതന്നെ.

കൂടാരമുകളില്‍ മേഘം

15 സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു; അഗ്നിപോലെ പ്രകാശിച്ചുകൊണ്ടു സന്ധ്യ മുതല്‍ പ്രഭാതം വരെ അതു കൂടാരത്തിനു മുകളില്‍ നിന്നു.16 നിരന്തരമായി അത് അങ്ങനെ നിന്നു. പകല്‍ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു.17 മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ ഇസ്രായേല്‍ജനംയാത്രതിരിക്കും; മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും.18 കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഇസ്രായേല്‍ജനംയാത്ര പുറപ്പെട്ടു; അവിടുത്തെ കല്‍പനപോലെ അവര്‍ പാളയമടിച്ചു. മേഘം കൂടാരത്തിനുമുകളില്‍ നിശ്ചലമായി നില്‍ക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ കഴിച്ചുകൂട്ടി.19 മേഘം ദീര്‍ഘനാള്‍ കൂടാരത്തിനുമുകളില്‍ നിന്നപ്പോഴും ഇസ്രായേല്‍ കര്‍ത്താവിന്റെ കല്‍പന അനുസരിക്കുകയുംയാത്ര പുറപ്പെടാതിരിക്കുകയും ചെയ്തു.20 ചിലപ്പോള്‍ ഏതാനും ദിവസം മാത്രം മേഘം കൂടാരത്തിനുമുകളില്‍ നിന്നു. അപ്പോഴും കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് അവര്‍ പാളയത്തില്‍ത്തന്നെ വസിച്ചു. അവിടുത്തെ കല്‍പനയനുസരിച്ചു മാത്രമേ അവര്‍യാത്ര പുറപ്പെട്ടുള്ളു.21 ചിലപ്പോള്‍ മേഘം സന്ധ്യ മുതല്‍ പുലര്‍ച്ചവരെ മാത്രം നില്‍ക്കും. പ്രഭാതത്തില്‍ മേഘം ഉയരുമ്പോള്‍ അവര്‍യാത്ര പുറപ്പെടും. പകലോ രാത്രിയോ ആയാലും മേഘം ഉയരുമ്പോള്‍ അവര്‍ പുറപ്പെടും.22 മേഘം രണ്ടു ദിവസമോ ഒരു മാസമോ അതില്‍ കൂടുതലോകൂടാരത്തിനുമുകളില്‍ നിന്നാലും അവര്‍യാത്ര തുടരാതെ പാളയത്തില്‍ത്തന്നെ വസിക്കും. മേഘം ഉയരുമ്പോള്‍ അവര്‍യാത്ര തുടരും.23 കര്‍ത്താവിന്റെ കല്‍പനയനുസരിച്ചാണ് അവര്‍ പാളയമടിക്കുകയുംയാത്ര പുറപ്പെടുകയും ചെയ്തിരുന്നത്. അവിടുന്നു മോശ വഴി നല്‍കിയ കല്‍പനയനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment