The Book of Numbers, Chapter 23 | സംഖ്യ, അദ്ധ്യായം 23 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 23

ബാലാമിന്റെ പ്രവചനങ്ങള്‍

1 ബാലാം ബാലാക്കിനോടു പറഞ്ഞു: ഇവിടെ ഏഴു ബലിപീഠങ്ങള്‍ എനിക്കായി പണിയുക; ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുക.2 ബാലാം പറഞ്ഞതുപോലെ അവന്‍ ചെയ്തു. അവര്‍ ഓരോ ബലിപീഠത്തിന്‍മേലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.3 ബാലാം ബാലാക്കിനോടു പറഞ്ഞു: നിന്റെ ദഹനബലിയുടെ അടുത്തു നില്‍ക്കുക; ഞാന്‍ പോകട്ടെ. കര്‍ത്താവ് എനിക്കു പ്രത്യക്ഷനായേക്കാം. അവിടുന്ന് എനിക്കു വെളിപ്പെടുത്തുന്നതെല്ലാം ഞാന്‍ നിന്നെ അറിയിക്കാം. ഇതു പറഞ്ഞതിനുശേഷം അവന്‍ ഉയര്‍ന്ന ഒരു സ്ഥലത്തേക്കു പോയി.4 ദൈവം ബാലാമിനു പ്രത്യക്ഷനായി. ബാലാം അവിടുത്തോടു പറഞ്ഞു: ഞാന്‍ ഏഴു ബലിപീഠങ്ങള്‍ തയ്യാറാക്കി, ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.5 കര്‍ത്താവു ബാലാമിനോടു തന്റെ സന്‌ദേശമറിയിച്ചുകൊണ്ടു കല്‍പിച്ചു: ബാലാക്കിന്റെ അടുക്കലേക്കു മടങ്ങിച്ചെന്നു പറയുക.6 ബാലാം ബാലാക്കിന്റെ അടുത്തു ചെന്നു. അപ്പോള്‍ ബാലാക്കും മൊവാബിലെ പ്രഭുക്കന്‍മാരും ദഹനബലിയുടെ അരികില്‍ നില്‍ക്കുകയായിരുന്നു.7 ബാലാം പ്രവചിച്ചു പറഞ്ഞു: ആരാമില്‍നിന്നു ബാലാക്എന്നെ കൊണ്ടുവന്നു; മൊവാബു രാജാവ് പൗരസ്ത്യ ഗിരികളില്‍നിന്ന് എന്നെ വരുത്തി, യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക; ഇസ്രായേലിനെ ഭര്‍ത്‌സിക്കുക.8 ദൈവം ശപിക്കാത്തവനെഞാനെങ്ങനെ ശപിക്കും? കര്‍ത്താവു ഭര്‍ത്‌സിക്കാത്തവനെഞാന്‍ എങ്ങനെ ഭര്‍ത്‌സിക്കും?9 പാറക്കെട്ടുകളില്‍നിന്ന്ഞാനവനെ കാണുന്നു; മലമുകളില്‍നിന്ന് ഞാനവനെനിരീക്ഷിക്കുന്നു : വേറിട്ടു പാര്‍ക്കുന്ന ഒരു ജനം; ജനതകളോട് ഇടകലരാത്ത ഒരു ജനം.10 യാക്കോബിന്റെ ധൂളിയെ എണ്ണാന്‍ആര്‍ക്കു കഴിയും? ഇസ്രായേലിന്റെ ജനസഞ്ചയത്തെആരു തിട്ടപ്പെടുത്തും? നീതിമാന്റെ മരണം ഞാന്‍ കൈവരിക്കട്ടെ! എന്റെ അന്ത്യം അവന്‍േറ തുപോലെയാകട്ടെ!11 ബാലാക് ബാലാമിനോടു ചോദിച്ചു: നീ എന്നോട് എന്താണ് ഈ ചെയ്തത്? എന്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു; എന്നാല്‍, നീ അവരെ അനുഗ്രഹിച്ചു.12 അവന്‍ പ്രതിവചിച്ചു: കര്‍ത്താവു തോന്നിക്കുന്ന വചനം ഞാന്‍ സംസാരിക്കേണ്ടയോ?13 ബാലാക് അവനോടു പറഞ്ഞു: എന്റെ കൂടെ മറ്റൊരു സ്ഥലത്തേക്കു വരുക. അവിടെനിന്നു നിനക്ക് അവരെ കാണാം. ഏറ്റവും അടുത്തു നില്‍ക്കുന്നവരെ മാത്രം കണ്ടാല്‍ മതി; എല്ലാവരെയും കാണേണ്ട. അവിടെ നിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക.14 അവന്‍ ബാലാമിനെ സോഫിം വയലില്‍ പിസ്ഗാ മലയിലേക്കു കൊണ്ടുപോയി. അവിടെ ഏഴു ബലിപീഠങ്ങള്‍ നിര്‍മിച്ചു; ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.15 ബാലാം ബാലാക്കിനോടു പറഞ്ഞു: നിന്റെ ദഹനബലിയുടെ അരികില്‍ നില്‍ക്കുക. ഞാന്‍ പോയി കര്‍ത്താവിനെ കാണട്ടെ.16 കര്‍ത്താവു ബാലാമിനു പ്രത്യക്ഷപ്പെട്ടു. അവന്റെ നാവില്‍ വചനം നിക്ഷേ പിച്ചുകൊണ്ടു പറഞ്ഞു: ബാലാക്കിന്റെ യടുത്തു മടങ്ങിച്ചെന്നു പറയുക.17 അവന്‍ വന്നപ്പോള്‍ ബാലാക് മൊവാബ്യ പ്രഭുക്കന്‍മാരോടൊത്തു തന്റെ ദഹനബലിയുടെ അരികില്‍ നില്‍ക്കുകയായിരുന്നു. ബാലാക് അവനോടു ചോദിച്ചു: കര്‍ത്താവ് എന്താണ് അരുളിച്ചെയ്തത്?18 ബാലാം പ്രവചിച്ചു പറഞ്ഞു : ബാലാക് ഉണര്‍ന്നു ശ്രവിക്കുക; സിപ്പോറിന്റെ പുത്രാ, ശ്രദ്ധിച്ചു കേള്‍ക്കുക.19 വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നുമനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?20 ഇതാ അനുഗ്രഹിക്കാന്‍ എനിക്ക്ആജ്ഞ ലഭിച്ചു. അവിടുന്ന് അനുഗ്രഹിച്ചു; അതു പിന്‍വലിക്കാന്‍ ഞാനാളല്ല.21 യാക്കോബില്‍ അവിടുന്നു തിന്‍മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ്അവരോടുകൂടെയുണ്ട്. രാജാവിന്റെ അട്ടഹാസം അവരുടെയിടയില്‍ മുഴങ്ങുന്നു.22 ദൈവം ഈജിപ്തില്‍നിന്ന് അവരെകൊണ്ടുവരുന്നു; കാട്ടുപോത്തിന്‍േറ തിനു തുല്യമായബലം അവര്‍ക്കുണ്ട്.23 യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും ഇസ്രായേലിനെയുംകുറിച്ചു പറയേണ്ട സമയമാണിത്.24 ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തം കുടിക്കാതെ അടങ്ങുകയുമില്ല.25 ബാലാക് ബാലാമിനോടു പറഞ്ഞു: നീ അവരെ ശപിക്കുകയും വേണ്ടാ; അനുഗ്രഹിക്കുകയും വേണ്ടാ.26 ബാലാം പറഞ്ഞു: കര്‍ത്താവു കല്‍പിക്കുന്നതെല്ലാം ചെയ്യേണ്ട തുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ?27 ബാലാക് അവനോടു പറഞ്ഞു: വരുക, മറ്റൊരിടത്തേക്കു നിന്നെ ഞാന്‍ കൊണ്ടുപോകാം. അവിടെനിന്ന് അവരെ ശപിക്കാന്‍ കര്‍ത്താവു സമ്മതിച്ചേക്കും.28 യഷിമോണിനെതിരേയുള്ള പെയോര്‍ മലമുകളിലേക്കു ബാലാമിനെ അവന്‍ കൊണ്ടുപോയി.29 ബാലാം അവനോടു പറഞ്ഞു: ഇവിടെ എനിക്കായി ഏഴു ബലിപീഠങ്ങള്‍ നിര്‍മിച്ച് ഏഴു കാളയെയും ഏഴു മുട്ടാടിനെയും കൊണ്ടുവരുക.30 ബാലാം പറഞ്ഞതുപോലെ അവന്‍ ചെയ്തു. ഓരോ ബലിപീഠത്തിന്‍മേലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment