The Book of Psalms, Chapter 20 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 20

രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥന

1 നിന്റെ കഷ്ടകാലത്തു കര്‍ത്താവുനിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ.

2 അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായ മയയ്ക്കട്ടെ! സീയോനില്‍നിന്നു നിന്നെതുണയ്ക്കട്ടെ!

3 നിന്റെ വഴിപാടുകള്‍ അവിടുന്ന്ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍അവിടുന്നു സംപ്രീതനാകട്ടെ!

4 അവിടുന്നു നിന്റെ ഹൃദയാഭിലാഷംസാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!

5 നിന്റെ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ അപേക്ഷകള്‍കൈക്കൊള്ളട്ടെ!

6 കര്‍ത്താവു തന്റെ അഭിഷിക്തനെസഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്റെ വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന് അവന് ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും.

7 ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായകര്‍ത്താവിന്റെ നാമത്തില്‍ അഭിമാനം കൊള്ളുന്നു.

8 അവര്‍ തകര്‍ന്നുവീഴും, എന്നാല്‍, ഞങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും.

9 കര്‍ത്താവേ, രാജാവിനു വിജയം നല്‍കണമേ! ഞങ്ങള്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ഞങ്ങള്‍ക്ക് ഉത്തരമരുളണമേ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s