The Book of Psalms, Chapter 25 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 25

വഴി കാട്ടണമേ!

1 കര്‍ത്താവേ, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.

2 ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ!

3 അങ്ങയെ കാത്തിരിക്കുന്ന ഒരുവനുംഭഗ്‌നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!

4 കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!

5 അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു.

6 കര്‍ത്താവേ, പണ്ടുമുതലേ അങ്ങ്ഞങ്ങളോടു കാണിച്ചഅങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!

7 എന്റെ യൗവനത്തിലെ പാപങ്ങളുംഅതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!

8 കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.

9 എളിയവരെ അവിടുന്നുനീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

10 കര്‍ത്താവിന്റെ ഉടമ്പടിയുംപ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവുംസ്‌നേഹവുമാണ്.

11 കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ നിരവധിയായ പാപങ്ങള്‍ക്ഷമിക്കണമേ!

12 കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും.

13 അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്റെ മക്കള്‍ ദേശം അവകാശമാക്കും.

14 കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും.

15 എന്റെ കണ്ണുകള്‍ സദാകര്‍ത്താവിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്ന് എന്റെ പാദങ്ങളെവലയില്‍നിന്നു വിടുവിക്കും.

16 ദയതോന്നി എന്നെ കടാക്ഷിക്കണമേ! ഞാന്‍ ഏകാകിയും പീഡിതനുമാണ്.

17 എന്റെ ഹൃദയവ്യഥകള്‍ ശമിപ്പിക്കണമേ! മനഃക്‌ളേശത്തില്‍നിന്ന് എന്നെമോചിപ്പിക്കണമേ!

18 എന്റെ പീഡകളും ക്‌ളേശങ്ങളും ഓര്‍ത്ത് എന്റെ പാപങ്ങള്‍ പൊറുക്കണമേ!

19 ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു; അവര്‍ എന്നെ കഠിനായി വെറുക്കുന്നു.

20 എന്റെ ജീവന്‍ കാത്തുകൊള്ളണമേ!എന്നെ രക്ഷിക്കണമേ! അങ്ങില്‍ ആശ്രയിച്ച എന്നെലജ്ജിക്കാനിടയാക്കരുതേ!

21 നിഷ്‌കളങ്കതയും നീതിനിഷ്ഠയുംഎന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയെ കാത്തിരിക്കുന്നു.

22 ദൈവമേ, ഇസ്രായേലിനെസകല കഷ്ടതകളിലുംനിന്നുമോചിപ്പിക്കണമേ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s