The Book of Psalms, Chapter 28 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 28

കര്‍ത്താവേ, സഹായിക്കണമേ!

1 കര്‍ത്താവേ, ഞാനങ്ങയെവിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ്എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും.

2 അങ്ങയുടെ ശ്രീകോവിലിലേക്കുകൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായിവിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!

3 ദുഷ്‌കര്‍മികളായ നീചരോടുകൂടെ എന്നെ വലിച്ചിഴയ്ക്കരുതേ! അവര്‍ അയല്‍ക്കാരനോടുസൗഹൃദത്തോടെ സംസാരിക്കുന്നു; എന്നാല്‍, അവരുടെ ഹൃദയത്തില്‍ദുഷ്ടത കുടികൊള്ളുന്നു.

4 അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച്,അവരുടെ അകൃത്യങ്ങള്‍ക്കനുസരിച്ച്, അവര്‍ക്കു പ്രതിഫലം നല്‍കണമേ! അവര്‍ ചെയ്തതനുസരിച്ച്അവരോടു ചെയ്യണമേ! അവര്‍ക്കു തക്ക പ്രതിഫലം കൊടുക്കണമേ!

5 അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെയും കരവേലകളെയും പരിഗണിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പണിതുയര്‍ത്തുകയില്ല.

6 കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെസ്വരം ശ്രവിച്ചിരിക്കുന്നു.

7 കര്‍ത്താവ് എന്റെ ശക്തിയും പരിചയുമാണ്; കര്‍ത്താവില്‍ എന്റെ ഹൃദയംശരണംവയ്ക്കുന്നു, അതുകൊണ്ട് എനിക്കു സഹായംലഭിക്കുന്നു, എന്റെ ഹൃദയംആനന്ദിക്കുന്നു, ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോടു നന്ദിപറയുന്നു.

8 കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്തിയാണ്; തന്റെ അഭിഷിക്തനു സംരക്ഷണംനല്‍കുന്ന അഭയസ്ഥാനം അവിടുന്നാണ്.

9 അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ! അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading