ബഹു. കണിപ്പിള്ളി മാത്തുണ്ണിയച്ചൻ്റെ
27-ാം ചരമവാർഷികം
ഇല്ലായ്മകളിലൂടെ സഭയെ വളർത്തി ഏത് ഇല്ലായ്മകളിലും പുഞ്ചിരിക്കാൻ
പഠിപ്പിച്ച, ദിവ്യകാരുണ്യ മിഷനറി സഭയുടെ കനിഷ്ഠ പുത്രൻ
മാത്തുണ്ണിയച്ചൻ്റെ സ്വർഗ്ഗ യാത്രയ്ക്കു നാളെ ( 14-09-2022) 27 വർഷം തികയുന്നു.
ജീവിത രേഖ
ജനനം : 21- 03 – 1917
ഇടവക : നീറന്താനം
പൗരോഹിത്യ സ്വീകരണം :18- 03- 1947
പ്രഥമ വ്രതവാഗ്ദാനം : 12-04- 1948
സ്വർഗ്ഗീയ പ്രവേശനം: 14-09- 1995
ദിവ്യകാരുണ്യ മിഷനറി സഭ നേരിട്ടിരുന്ന ബാല്യകാലരിഷ്ടത കൂട്ടാക്കാതെ സഭയുടെ ആദ്യ വൈദികനാകാൻ സന്നദ്ധത പ്രകടിപ്പിച്ച വ്യക്തി.
ചെമ്പേരിയിലെ പയസ് മൗണ്ട് ആശ്രമവും ചാത്തൻ കോട്ടുനടയിലെ സോഫിയ ആശ്രമവും, ആലുവാ എം സി.ബി. എസ്സ് സ്റ്റഡി ഹൗസും സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വൈദീക ശ്രേഷ്ഠൻ
ചാത്തൻ കോട്ടുനട സോഫിയാ ആശ്രമത്തിലെ സ്ഥാപക സുപ്പീരിയർ (1958)
എം സി ബി എസ് സ്റ്റഡി ഹൗസിന്റെ ആദ്യ റെക്ടർ (1961-1966)
1955 മുതൽ 1960 വരെ ചങ്ങനാശ്ശേരി പാലാ രൂപതകളിലെ ഫ്രാൻസിസ്ക്കൻ മൂന്നാം സഭയുടെ സുപ്പീരിയർ
നവ സന്യാസ ഗുരു
വിവിധ ആശ്രമങ്ങളിൽ സുപ്പീരിയർ
അദ്ധ്യാത്മിക പിതാവ്
ഇടവക വികാരി
എന്നി നിലകളിൽ ശുശ്രൂഷ നിർവ്വഹിച്ചു.
ദിവ്യകാരുണ്യ ഭക്തി
അധികാരികളോടുള്ള വിധേയത്വം
സഭയുടെ പൊതു താൽപര്യങ്ങൾക്കായുള്ള നിസ്വാർത്ഥമായ സമർപ്പണം
ലളിത ജീവിതം
ദാരിദ്രത്തോടുള്ള സ്നേഹം
സമൂഹത്തിൽ നിന്ന് ലഭിക്കുന്ന സൗകര്യങ്ങൾ കൊണ്ട് തൃപ്തിപ്പെട്ടുള്ള ജീവിതം
തപസ ചൈതന്യം
ഇവയെല്ലാം ആ വൈദീക ശ്രേഷ്ഠൻ്റെ വ്യക്തിത്വത്തിൻ്റെ സവിശേഷതകളായിരുന്നു.
വിവരങ്ങൾക്ക് കടപ്പാട്: ദിവ്യകാരുണ്യ ആരാമത്തിലെ വാടാമലരുകൾ
ഫാ. സിറിയക് തെക്കെക്കുറ്റ് mcbs
