Rev. Fr Abraham Moloparambil MCBS

ബഹുമാനപ്പെട്ട അബ്രാഹം മൊളോപ്പറമ്പിലച്ചൻ്റെ രണ്ടാം ചരമവാർഷികം

ജനനം : 22 – 01- 1936

പ്രഥമ വ്രതവാഗ്ദാനം : 19-05-1959
പൗരോഹിത്യ സ്വീകരണം: 02 – 02 – 1966
മരണം: 18-09- 2020

ഇടവക : പാലാ രൂപതയിലെ പൂവരണി

വിശുദ്ധ കുർബാനയോടുള്ള ഭക്തിയും സ്നേഹവും ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേരാൻ പ്രേരണ നൽകി.

ബഹു . ജോർജ് കാനാട്ടച്ചനായിരുന്നു നവ സന്യാസ ഗുരു.

മംഗലാപുരം സെൻ്റ് ജോസഫ് സെമിനാരിയിലായിരുന്നു ഫിലോസഫി തിയോളജി പഠനങ്ങൾ

1977 മുതൽ 1989 വരെ തുടർച്ചയായി രണ്ടു തവണ സഭയുടെ സുപ്പീരിയർ ജനറൽ

ദിവ്യകാരുണ്യ മിഷനറി സഭയുടെ ചരിത്രത്തിലെ രണ്ട് പ്രധാനപ്പെട്ട സംഭവങ്ങൾ : സഭ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതും സഭാ നിയമ നവീകരണവും അച്ചൻ നേതൃത്വ ശുശ്രൂഷ വഹിച്ച സമയത്താണ്.

ആലുവാ ജനറലേറ്റ് ഭവനം
ഷിമോഗ മിഷൻ
രാജസ്ഥാൻ മിഷൻ
സന്നിധാന ആശ്രമം ഇവയൊക്കെ ആരംഭിക്കുന്നത് ബഹു. മോളോപ്പറമ്പിലച്ചൻ നേതൃത്വത്തിലാണ് .

1990- 1995
2000 – 2002 ഈ വർഷങ്ങളിൽ നവ സന്യാസ ഗുരുവായി കാഞ്ഞിരപ്പള്ളിയിൽ ശുശ്രൂഷ ചെയ്തു.

ബലിപീഠത്തെ ജീവിതത്തിൻ്റെ കേന്ദ്ര ബിന്ദുവാക്കിയ അച്ചൻ തല ചായ്ച്ചതും ബലിപീഠത്തിലായി എന്നതിൽ ഒട്ടും
യാദൃശ്ചികതയില്ല.പൗരോഹിത്യത്തെ അങ്ങയറ്റം സ്നേഹിച്ചിരുന്ന അച്ചൻ തൻ്റെ ജീവിതത്തിലുടനീളം മംഗലാപുരം സെൻ്റ് ജോസഫ് സെമിനാരിയിലെ റെക്ടറച്ചൻ ഫാ. റോക്കി SJ പറഞ്ഞ വാക്കുകൾ എന്നു ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.: ” ഓരോ ദിവ്യബലിയും വേണ്ടത്ര സമയമെടുത്ത് പ്രാർത്ഥനയുടെ അർത്ഥം നന്നായി മനസ്സിലാക്കി അർപ്പിക്കണം. ഓരോ കുർബാനയും ഒരു പുത്തൻ കുർബാന ആയിരിക്കണം. അവസാന ബലി എന്നു കരുതി അർപ്പിക്കണം” (39) .

മോളോപ്പറമ്പിലച്ചൻ അജപാലന ശുശ്രൂഷയെ അങ്ങയറ്റം സ്നേഹിച്ചിരുന്നു. വിശുദ്ധ ബലിപീഠവും കുമ്പസാരക്കൂടുമായിരുന്നു അച്ചൻ്റെ പ്രധാന ശുശ്രൂഷാ മേഖലകൾ. ദിവ്യകാരുണ്യ മിഷനറി സഭ കേരള സഭയ്ക്കു സമ്മാനിച്ച ഏറ്റവും ഉത്തമനായ ഒരു അജപാലകരിൽ ഒരുവനായിരുന്നു ഈ സന്യാസ വൈദീകൻ

മണിക്കൂറുകൾ വിശുദ്ധ കുമ്പസാരത്തിനായി mcbs മാതൃഭവനത്തിൽ സദാ സംലഭ്യനായിരുന്ന മോളോപ്പറമ്പിലച്ചൻ ആർസിലെ വികാരി പോലെ കടുവാക്കുളം നിവാസികളുടെ പ്രിയ വികാരിയായിരുന്നു.
മോളോപ്പറമ്പിലച്ചൻ്റെ ആത്മകഥയ്ക്ക് ” ദൈവം കൂടെ നടന്നപ്പോൾ ” അവതാരിക എഴുതിയ പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ബനഡിക്ട് പാപ്പയുടെ “ദൈവം സ്നേഹമാകുന്നു” എന്ന ചാക്രിക ലേഖനം പരാമർശിച്ചു കൊണ്ട് അബ്രാഹമച്ചനെപ്പറ്റി ഇങ്ങനെ കുറിച്ചു. ” ദൈവത്തിലേക്ക് അടുത്തവർ മനുഷ്യരിൽ നിന്നകലുന്നില്ല. പിന്നെയോ അവർ യഥാർത്ഥത്തിൽ മനുഷ്യരോട് അടുത്തു വരുന്നു. ദൈവത്തിൻ്റെ പ്രവർത്തനം ജീവിതത്തിൽ മനസ്സിലാക്കിയ അച്ചൻ മറ്റുള്ളവരിലേക്ക് പ്രത്യേകിച്ച് പരിശീലനം നേടുന്നവരിലേക്ക് അതു പകരാൻ എന്നും തീഷ്ണത കാണിക്കുന്നു.”

നീണ്ട 12 വർഷക്കാലം സഭയുടെ സുപ്പീരയർ ജനറാളായിരുന്ന മോളോപ്പറമ്പിലച്ചൻ ആ കാലഘട്ടത്തെപ്പറ്റി തൻ്റെ ആത്മകഥയിൽ ഇപ്രകാരം കുറിക്കുന്നു. :” സുപ്പീരിയർ ജനറൽ എന്ന നിലയിലുള്ള എൻറ പ്രവർത്തനങ്ങളെപ്പറ്റി ഓർക്കുമ്പോൾ നല്ലവനായ ദൈവം വളരെ അധികം കാര്യങ്ങൾ ചെയ്യാൻ എന്നെ ഉപകരണമാക്കി എന്നു വിശ്വസിക്കാനാണ് ഇഷ്ടം…. ദൈവാനുഗ്രഹവും സഭാംഗങ്ങളുടെ സഹകരണവും ഒന്നും ചേർന്നപ്പോൾ ഏറെ മുന്നേറ്റങ്ങൾ ഉണ്ടായി. ” (95)

“സഭയ്ക്ക് ആവശ്യമുള്ളതും എനിക്ക് ചെയ്യാൻ സാധിക്കുന്ന ഏതു ജോലിയും ഞാൻ ചെയ്യാം.” (115) ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുന്നതിൽ മോളോപ്പറമ്പിലച്ചൻ സ്വീകരിച്ച നയം ഇപ്രകാരമായിരുന്നു .

നവ സന്യാസികളോട് ഗുരവച്ചൻ എന്ന നിലയിൽ ” ഞാൻ നിങ്ങളുടെ നോവിസ് മാസ്റ്റർ ആണ്. നിങ്ങളെ സഹായിക്കലാണ് എൻ്റെ ജോലി. അല്ലാതെ തെറ്റുകൾ കണ്ടു പിടിച്ച് നിങ്ങളെ പറഞ്ഞു വിടലല്ല. വിളിയുടെ തടസ്സങ്ങൾ മാറ്റി വിളിയിൽ വളർത്താനാണ് ശ്രമിക്കുന്നത്. ഏതു സമയത്തും നിങ്ങൾക്ക് എൻ്റെ അടുത്തു വരാം .എന്തു കാര്യവും തുറന്നു പറയാം നിങ്ങൾ ഭയപ്പെടേണ്ടതില്ല.” (117) എന്നെപ്പോഴും ഞങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു.

തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു മോളോപ്പറമ്പിലച്ചൻ. കൊച്ചു കുട്ടികൾ തുടങ്ങി വാർദ്ധ്യ ക്യത്തിലെത്തിയവരെ വരെ കയ്യിലെടുക്കാൻ അധാസാരണമായ സംവേദന ശേഷിയുള്ള വ്യക്തിയായിരുന്നു അബ്രാഹമച്ചൻ.

വിശുദ്ധ കുർബാനയുടെ സമൃദ്ധി ജീവിതത്തിൽ പകർന്നാടിയ ഒരു വ്യക്തിയായിരുന്നു മോളോപ്പറമ്പിലച്ചൻ. താൻ ആയിരിക്കുന്ന ആ ശ്രമങ്ങളിലും ബന്ധപ്പെടുന്ന വ്യക്തികളിലും ആ സമൃദ്ധി അദ്ദേഹം പകർന്നു നൽകി. അതിഥി സൽകാരത്തിലും, ആശ്രമങ്ങളിലെ ജോലിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിലും ഒരു പുതിയ സംസ്കാരം അച്ചൻ വെട്ടി തുറന്നു. അച്ചനെക്കുറിച്ചു കുറ്റം പറയുന്ന ഒരു ആശ്രമ ശുശ്രൂഷകനെയെങ്കിലും കാണാൻ കഴിയുമോ എന്നു സംശയമാണ്. അവരോടു നയപരമായി ഇടപെഴകുവാനുള്ള അച്ചൻ്റെ കഴിവ് പുതു തലമുറ ആർജ്ജിച്ചെടുക്കേണ്ട ഒരു സുകൃതമാണ്.

NB : ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന നമ്പറുകൾ മോളോപ്പറമ്പിലച്ചൻ്റെ ” ദൈവം കൂടെ നടന്നപ്പോൾ ” എന്ന ആത്മകഥയിലെ പേജുകളുടേതാണ്.

Advertisements
Rev. Fr Abraham Moloparambil MCBS
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s