The Book of Psalms, Chapter 45 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 45 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 45

രാജകീയ വിവാഹം

1 എന്റെ ഹൃദയത്തില്‍ ഉദാത്തമായആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണ് എന്റെ നാവ്.

2 നീ മനുഷ്യമക്കളില്‍ ഏറ്റവും സുന്ദരന്‍, നിന്റെ അധരങ്ങളില്‍ വചോവിലാസംതുളുമ്പുന്നു; ദൈവം നിന്നെ എന്നേക്കുമായിഅനുഗ്രഹിച്ചിരിക്കുന്നു.

3 വീരപുരുഷാ, മഹത്വത്തിന്റെയുംതേജസ്‌സിന്റെയുംവാള്‍ അരയില്‍ ധരിക്കുക.

4 സത്യത്തിനും നീതിയുടെ സംരക്ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്റെ വലത്തുകൈ ഭീതി വിതയ്ക്കട്ടെ!

5 രാജശത്രുക്കളുടെ ഹൃദയത്തില്‍ നിന്റെ കൂരമ്പുകള്‍ തറച്ചുകയറും; ജനതകള്‍ നിന്റെ കീഴില്‍ അമരും.

6 നിന്റെ ദിവ്യസിംഹാസനംഎന്നേക്കും നിലനില്‍ക്കുന്നു; നിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.

7 നീ നീതിയെ സ്‌നേഹിക്കുകയുംദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; ആകയാല്‍ ദൈവം, നിന്റെ ദൈവം,നിന്നെ മറ്റുള്ളവരില്‍നിന്നുയര്‍ത്തിആനന്ദത്തിന്റെ തൈലംകൊണ്ട്അഭിഷേകംചെയ്തു.

8 നിന്റെ അങ്കി നറുംപശയുംചന്ദനവും ലവംഗവും കൊണ്ട്‌സുരഭിലമായിരിക്കുന്നു; ദന്തനിര്‍മിതമായ കൊട്ടാരങ്ങളില്‍നിന്ന്തന്ത്രീനാദം നിന്നെ ആനന്ദിപ്പിക്കുന്നു.

9 നിന്റെ അന്തഃപുരവനിതകളില്‍രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീര്‍സ്വര്‍ണം അണിഞ്ഞരാജ്ഞി നില്‍ക്കുന്നു.

10 മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക; നിന്റെ ജനത്തെയുംപിതൃഭവനത്തെയും മറക്കുക.

11 അപ്പോള്‍ രാജാവു നിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും, അവന്‍ നിന്റെ നാഥനാണ്,അവനെ വണങ്ങുക.

12 ടയിര്‍നിവാസികള്‍ നിന്റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങള്‍ അര്‍പ്പിക്കും.

13 ധനികന്‍മാര്‍ എല്ലാവിധ സമ്പത്തുംകാഴ്ചവയ്ക്കും; രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു.

14 വര്‍ണശബളമായ അങ്കിയണിയിച്ച്അവളെ രാജസന്നിധിയിലേക്ക്ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍അവള്‍ക്ക് അകമ്പടിസേവിക്കുന്നു.

15 ആഹ്‌ളാദഭരിതരായി അവര്‍രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.

16 നിന്റെ പുത്രന്‍മാര്‍ പിതാക്കന്‍മാരുടെസ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെഅധിപതികളായി വാഴിക്കും.

17 തലമുറതോറും നിന്റെ നാമംകീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment