സങ്കീർത്തനങ്ങൾ, അദ്ധ്യായം 46

ദൈവം നമ്മോടുകൂടെ

1 ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്.

2 ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.

3 ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.

4 ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്നഒരു നദിയുണ്ട്.

5 ആ നഗരത്തില്‍ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലെ ദൈവം അതിനെ സഹായിക്കും.

6 ജനതകള്‍ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനം കൊള്ളുന്നു; അവിടുന്നു ശബ്ദമുയര്‍ത്തുമ്പോള്‍ഭൂമി ഉരുകിപ്പോകുന്നു.

7 സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.

8 വരുവിന്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ കാണുവിന്‍; അവിടുന്നു ഭൂമിയെ എങ്ങനെശൂന്യമാക്കിയിരിക്കുന്നു എന്നുകാണുവിന്‍.

9 അവിടുന്നു ഭൂമിയുടെ അതിര്‍ത്തിയോളംയുദ്ധമില്ലാതാക്കുന്നു; അവിടുന്നു വില്ലൊടിക്കുകയുംകുന്തം തകര്‍ക്കുകയും ചെയ്യുന്നു; രഥങ്ങളെ അഗ്‌നിക്കിരയാക്കുന്നു.

10 ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്.

11 സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടു കൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
October 2022
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading