The Book of Psalms, Chapter 3 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 3

അപകടത്തില്‍ ആശ്രയം

1 കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു.

2 ദൈവം അവനെ സഹായിക്കുകയില്ലഎന്നു പലരും എന്നെക്കുറിച്ചു പറയുന്നു.

3 കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.

4 ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു;തന്റെ വിശുദ്ധപര്‍വതത്തില്‍നിന്ന്അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

5 ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.

6 എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.

7 കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! അങ്ങ് എന്റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു; ദുഷ്ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു.

8 വിമോചനം കര്‍ത്താവില്‍നിന്നാണ്;അവിടുത്തെ അനുഗ്രഹം അങ്ങയുടെജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading