സങ്കീർത്തനങ്ങൾ, അദ്ധ്യായം 38

രോഗിയുടെ രോദനം

1 കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെശിക്ഷിക്കരുതേ!

2 അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു.

3 അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപംനിമിത്തംഎന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല.

4 എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത് എനിക്കു താങ്ങാനാവാത്തചുമടായിരിക്കുന്നു.

5 എന്റെ ഭോഷത്തംമൂലംഎന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു.

6 ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു.

7 എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.

8 ഞാന്‍ തീര്‍ത്തും ക്ഷീണിച്ചു തകര്‍ന്നിരിക്കുന്നു; ഹൃദയക്‌ഷോഭം നിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു.

9 കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍അങ്ങേക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേക്ക് അജ്ഞാതമല്ല.

10 എന്റെ ഹൃദയം തുടിക്കുന്നു;എന്റെ ശക്തി ക്ഷയിക്കുന്നു; കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു.

11 എന്റെ സുഹൃത്തുക്കളും കൂട്ടുകാരുംമഹാമാരി നിമിത്തം എന്നില്‍നിന്ന്അകന്നുനില്‍ക്കുന്നു; ഉറ്റവര്‍ അകന്നുമാറുന്നു.

12 എന്റെ ജീവനെ വേട്ടയാടുന്നവര്‍കെണികളൊരുക്കുന്നു; എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു.

13 ഞാന്‍ ബധിരനെപ്പോലെയാണ്,ഒന്നും കേള്‍ക്കുന്നില്ല; വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍.

14 ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല.

15 കര്‍ത്താവേ, അങ്ങേക്കുവേണ്ടിയാണുഞാന്‍ കാത്തിരിക്കുന്നത്; എന്റെ ദൈവമായ കര്‍ത്താവേ,അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്.

16 ഇതാണ് എന്റെ പ്രാര്‍ഥന: എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെപ്രതി സന്തോഷിക്കാന്‍ ഇടയാക്കരുതേ!

17 ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല.

18 ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.

19 അകാരണമായി എന്റെ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്തരാണ്; അന്യായമായി എന്നെ വെറുക്കുന്നവര്‍അനേകരത്രേ.

20 നന്‍മയ്ക്കു പ്രതിഫലമായിഅവര്‍ എന്നോടു തിന്‍മ ചെയ്യുന്നു; ഞാന്‍ നന്‍മ ചെയ്യുന്നതുകൊണ്ടാണ്അവര്‍ എന്റെ വിരോധികളായത്.

21 കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നില്‍നിന്ന്അകന്നിരിക്കരുതേ!

22 എന്റെ രക്ഷയായ കര്‍ത്താവേ,എന്നെ സഹായിക്കാന്‍ വേഗം വരണമേ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading