The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 37

നീതിമാനും ദുഷ്ടനും

1 ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട്അസൂയപ്പെടുകയും വേണ്ടാ.

2 അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും.

3 ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍സുരക്ഷിതനായി വസിക്കാം.

4 കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും.

5 നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.

6 അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്റെ അവകാശവും.

7 കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം അവലംബിച്ച്അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.

8 കോപത്തില്‍നിന്ന് അകന്നു നില്‍ക്കുക,ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്‍മയിലേക്കു മാത്രമേ നയിക്കൂ.

9 ദുഷ്ടര്‍ വിച്‌ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ഭൂമി കൈവശമാക്കും.

10 അല്‍പസമയം കഴിഞ്ഞാല്‍ദുഷ്ടന്‍ ഇല്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലുംഅവനെ കാണുകയില്ല.

11 എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും.

12 ദുഷ്ടന്‍ നീതിമാനെതിരായിഗൂഢാലോചന നടത്തുകയും അവന്റെ നേരേ പല്ലിറുമ്മുകയും ചെയ്യുന്നു.

13 എന്നാല്‍, കര്‍ത്താവു ദുഷ്ടനെപരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന്അവിടുന്നറിയുന്നു.

14 ദുഷ്ടര്‍ വാളൂരുകയുംവില്ലു കുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ഥഹൃദയരെ വധിക്കാനുംതന്നെ.

15 അവരുടെ വാള്‍ അവരുടെതന്നെഹൃദയം ഭേദിക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.

16 അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍ നീതിമാന്റെ അല്‍പമാണു മെച്ചം.

17 ദുഷ്ടന്റെ ഭുജം തകര്‍ക്കപ്പെടും; നീതിമാനെ കര്‍ത്താവു താങ്ങും.

18 കര്‍ത്താവു നിഷ്‌കളങ്കരുടെദിനങ്ങള്‍ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.

19 അവര്‍ അനര്‍ഥകാലത്തു ലജ്ജിതരാവുകയില്ല; ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധിയുണ്ടാകും.

20 ദുഷ്ടര്‍ നശിക്കുന്നു; കര്‍ത്താവിന്റെ ശത്രുക്കള്‍ പുല്‍മേടുകളുടെ തഴപ്പുപോലെയാണ്; അവര്‍ മറഞ്ഞുപോകും,പുകപോലെ മാഞ്ഞുപോകും.

21 ദുഷ്ടര്‍ വായ്പ വാങ്ങിക്കും;തിരിച്ചുകൊടുക്കാന്‍ അവര്‍ക്കുകഴിയുകയില്ല; എന്നാല്‍, നീതിമാന്‍ ഉദാരമായി ദാനംചെയ്യുന്നു.

22 കര്‍ത്താവിനാല്‍ അനുഗൃഹീതര്‍ഭൂമി കൈവശമാക്കും; അവിടുത്തെ ശാപമേറ്റവര്‍ വിച്‌ഛേദിക്കപ്പെടും.

23 മനുഷ്യന്റെ പാദങ്ങളെനയിക്കുന്നതു കര്‍ത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെഅവിടുന്നു സുസ്ഥിരനാക്കും.

24 അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്.

25 ഞാന്‍ ചെറുപ്പമായിരുന്നു;ഇപ്പോള്‍ വൃദ്ധനായി. നീതിമാന്‍ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കള്‍ ഭിക്ഷയാചിക്കുന്നതോഞാനിന്നോളം കണ്ടിട്ടില്ല.

26 അവന്‍ എപ്പോഴും ഉദാരമായിദാനം ചെയ്യുകയുംവായ്പ കൊടുക്കുകയും ചെയ്യുന്നു; അവന്റെ സന്തതി അനുഗ്രഹത്തിനുകാരണമാകും.

27 തിന്‍മയില്‍നിന്ന് അകന്നു നന്‍മ ചെയ്യുക, എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠലഭിക്കും.

28 കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ വിശുദ്ധരെപരിത്യജിക്കുകയില്ല; നീതിമാന്‍മാര്‍ എന്നേക്കും പരിപാലിക്കപ്പെടും; എന്നാല്‍ ദുഷ്ടരുടെ സന്തതിവിച്‌ഛേദിക്കപ്പെടും.

29 നീതിമാന്‍മാര്‍ ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയും ചെയ്യും.

30 നീതിമാന്റെ അധരങ്ങള്‍ ജ്ഞാനംസംസാരിക്കുന്നു; അവന്റെ നാവില്‍നിന്നു, നീതി ഉതിരുന്നു.

31 ദൈവത്തിന്റെ നിയമം അവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു; അവന്റെ കാലടികള്‍ വഴുതുന്നില്ല.

32 ദുഷ്ടന്‍ നീതിമാനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു; അവനെ വധിക്കാന്‍ തക്കംനോക്കുന്നു.

33 കര്‍ത്താവ് അവനെ ദുഷ്ടനുവിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തില്‍ കുറ്റംവിധിക്കപ്പെടാന്‍ സമ്മതിക്കുകയുമില്ല.

34 കര്‍ത്താവിനെ കാത്തിരിക്കുക; അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുക; ഭൂമി അവകാശമായിത്തന്ന്അവിടുന്നു നിന്നെ ആദരിക്കും; ദുഷ്ടരുടെ നാശം നീ കാണും.

35 ദുഷ്ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

36 പിന്നീടു ഞാന്‍ അതിലെ കടന്നുപോയപ്പോള്‍അവനവിടെ ഉണ്ടായിരുന്നില്ല; അവനെ അന്വേഷിച്ചു, കണ്ടില്ല.

37 നിഷ്‌കളങ്കനെ ശ്രദ്ധിക്കുക; സത്യസന്ധനെ സൂക്ഷിച്ചു നോക്കുക, എന്തെന്നാല്‍, സമാധാനകാംക്ഷിക്കുസന്തതിപരമ്പരയുണ്ടാകും.

38 അതിക്രമികള്‍ ഒന്നാകെ നശിപ്പിക്കപ്പെടും; ദുഷ്ടര്‍ക്കു സന്തതി അറ്റുപോകും.

39 നീതിമാന്‍മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്; കഷ്ടകാലത്ത് അവരുടെഅഭയകേന്ദ്രം അവിടുന്നാണ്,

40 കര്‍ത്താവ് അവരെ സഹായിക്കുകയുംവിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് അവരെ ദുഷ്ടരില്‍നിന്നുമോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment