സങ്കീർത്തനങ്ങൾ, അദ്ധ്യായം 36

ജീവന്റെ ഉറവ
1 ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടുപാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ദൈവഭയത്തിനു സ്ഥാനമില്ല.

2 തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോവെറുക്കപ്പെടുകയോ ഇല്ലെന്ന്അവന്‍ അഹങ്കരിക്കുന്നു.

3 അവന്റെ വായില്‍നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മവും വഞ്ചനയുമാണ്; വിവേകവും നന്‍മയും അവന്റെ പ്രവൃത്തികളില്‍നിന്ന്അപ്രത്യക്ഷമായിരിക്കുന്നു.

4 കിടക്കയില്‍ അവന്‍ ദ്രോഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു; തിന്‍മയെ അവന്‍ വെറുക്കുന്നില്ല.

5 കര്‍ത്താവേ! അങ്ങയുടെ കാരുണ്യംആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും.

6 അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയുംമൃഗത്തെയും അവിടുന്നു രക്ഷിക്കുന്നു.

7 ദൈവമേ, അങ്ങയുടെ കാരുണ്യംഎത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെചിറകുകളുടെ തണലില്‍ അഭയംതേടുന്നു.

8 അവര്‍ അങ്ങയുടെ ഭവനത്തിലെസമൃദ്ധിയില്‍നിന്നു വിരുന്നുണ്ടു തൃപ്തിയടയുന്നു; അവിടുത്തെ ആനന്ദധാരയില്‍നിന്ന്അവര്‍ പാനംചെയ്യുന്നു.

9 അങ്ങിലാണു ജീവന്റെ ഉറവ, അങ്ങയുടെ പ്രകാശത്തിലാണുഞങ്ങളുടെ പ്രകാശം.

10 അങ്ങയെ അറിയുന്നവര്‍ക്ക്അങ്ങയുടെ കാരുണ്യവും നിഷ്‌കളങ്ക ഹൃദയര്‍ക്ക് അങ്ങയുടെരക്ഷയും തുടര്‍ന്നു നല്‍കണമേ!

11 അഹങ്കാരത്തിന്റെ പാദങ്ങള്‍എന്റെ മേല്‍ പതിക്കാതിരിക്കട്ടെ! ദുഷ്ടരുടെ കൈകള്‍ എന്നെആട്ടിയോടിക്കാതിരിക്കട്ടെ!

12 തിന്‍മ ചെയ്യുന്നവര്‍ അവിടെത്തന്നെ വീണുകിടക്കുന്നു; എഴുന്നേല്‍ക്കാനാവാത്തവിധംഅവര്‍ വീഴ്ത്തപ്പെട്ടിരിക്കുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation”

  1. […] 32 അദ്ധ്യായം 33 അദ്ധ്യായം 34 അദ്ധ്യായം 35 അദ്ധ്യായം 36 അദ്ധ്യായം 37 അദ്ധ്യായം 38 അദ്ധ്യായം 39 […]

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading