Day: August 29, 2022
August 29 വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരഛേദനം
♦️♦️♦️ August 2️⃣9️⃣♦️♦️♦️വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരഛേദനം♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് നാം വിശുദ്ധ സ്നാപകയോഹന്നാന്റെ ശിരഛേദനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആചരിക്കുന്നു. ജൂണ്‍ 24-ന് സ്നാപകയോഹന്നാന്റെ ജനനതിരുനാളും സഭ ആഘോഷിക്കുന്നുണ്ട്. വിശുദ്ധരുടെ ഗണത്തിൽ നിന്നും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സ്നാപകയോഹന്നാന്റെയും മാത്രമാണ് ജനനതിരുനാളുകൾ ആഘോഷിക്കപ്പെടുന്നത്. മറ്റെല്ലാ വിശുദ്ധരുടെയും മരണത്തിന്റെ ഓർമ്മ പുതുക്കുന്ന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്. വിശുദ്ധ സ്നാപക യോഹന്നാന്‍ കൊല്ലപ്പെടുവാനുള്ള സാഹചര്യങ്ങളേയാണ് ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്നത്. സ്വന്തം സഹോദരന്റെ ഭാര്യയായിരുന്ന ഹേറോദിയായെ അവളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കെ അന്യായമായി സ്വന്തമാക്കിയത് തെറ്റാണെന്ന്‍ … Continue reading August 29 വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരഛേദനം
സ്നേഹത്തിൻ്റെ അഗ്നി
ദിവ്യകാരുണ്യം നന്മകളുടെ നന്മയാണ്. ജ്ഞാനത്തെ അതിശയിക്കുന്ന ജ്ഞാനവും സ്നേഹത്തിൻ്റെ അഗ്നിയും മനുഷ്യൻ്റെ നഗ്നതയെ മറയ്ക്കുന്ന വസ്ത്രവും അതുതന്നെ.…………………………………………..സീയന്നയിലെ വി. കാതറിൻ യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " There is no Saint without a past …No sinner without a future "Saint Augustine🌹🔥❤️ Good Morning…. Festal Blessings of St. Euprasia….
വിശുദ്ധ എവുപ്രാസ്യമ്മ: വിലയേറിയ രത്നം കണ്ടെത്തിയവൾ
എവുപ്രാസ്യമ്മ ചില ദിവസങ്ങളിൽ കട്ടൻ കാപ്പി ആവശ്യപ്പെടും. അതിനൊപ്പം ഒരു കഷ്ണം ശർക്കരയും. മഠാധിപയുടെ മുന്നിൽ മുട്ടുകുത്തിയാണ് ഈ ശർക്കര ചോദിക്കൽ. ഭക്ഷണ കാര്യത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒരു കുപ്പിയിൽ പഞ്ചാര നിറച്ചിട്ട് കൊടുത്തെങ്കിലും അമ്മ നന്ദിയോടെ നിരസിച്ചു. "മോളേ, മുട്ടുകുത്തി എളിമപ്പെട്ട്, വേണ്ടപ്പോൾ ചോദിച്ചുവാങ്ങുന്നതിൽ അല്ലേ പുണ്യം. നമുക്കൊന്ന് എളിമപ്പെട്ടാലെന്താ?" ഇതായിരുന്നു എവുപ്രാസ്യാമ്മ. ഈശോയുടെ മാത്രം സ്വന്തമാവാൻ വിശുദ്ധർക്ക് അവിവേകങ്ങൾ പോലും ചെയ്യേണ്ടിവന്നിട്ടുണ്ട്. കുടുംബത്തിലെ കാരണവന്മാർ പറഞ്ഞാൽ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പണ്ട് കാലത്ത് കന്യാമഠത്തിൽ … Continue reading വിശുദ്ധ എവുപ്രാസ്യമ്മ: വിലയേറിയ രത്നം കണ്ടെത്തിയവൾ