The Book of Psalms, Chapter 141 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 141 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 141

സായാഹ്‌ന പ്രാര്‍ഥന

1 കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ!

2 എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്‌നബലിയായും സ്വീകരിക്കണമേ!

3 കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ!

4 എന്റെ ഹൃദയം തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍എനിക്ക് ഇടവരുത്തരുതേ!

5 എന്റെ നന്‍മയ്ക്കുവേണ്ടിനീതിമാന്‍ എന്നെ പ്രഹരിക്കുകയോശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍, ദുഷ്ടരുടെ തൈലംഎന്റെ ശിരസ്‌സിനെ അഭിഷേകം ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്റെ പ്രാര്‍ഥന എപ്പോഴും അവരുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരാണ്.

6 അവരുടെന്യായാധിപന്‍മാര്‍ പാറയില്‍നിന്നു തള്ളിവീഴ്ത്തപ്പെടും; അപ്പോള്‍ എന്റെ വാക്ക് എത്രസൗമ്യമായിരുന്നെന്ന് അവര്‍ അറിയും.

7 വിറകു കീറിയിട്ടിരിക്കുന്നതുപോലെ അവരുടെ അസ്ഥികള്‍ പാതാളവാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.

8 ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്ടിഅങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു; അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു.

9 എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ; അവര്‍ എനിക്കൊരുക്കിയ കെണികളില്‍നിന്നും ദുഷ്‌കര്‍മികള്‍ വിരിച്ച വലകളില്‍നിന്നും എന്നെ കാത്തുകൊള്ളണമേ!

10 ദുഷ്ടര്‍ ഒന്നടങ്കം അവരുടെതന്നെ വലകളില്‍ കുരുങ്ങട്ടെ! എന്നാല്‍, ഞാന്‍ രക്ഷപെടട്ടെ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading