🌹 🔥 🌹 🔥 🌹 🔥 🌹 *27 Nov 2022* *1st Sunday of Advent* *Liturgical Colour: Violet.* *സമിതിപ്രാര്‍ത്ഥന* സര്‍വശക്തനായ ദൈവമേ, അങ്ങേ അഭിഷിക്തന്റെ ആഗമനവേളയില്‍ സല്‍പ്രവൃത്തികളോടെ അങ്ങേ വലത്തുഭാഗത്ത് ഓടിയണഞ്ഞ് സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുന്നതിനു യോഗ്യരാകാന്‍ വേണ്ട ഇച്ഛാശക്തി അങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം വായന* ഏശ 2:1-5കര്‍ത്താവ് എല്ലാ … Continue reading 1st Sunday of Advent
Day: November 26, 2022
സ്ത്രീകൾക്കെതിരായ അതിക്രമം ദൈവനിന്ദയാണ്
ഫ്രാൻസിസ് പാപ്പാ: സ്ത്രീകൾക്കെതിരായ അതിക്രമം ദൈവനിന്ദയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്ന വേളയിൽ, നാം സ്ത്രീകളോടു എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ മാനവികതയുടെ നിലവാരം അളക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിച്ചു. സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് 1981 മുതൽ എല്ലാ വർഷവും നവംബർ 25ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കപ്പെടുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള മൂന്ന് രാഷ്ട്രീയ പ്രവർത്തകരായ മിറാബൽ സഹോദരിമാരെ ആദരിക്കുന്നതിനാണ് ഈ ദിനം തിരഞ്ഞെടുത്തത്. … Continue reading സ്ത്രീകൾക്കെതിരായ അതിക്രമം ദൈവനിന്ദയാണ്
വാഴ്ത്തപ്പെട്ട ജെയിംസ് അൽബേരിയോൺ: മീഡിയ അപ്പസ്തോലൻ
റോസാ കാർഡോണ, ഇറ്റലിയിലെ കെരാസ്കോ എന്ന് പേരുള്ള ഒരു ഗ്രാമത്തിൽ ഒന്നാം ക്ലാസ്സിലെ 88 കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായിരുന്നു. ഒരു ദിവസം പെട്ടെന്ന് ടീച്ചർ കുട്ടികളോട് പറഞ്ഞു, ഓരോരുത്തരും അവർക്ക് വലുതാകുമ്പോൾ ആരായിതീരണം എന്ന് പറയാൻ. കുറച്ചു പേർ അത് കളിയായെടുത്ത് ചിരിച്ചുകൊണ്ട് നിന്നെങ്കിലും കുറച്ചുപേർ പറയാൻ തുടങ്ങി അവർക്ക് ആരാകണമെന്ന്. " എനിക്ക് ഒരു കൃഷിക്കാരൻ ആവണം ", "എനിക്ക് കുറെ ആടുമാടുകൾ വേണം "..." എനിക്ക് ടീച്ചറിനെ പോലെ ഒരു ടീച്ചർ ആവണം " … Continue reading വാഴ്ത്തപ്പെട്ട ജെയിംസ് അൽബേരിയോൺ: മീഡിയ അപ്പസ്തോലൻ
November 26 പോർട്ട് മൗറീസിലെ വിശുദ്ധ ലിയോണാർഡ് | Saint Leonard of Port Maurice
https://youtu.be/06uV6YHwYWo November 26 - പോർട്ട് മൗറീസിലെ വിശുദ്ധ ലിയോണാർഡ് | Saint Leonard of Port Maurice "പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ മിഷണറി" എന്ന് വിശുദ്ധ അൽഫോൻസസ് ലിഗോരി വിശേഷിപ്പിച്ച പോർട്ട് മൗറീസിലെ വിശുദ്ധ ലിയോണാർഡിന്റെ തിരുനാൾ. പരിശുദ്ധ കുർബ്ബാനയുടെ നിത്യാരാധനയും കുരിശിന്റെ വഴിയും ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ആ വിശുദ്ധനെക്കുറിച്ച് കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: … Continue reading November 26 പോർട്ട് മൗറീസിലെ വിശുദ്ധ ലിയോണാർഡ് | Saint Leonard of Port Maurice
November 26 മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്
⚜️⚜️⚜️ November 2️⃣6️⃣⚜️⚜️⚜️മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു. പക്ഷേ, തന്റെ അമ്മാവന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ 1697-ല്‍ വിശുദ്ധന് ഫ്രിയാര്‍സ് മൈനര്‍ സഭയില്‍ … Continue reading November 26 മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്
നിധി
അമൂല്യമായ നിധിയാണ് ദിവ്യകാരുണ്യം. അത് രക്ഷയുടെ സമസ്ത രഹസ്യങ്ങളുടെയും ആകെത്തുകയാണ്.…………………………………………..ബനഡിക്ട് പതിനാറാമൻ പാപ്പാ. ഞങ്ങളെ അനുദിനം നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "If you love truth, be a lover of silence. Silence, like the sunlight will illuminate you in God."~ Saint Isaac of Syria 🌹🔥❤️ Good Morning… Have a Joyful day…