സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ 1 കര്‍ത്താവേ, ദുഷ്ടരില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ, 2 അവര്‍ തിന്‍മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു. 3 അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്. 4 കര്‍ത്താവേ, ദുഷ്ടരുടെ കൈകളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന് എന്നെ രക്ഷിക്കണമേ! 5 ഗര്‍വിഷ്ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു. 6 … Continue reading The Book of Psalms, Chapter 140 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 140 | Malayalam Bible | POC Translation
Day: November 22, 2022
The Book of Psalms, Chapter 139 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 എല്ലാം കാണുന്ന ദൈവം 1 കര്‍ത്താവേ, അവിടുന്ന് എന്നെപരിശോധിച്ചറിഞ്ഞിരിക്കുന്നു. 2 ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെ നിന്നു മനസ്‌സിലാക്കുന്നു. 3 എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം. 4 ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു. 5 മുന്‍പിലും പിന്‍പിലും അവിടുന്ന്എനിക്കു കാവല്‍നില്‍ക്കുന്നു; അവിടുത്തെ കരം എന്റെ മേലുണ്ട്. 6 ഈ അറിവ് എന്നെ വിസ്മയിപ്പിക്കുന്നു; … Continue reading The Book of Psalms, Chapter 139 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 139 | Malayalam Bible | POC Translation
The Book of Psalms, Chapter 138 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 കൃതജ്ഞതാഗീതം 1 കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്ദിപറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെപാടിപ്പുകഴ്ത്തും. 2 ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്‌സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവുംഅത്യുന്നതമാണ്. 3 ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി. 4 കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്‍മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവര്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരിക്കുന്നു. 5 അവര്‍ കര്‍ത്താവിന്റെ … Continue reading The Book of Psalms, Chapter 138 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 138 | Malayalam Bible | POC Translation
The Book of Psalms, Chapter 137 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 പ്രവാസിയുടെ വിലാപം 1 ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. 2 അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. 3 ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച് തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു. 4 വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്റെ ഗാനം ആലപിക്കും? 5 ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ! 6 നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും … Continue reading The Book of Psalms, Chapter 137 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 137 | Malayalam Bible | POC Translation
The Book of Psalms, Chapter 136 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 കര്‍ത്താവിന്റെ കാരുണ്യം അനന്തമാണ് 1 കര്‍ത്താവിനു നന്ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്. 2 ദേവന്‍മാരുടെ ദൈവത്തിനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 3 നാഥന്‍മാരുടെ നാഥനു നന്ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 4 അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കാന്‍ കഴിയുന്നവന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്. 5 ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 6 അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്. 7 അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു; അവിടുത്തെ … Continue reading The Book of Psalms, Chapter 136 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 136 | Malayalam Bible | POC Translation
The Book of Psalms, Chapter 135 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍. 2 കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്റെഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്തുതിക്കുവിന്‍, 3 കര്‍ത്താവിനെ സ്തുതിക്കുവിന്‍,അവിടുന്നു നല്ലവനാണ്; അവിടുത്തെനാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്. 4 കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്റെ അവകാശമായി, തിരഞ്ഞെടുത്തു. 5 കര്‍ത്താവു വലിയവനാണെന്നുംസകലദേവന്‍മാരെയുംകാള്‍ഉന്നതനാണെന്നും ഞാന്‍ അറിയുന്നു. 6 ആകാശത്തിലും ഭൂമിയിലും ആഴിയിലുംഅഗാധങ്ങളിലും കര്‍ത്താവു തനിക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു. 7 ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നുമേഘങ്ങളെ … Continue reading The Book of Psalms, Chapter 135 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 135 | Malayalam Bible | POC Translation
The Book of Psalms, Chapter 134 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 നിശാഗീതം 1 കര്‍ത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിന്‍; രാത്രിയില്‍കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. 2 ശ്രീകോവിലിലേക്കു കൈകള്‍ നീട്ടികര്‍ത്താവിനെ വാഴ്ത്തുവിന്‍. 3 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു സീയോനില്‍നിന്നും നിന്നെ അനുഗ്രഹിക്കട്ടെ. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation >>> സങ്കീർത്തനങ്ങൾ >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> പുതിയ നിയമം >>> ഉല്പത്തി >>> പുറപ്പാട് >>> ലേവ്യർ >>> … Continue reading The Book of Psalms, Chapter 134 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 134 | Malayalam Bible | POC Translation
The Book of Psalms, Chapter 133 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 സഹോദരരുടെ ഐക്യം 1 സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്! 2 അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലം പോലെയാണ് അത്. 3 സീയോന്‍ പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരം പോലെയാണത്; അവിടെയാണുകര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation >>> സങ്കീർത്തനങ്ങൾ >>> പഴയ നിയമ … Continue reading The Book of Psalms, Chapter 133 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 133 | Malayalam Bible | POC Translation
The Book of Psalms, Chapter 132 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 ദാവീദിനു നല്‍കിയ വാഗ്ദാനം 1 കര്‍ത്താവേ, ദാവീദിനെയും അവന്‍ സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ. 2 അവന്‍ കര്‍ത്താവിനോടു ശപഥംചെയ്തു, യാക്കോബിന്റെ ശക്തനായവനോടുസത്യം ചെയ്തു: 3 കര്‍ത്താവിന് ഒരു സ്ഥലം, 4 യാക്കോബിന്റെ ശക്തനായവന് 5 ഒരു വാസസ്ഥലം,കണ്ടെണ്ടത്തുന്നതുവരെ ഞാന്‍ വീട്ടില്‍ പ്രവേശിക്കുകയോകിടക്കയില്‍ ശയിക്കുകയോ ഇല്ല; ഞാന്‍ എന്റെ കണ്ണുകള്‍ക്ക് ഉറക്കമോകണ്‍പോളകള്‍ക്കു മയക്കമോകൊടുക്കുകയില്ല. 6 എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെണ്ടത്തി. 7 നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്കു പോകാം; … Continue reading The Book of Psalms, Chapter 132 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 132 | Malayalam Bible | POC Translation
The Book of Psalms, Chapter 131 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 ശിശുസഹജമായ പ്രത്യാശ 1 കര്‍ത്താവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്റെ നയനങ്ങളില്‍ നിഗളമില്ല; എന്റെ കഴിവില്‍ക്കവിഞ്ഞവന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. 2 മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്. 3 ഇസ്രായേലേ, ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്ക്കുക. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation >>> സങ്കീർത്തനങ്ങൾ >>> പഴയ നിയമ … Continue reading The Book of Psalms, Chapter 131 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 131 | Malayalam Bible | POC Translation
Priestly Ordination and First Holy Qurbana of Dn Binu Kulangara MCBS
Priestly Ordination and First Holy Qurbana of Dn Binu Kulangara MCBS https://www.youtube.com/watch?v=DGoDiBtC2QU
Priestly Ordination and First Holy Qurbana of Dn Joseph Ariyappallil MCBS
Priestly Ordination and First Holy Qurbana of Dn Joseph Ariyappallil MCBS https://www.youtube.com/watch?v=UDQA95FVokc
തേങ്ങ ചമ്മന്തി – ദോശക്കും ഇഡ്‌ലിക്കും | Coconut Chutney for Dosa and Idli – Kerala style recipe
https://youtu.be/Deub9sENk-k Watch "തേങ്ങ ചമ്മന്തി - ദോശക്കും ഇഡ്‌ലിക്കും | Coconut Chutney for Dosa and Idli - Kerala style recipe" on YouTube
Wednesday of week 34 in Ordinary Time / Saint Clement I / Saint Columbanus
🌹 🔥 🌹 🔥 🌹 🔥 🌹 23 Nov 2022 Wednesday of week 34 in Ordinary Time or Saint Clement I, Pope, Martyr or Saint Columbanus, Abbot and Missionary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെമാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.അങ്ങനെ, തിരുകര്‍മത്തിന്റെ ഫലംകൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Wednesday of week 34 in Ordinary Time / Saint Clement I / Saint Columbanus
The Book of Psalms, Chapter 130 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 അഗാധത്തില്‍നിന്ന് 1 കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. 2 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ! 3 കര്‍ത്താവേ, അങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്‍ക്കാനാവും? 4 എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു. 5 ഞാന്‍ കാത്തിരിക്കുന്നു, എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. 6 പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു. … Continue reading The Book of Psalms, Chapter 130 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 130 | Malayalam Bible | POC Translation
The Book of Psalms, Chapter 129 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 സീയോന്റെ ശത്രുക്കള്‍ക്കെതിരേ 1 ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു! 2 ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്റെ മേല്‍ വിജയം നേടിയില്ല. 3 ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി. 4 കര്‍ത്താവു നീതിമാനാണ്; ദുഷ്ടരുടെ ബന്ധനങ്ങളില്‍നിന്ന്അവിടുന്ന് എന്നെ മോചിപ്പിച്ചു.5 സീയോനെ വെറുക്കുന്നവര്‍ലജ്ജിച്ചു പിന്തിരിയട്ടെ!6 അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത് വളരുന്നതിനുമുന്‍പ് ഉണങ്ങിപ്പോകുന്നു.7 അതു കൊയ്യുന്നവന്റെ കൈ … Continue reading The Book of Psalms, Chapter 129 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 129 | Malayalam Bible | POC Translation
The Book of Psalms, Chapter 128 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 ദൈവഭക്തന് അനുഗ്രഹം 1 കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. 2 നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും;നിനക്കു നന്‍മ വരും. 3 നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും. 4 കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും. 5 കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യം കാണും. 6 മക്കളുടെ മക്കളെ കാണാന്‍ നിനക്ക് … Continue reading The Book of Psalms, Chapter 128 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 128 | Malayalam Bible | POC Translation
The Book of Psalms, Chapter 127 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 എല്ലാം ദൈവത്തിന്റെ ദാനം 1 കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതുംവ്യര്‍ഥം. 2 അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്ത് ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്. തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്‍കുന്നു. 3 കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും. 4 യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്ധവീരന്റെ കൈയിലെഅസ്ത്രങ്ങള്‍പോലെയാണ്. 5 അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്ജിക്കേണ്ടിവരുകയില്ല. The Book of Psalms … Continue reading The Book of Psalms, Chapter 127 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 127 | Malayalam Bible | POC Translation
The Book of Psalms, Chapter 126 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം 1 കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. 2 അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി; കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു. 3 കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു. 4 നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ! 5 കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദഘോഷത്തോടെ കൊയ്യട്ടെ! 6 വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ … Continue reading The Book of Psalms, Chapter 126 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 | Malayalam Bible | POC Translation
The Book of Psalms, Chapter 125 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 കര്‍ത്താവ് ജനത്തിന്റെ കോട്ട 1 കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്. 2 പര്‍വതങ്ങള്‍ ജറുസലെമിനെചൂഴ്ന്നുനില്‍ക്കുന്നതുപോലെ, കര്‍ത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ വലയംചെയ്യുന്നു. 3 നീതിമാന്‍മാര്‍ക്കു നിശ്ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്ടരുടെ ചെങ്കോല്‍ ഉയരുകയില്ല; നീതിമാന്‍മാര്‍ തിന്‍മചെയ്യാന്‍ ഉദ്യമിക്കാതിരിക്കേണ്ടതിനു തന്നെ. 4 കര്‍ത്താവേ, നല്ലവര്‍ക്കും ഹൃദയപരമാര്‍ഥതയുള്ളവര്‍ക്കും നന്‍മചെയ്യണമേ! 5 എന്നാല്‍, വക്രതയുടെ മാര്‍ഗത്തിലേക്കു തിരിയുന്നവരെ, കര്‍ത്താവു ദുഷ്‌കര്‍മികളോടുകൂടെ പുറന്തള്ളും. ഇസ്രായേലില്‍ സമാധാനം നിലനില്‍ക്കട്ടെ! The Book of Psalms | സങ്കീർത്തനങ്ങൾ | … Continue reading The Book of Psalms, Chapter 125 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 | Malayalam Bible | POC Translation
The Book of Psalms, Chapter 124 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷ 1 ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, 2 ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍, 3 അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെവിഴുങ്ങിക്കളയുമായിരുന്നു. 4 ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു. 5 ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍കവിഞ്ഞൊഴുകുമായിരുന്നു. 6 നമ്മെ അവരുടെ പല്ലിന്ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! 7 വേടന്റെ കെണിയില്‍നിന്നുപക്ഷിയെന്നപോലെ നമ്മള്‍ രക്ഷപെട്ടു; കെണി തകര്‍ന്നു നാം രക്ഷപെട്ടു. 8 ആകാശവും … Continue reading The Book of Psalms, Chapter 124 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 | Malayalam Bible | POC Translation
The Book of Psalms, Chapter 123 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു 1 സ്വര്‍ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. 2 ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു. 3 ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു. 4 സുഖാലസരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദനവും സഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു. The Book of Psalms | … Continue reading The Book of Psalms, Chapter 123 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 | Malayalam Bible | POC Translation
The Book of Psalms, Chapter 122 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 ജറുസലെമിനു നന്‍മ വരട്ടെ 1 കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. 2 ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു. 3 നന്നായി പണിതിണക്കിയനഗരമാണു ജറുസലെം. 4 അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,കര്‍ത്താവിന്റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്‍പിച്ചതുപോലെ, കര്‍ത്താവിന്റെ നാമത്തിനുകൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു. 5 അവിടെന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍. 6 ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ! 7 നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്റെ … Continue reading The Book of Psalms, Chapter 122 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 | Malayalam Bible | POC Translation
The Book of Psalms, Chapter 121 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 കര്‍ത്താവ് എന്റെ കാവല്‍ക്കാരന്‍ 1 പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? 2 എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ചകര്‍ത്താവില്‍നിന്ന്. 3 നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. 4 ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല. 5 കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്. 6 പകല്‍ സൂര്യനോ രാത്രി ചന്ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല. 7 സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ … Continue reading The Book of Psalms, Chapter 121 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 | Malayalam Bible | POC Translation