The Book of Psalms, Chapter 122 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 122

ജറുസലെമിനു നന്‍മ വരട്ടെ

1 കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

2 ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.

3 നന്നായി പണിതിണക്കിയനഗരമാണു ജറുസലെം.

4 അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,കര്‍ത്താവിന്റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്‍പിച്ചതുപോലെ, കര്‍ത്താവിന്റെ നാമത്തിനുകൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.

5 അവിടെന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.

6 ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ!

7 നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍സുരക്ഷിതത്വവും ഉണ്ടാകട്ടെ!

8 എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം.

9 ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെപ്രതി ഞാന്‍ നിന്റെ നന്‍മയ്ക്കുവേണ്ടി പ്രാര്‍ഥിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading