സങ്കീർത്തനങ്ങൾ, അദ്ധ്യായം 98

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു

1 കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവുംവിജയം നേടിയിരിക്കുന്നു.

2 കര്‍ത്താവു തന്റെ വിജയം വിളംബരംചെയ്തു; അവിടുന്നു തന്റെ നീതിജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

3 ഇസ്രായേല്‍ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയുംഅവിടുന്ന് അനുസ്മരിച്ചു; ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

4 ഭൂമി മുഴുവന്‍ കര്‍ത്താവിന്ആനന്ദഗീതം ആലപിക്കട്ടെ! ആഹ്‌ളാദാരവത്തോടെ അവിടുത്തെസ്തുതിക്കുവിന്‍.

5 കിന്നരംമീട്ടി കര്‍ത്താവിനുസ്തുതികളാലപിക്കുവിന്‍. വാദ്യഘോഷത്തോടെ അവിടുത്തെപുകഴ്ത്തുവിന്‍.

6 കൊമ്പും കാഹളവും മുഴക്കി രാജാവായകര്‍ത്താവിന്റെ സന്നിധിയില്‍ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.

7 സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!

8 ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ! കര്‍ത്താവിന്റെ മുന്‍പില്‍പര്‍വതങ്ങള്‍ ഒത്തൊരുമിച്ച്ആനന്ദകീര്‍ത്തനമാലപിക്കട്ടെ!

9 അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു; അവിടുന്നു ലോകത്തെനീതിയോടുംജനതകളെന്യായത്തോടുംകൂടെ വിധിക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
November 2022
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading