🌹 🔥 🌹 🔥 🌹 🔥 🌹 12 Nov 2022 Saint Josaphat, Bishop, Martyr on Saturday of week 32 in Ordinary Time Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ആത്മാവാല്‍ നിറഞ്ഞവനായിവിശുദ്ധ ജോസഫാത്ത് സ്വന്തം ജീവന്‍ അജഗണത്തിനു നല്കിയല്ലോ.അതേ ആത്മാവിനെ ഞങ്ങളിലും ഉത്തേജിപ്പിക്കണമേ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,ഞങ്ങളും അതേ ആത്മാവാല്‍ ശക്തിയാര്‍ജിച്ച്,സഹോദരര്‍ക്കുവേണ്ടി ഞങ്ങളുടെ ജീവനര്‍പ്പിക്കാന്‍ധൈര്യപ്പെടുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Saint Josaphat / Saturday of week 32 in Ordinary Time
Day: November 11, 2022
The Book of Psalms, Chapter 90 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 90 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 90 അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും. 1 കര്‍ത്താവേ, അങ്ങു തലമുറതലമുറയായിഞങ്ങളുടെ ആശ്രയമായിരുന്നു.2 പര്‍വതങ്ങള്‍ക്കുരൂപം നല്‍കുന്നതിനുമുന്‍പ്, ഭൂമിയും ലോകവും അങ്ങു നിര്‍മിക്കുന്നതിനുമുന്‍പ്, അനാദി മുതല്‍ അനന്തതവരെഅവിടുന്നു ദൈവമാണ്. 3 മനുഷ്യനെ അവിടുന്നു പൊടിയിലേക്കുമടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു. 4 ആയിരം വത്‌സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരുയാമംപോലെയും മാത്രമാണ്. 5 അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍മാഞ്ഞുപോകുന്ന സ്വപ്നം പോലെതുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. 6 പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു; … Continue reading The Book of Psalms, Chapter 90 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 90 | Malayalam Bible | POC Translation
The Book of Psalms, Chapter 89 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 89 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 89 ദാവീദിനോടു ചെയ്ത ഉടമ്പടി അനുസ്മരിക്കണമേ! 1 കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെകാരുണ്യം പ്രകീര്‍ത്തിക്കും; എന്റെ അധരങ്ങള്‍ തലമുറകളോട്അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും. 2 എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു; അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്. 3 അവിടുന്ന് അരുളിച്ചെയ്തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു. 4 നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും; നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും. 5 കര്‍ത്താവേ, … Continue reading The Book of Psalms, Chapter 89 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 89 | Malayalam Bible | POC Translation
The Book of Psalms, Chapter 88 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 88 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 88 പരിത്യക്തന്റെ വിലാപം 1 കര്‍ത്താവേ, പകല്‍ മുഴുവന്‍ ഞാന്‍ സഹായത്തിനപേക്ഷിക്കുന്നു; രാത്രിയില്‍ അങ്ങയുടെ സന്നിധിയില്‍നിലവിളിക്കുന്നു. 2 എന്റെ പ്രാര്‍ഥന അങ്ങയുടെ മുന്‍പില്‍എത്തുമാറാകട്ടെ! എന്റെ നിലവിളിക്കു ചെവിചായിക്കണമേ! 3 എന്റെ ആത്മാവു ദുഃഖപൂര്‍ണമാണ്; എന്റെ ജീവന്‍ പാതാളത്തിന്റെ വക്കിലെത്തിയിരിക്കുന്നു. 4 പാതാളത്തില്‍ പതിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു; എന്റെ ശക്തി ചോര്‍ന്നുപോയി. 5 മരിച്ചവരുടെയിടയില്‍ പരിത്യജിക്കപ്പെട്ടവനെപ്പോലെയും ശവകുടീരത്തില്‍ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയും, അങ്ങ് ഇനി ഒരിക്കലും ഓര്‍ക്കാത്തവരെപ്പോലെയും ഞാന്‍ അങ്ങില്‍നിന്നുവിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. 6 അങ്ങ് എന്നെ … Continue reading The Book of Psalms, Chapter 88 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 88 | Malayalam Bible | POC Translation
The Book of Psalms, Chapter 87 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 87 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 87 ജനതകളുടെ മാതാവായ സീയോന്‍ 1 അവിടുന്നു വിശുദ്ധഗിരിയില്‍ തന്റെ നഗരം സ്ഥാപിച്ചു. 2 യാക്കോബിന്റെ എല്ലാ വാസസ്ഥലങ്ങളെയുംകാള്‍ സീയോന്റെ കവാടങ്ങളെ കര്‍ത്താവുസ്‌നേഹിക്കുന്നു. 3 ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങള്‍ പറയപ്പെടുന്നു. 4 എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തില്‍ റാഹാബും ബാബിലോണും ഉള്‍പ്പെടുന്നു, ഫിലിസ്ത്യയിലും ടയിറിലുംഎത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച് അവര്‍ ഇവിടെ ജനിച്ചതാണെന്നു പറയുന്നു. 5 സകലരും അവിടെ ജനിച്ചതാണ് എന്നുസീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നെയാണ് അവളെ സ്ഥാപിച്ചത്. 6 കര്‍ത്താവു ജനതകളുടെ കണക്കെടുക്കുമ്പോള്‍ ഇവന്‍ … Continue reading The Book of Psalms, Chapter 87 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 87 | Malayalam Bible | POC Translation
The Book of Psalms, Chapter 86 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 86 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 86 നിസ്‌സഹായന്റെ യാചന 1 കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്‌സഹായനുമാണ്. 2 എന്റെ ജീവനെ സംരക്ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ! അങ്ങാണ് എന്റെ ദൈവം. 3 കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു. 4 അങ്ങയുടെ ദാസന്റെ ആത്മാവിനെസന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക്എന്റെ മനസ്‌സിനെ ഉയര്‍ത്തുന്നു. 5 കര്‍ത്താവേ, അങ്ങു നല്ലവനുംക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. 6 കര്‍ത്താവേ, … Continue reading The Book of Psalms, Chapter 86 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 86 | Malayalam Bible | POC Translation
The Book of Psalms, Chapter 85 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 85 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 85 1 കര്‍ത്താവേ, അങ്ങയുടെ ദേശത്തോട്അങ്ങു കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയംഅവിടുന്നു പുനഃസ്ഥാപിച്ചു. 2 അങ്ങയുടെ ജനത്തിന്റെ അകൃത്യംഅങ്ങു മറന്നു; അവരുടെ പാപം അവിടുന്നു ക്ഷമിച്ചു. 3 അങ്ങ് എല്ലാ ക്രോധവും പിന്‍വലിച്ചു; തീക്ഷണമായ കോപത്തില്‍നിന്ന്അങ്ങു പിന്‍മാറി. 4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ,ഞങ്ങളെ പുനരുദ്ധരിക്കണമേ! ഞങ്ങളോടുള്ള അങ്ങയുടെ രോഷംപരിത്യജിക്കണമേ! 5 അങ്ങ് എന്നേക്കും ഞങ്ങളോടുകോപിഷ്ഠനായിരിക്കുമോ? തലമുറകളോളം അങ്ങയുടെ കോപംനീണ്ടുനില്‍ക്കുമോ? 6 അങ്ങയുടെ ജനം അങ്ങയില്‍ആനന്ദിക്കേണ്ടതിന് ഞങ്ങള്‍ക്കുനവജീവന്‍ നല്‍കുകയില്ലയോ? 7 കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ ചൊരിയണമേ! … Continue reading The Book of Psalms, Chapter 85 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 85 | Malayalam Bible | POC Translation
The Book of Psalms, Chapter 84 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 84 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 84 കര്‍ത്താവിന്റെ ഭവനം എത്ര അഭികാമ്യം 1 സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം! 2 എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു. 3 എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ, കുരികില്‍പ്പക്ഷി ഒരു സങ്കേതവും മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെണ്ടത്തുന്നുവല്ലോ. 4 എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തില്‍വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. 5 അങ്ങയില്‍ ശക്തി കണ്ടെണ്ടത്തിയവര്‍ഭാഗ്യവാന്‍മാര്‍; അവരുടെ … Continue reading The Book of Psalms, Chapter 84 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 84 | Malayalam Bible | POC Translation
The Book of Psalms, Chapter 83 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 83 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 83 ഇസ്രായേലിന്റെ വൈരികളെ നശിപ്പിക്കണമേ! 1 ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ! 2 ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകി മറിയുന്നു; അങ്ങയുടെ വൈരികള്‍ തലപൊക്കിയിരിക്കുന്നു. 3 അവര്‍ അങ്ങയുടെ ജനത്തിനെതിരേകെണിയൊരുക്കുന്നു; അങ്ങു പരിപാലിക്കുന്നവര്‍ക്കെതിരേ ഗൂഢാലോചന നടത്തുന്നു. 4 വരുവിന്‍, ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം; ഇസ്രായേല്‍ എന്ന നാമം മേലില്‍ ആരും ഓര്‍മിക്കാതിരിക്കട്ടെ എന്ന് അവര്‍ പറയുന്നു. 5 അതേ, അവര്‍ ഏകമനസ്‌സോടെ ദുരാലോചന നടത്തുന്നു; അങ്ങേക്കെതിരേ അവര്‍ സഖ്യമുണ്ടാക്കുന്നു. 6 … Continue reading The Book of Psalms, Chapter 83 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 83 | Malayalam Bible | POC Translation
The Book of Psalms, Chapter 82 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 82 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 82 ദൈവം ന്യായാധിപന്‍മാരുടെ വിധികര്‍ത്താവ് 1 ദൈവം സ്വര്‍ഗീയ സഭയില്‍ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗവാസികളുടെ ഇടയില്‍ ഇരുന്നു ന്യായം വിധിക്കുന്നു. 2 നിങ്ങള്‍ എത്രകാലം നീതിവിരുദ്ധമായി വിധിക്കുകയും ദുഷ്ടരുടെ പക്ഷംപിടിക്കുകയും ചെയ്യും? 3 ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍. 4 ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍. 5 അവര്‍ക്ക് അറിവില്ല; ബുദ്ധിയുമില്ല; അവര്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നു; 6 ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, … Continue reading The Book of Psalms, Chapter 82 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 82 | Malayalam Bible | POC Translation
The Book of Psalms, Chapter 81 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 81 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 81 ഉത്‌സവഗാനം 1 നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍; യാക്കോബിന്റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍. 2 തപ്പുകൊട്ടിയും കിന്നരവും വീണയുംഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.3 അമാവാസിയിലും നമ്മുടെ ഉത്‌സവദിനമായ പൗര്‍ണമിയിലും കാഹളമൂതുവിന്‍. 4 എന്തെന്നാല്‍, അത് ഇസ്രായേലിലെ ചട്ടവും യാക്കോബിന്റെ ദൈവം നല്‍കിയപ്രമാണവുമാണ്. 5 ഈജിപ്തിലേക്കു തിരിച്ചപ്പോള്‍ ജോസഫിനും അവിടുന്ന് ഈ നിയമം നല്‍കി; അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു: 6 ഞാന്‍ നിന്റെ തോളില്‍ നിന്നു ഭാരം ഇറക്കിവച്ചു; നിന്റെ കൈകളെ കുട്ടയില്‍ … Continue reading The Book of Psalms, Chapter 81 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 81 | Malayalam Bible | POC Translation
കത്തോലിക്ക സഭ: 8 വസ്തുതകൾ
ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹം എന്നതിനേക്കാള്‍ ക്രിസ്തു പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ച സഭയിലെ അംഗങ്ങളായി അഭിമാനിക്കുന്നവരാണ് നാമോരുത്തരും. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ സഭ അതികഠിനമായ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചു കൂടുതല്‍ ഉണര്‍വ്വോടെ വളരുകയാണ് ചെയ്തതെന്ന കാര്യമാണ് കത്തോലിക്ക സഭയെ മറ്റ് ഏത് വിഭാഗത്തില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഓരോ വര്‍ഷവും പുറത്തുവരുന്ന കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. കത്തോലിക്ക സഭയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. പരിശുദ്ധ കത്തോലിക്ക സഭയുടെ വിസ്മയിപ്പിക്കുന്ന 8 … Continue reading കത്തോലിക്ക സഭ: 8 വസ്തുതകൾ
November 11 ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours
https://youtu.be/m3kyz-ha4Sg November 11 ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours ദൈവസ്നേഹത്തിന്റെ നിറവിൽ അപരനോടുള്ള അനുകമ്പയിൽ ജീവിച്ച ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാൾ. പട്ടാളക്കാരൻ വിശുദ്ധനായ മെത്രാനായ ചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic … Continue reading November 11 ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours
ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours
നമ്മൾ കപ്പേള എന്ന് പറയുന്നത് യഥാർത്ഥത്തിൽ ലാറ്റിൻ വാക്കാണ്. ലാറ്റിനിൽ കപ്പ (cappa )എന്ന് പറഞ്ഞാൽ മേലങ്കി എന്നും അർത്ഥമുണ്ട്. അതാണ് കപ്പേളയായത്. അതിൽ നിന്ന് തന്നെയാണ് അതിന്റെ ഇംഗ്ലീഷ് വാക്കായ ചാപ്പലും പിറവിയെടുത്തത്. ഈ മേലങ്കി എന്നർത്ഥം വരുന്ന വാക്ക് കപ്പേള എന്ന ആരാധനാലയം ആയി രൂപമെടുക്കാൻ കാരണം ഇന്ന് സഭ തിരുന്നാൾ ആഘോഷിക്കുന്ന വിശുദ്ധൻ ആണ്. ടൂർസിലെ വിശുദ്ധ മാർട്ടിൻ. 316 ൽ ഹംഗറിയിൽ പന്നോണിയയിലെ സബരിയ എന്ന പട്ടണത്തിൽ ജനിച്ച വിശുദ്ധ മാർട്ടിൻ … Continue reading ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours
ആഴം
ഓ, സ്നേഹത്തിൻ്റെ ആഴമേ, ദൈവിക സത്തയേ, അഗാധസമുദ്രമേ നിന്നെതന്നെയല്ലാതെ മറ്റെന്താണ് നീ എനിക്കു തരേണ്ടിയിരുന്നത്.………………………………………….. സിയന്നായിലെ വി.കാതറിൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " May the Mother of Jesus and our Mother always smile on your spirit, obtaining for it, from her Most Holy Son, every heavenly blessing. "_Saint Padre Pio 🌹🔥❤️ Have a Joyful day…
⚜️⚜️⚜️ November 1️⃣1️⃣⚜️⚜️⚜️ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 316-ല്‍ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായില്‍ ബെനഡിക്റ്റന്‍ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധന്‍ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സില്‍ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ സൈന്യത്തില്‍ ചേരുകയും കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. ഈ സേവനത്തിനിടക്ക് ഒരു ദിവസം അദ്ദേഹം ആമിയന്‍സ് കവാടത്തില്‍ വച്ച് നഗ്നനും ദരിദ്രനുമായ ഒരു യാചകനെ … Continue reading
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കഴിഞ്ഞ ദിവസത്തെ ധ്യാനങ്ങളില്‍ ശുദ്ധീകരണ സ്ഥലം ഉണ്ടെന്നും അതില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ പീഡകള്‍ അനുഭവിക്കുന്നുവെന്നും ധ്യാനിച്ചുവല്ലോ. ഇപ്പോള്‍ ഈ ആത്മാക്കളെ സഹായിക്കുന്നതില്‍ നാം കാണിക്കേണ്ട തീക്ഷ്ണതയെ പറ്റി വിവരിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍റെ സമ്പാദ്യത്തെ രണ്ടായി തരം തിരിക്കാം. ആത്മീയവും ലൗകികവും. ലൗകിക സമ്പത്ത് മനുഷ്യന് സ്വന്തമായിരിക്കയാല്‍ അതിനെ യഥേഷ്ടം ചെലവഴിക്കാന്‍ അവന് അധികാരമുള്ളതു പോലെ അവന്‍റെ ആത്മീയ സമ്പത്തുക്കളേയും സ്വേച്ഛാനുസരണം കൈകാര്യം ചെയ്യുവാന്‍ അവനധികാരമുള്ളതാകുന്നു. ഒരുവന് സ്വന്തം ധനത്തെ തന്റെ ആവശ്യത്തിനും പുറമേ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനൊന്നാം തീയതി