സങ്കീർത്തനങ്ങൾ, അദ്ധ്യായം 82

ദൈവം ന്യായാധിപന്‍മാരുടെ വിധികര്‍ത്താവ്

1 ദൈവം സ്വര്‍ഗീയ സഭയില്‍ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗവാസികളുടെ ഇടയില്‍ ഇരുന്നു ന്യായം വിധിക്കുന്നു.

2 നിങ്ങള്‍ എത്രകാലം നീതിവിരുദ്ധമായി വിധിക്കുകയും ദുഷ്ടരുടെ പക്ഷംപിടിക്കുകയും ചെയ്യും?

3 ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍.

4 ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍.

5 അവര്‍ക്ക് അറിവില്ല; ബുദ്ധിയുമില്ല; അവര്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നു;

6 ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്.

7 എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; ഏതു പ്രഭുവിനെയും പോലെ വീണുപോകും.

8 ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ! എല്ലാ ജനതകളും അങ്ങയുടേതാണ്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
November 2022
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading