സങ്കീർത്തനങ്ങൾ, അദ്ധ്യായം 100 കര്‍ത്താവു നല്ലവനാണ് 1 കൃതജ്ഞതാബലിക്കുള്ള സങ്കീര്‍ത്തനം. ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. 2 സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍. 3 കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍; അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;നമ്മള്‍ അവിടുത്തേതാണ്; നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു. 4 കൃതജ്ഞതാഗീതത്തോടെഅവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദിപറയുവിന്‍;അവിടുത്തെനാമം വാഴ്ത്തുവിന്‍. 5 കര്‍ത്താവു നല്ലവനാണ്, അവിടുത്തെകാരുണ്യം ശാശ്വതമാണ്; അവിടുത്തെ … Continue reading The Book of Psalms, Chapter 100 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 100 | Malayalam Bible | POC Translation
Day: November 20, 2022
The Book of Psalms, Chapter 99 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 99 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 99 കര്‍ത്താവു പരിശുദ്ധനാണ് 1 കര്‍ത്താവു വാഴുന്നു; ജനതകള്‍വിറകൊള്ളട്ടെ; അവിടുന്നു കെരൂബുകളുടെമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ! 2 കര്‍ത്താവു സീയോനില്‍ വലിയവനാണ്; അവിടുന്നു സകല ജനതകളുടെയുംമേല്‍ ഉന്നതനാണ്. 3 അവിടുത്തെ മഹത്തും ഭീതിജനകവുമായ നാമത്തെ അവര്‍ സ്തുതിക്കട്ടെ! അവിടുന്നു പരിശുദ്ധനാണ്. 4 ശക്തനായരാജാവേ, നീതിയെസ്‌നേഹിക്കുന്നവനേ, അവിടുന്നുന്യായത്തെ സുസ്ഥാപിതമാക്കിയിരിക്കുന്നു; അവിടുന്നു യാക്കോബില്‍ നീതിയുംന്യായവും നടത്തി. 5 നമ്മുടെ ദൈവമായ കര്‍ത്താവിനെപുകഴ്ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്ധനാണ്. 6 മോശയും അഹറോനും അവിടുത്തെപുരോഹിതന്‍മാരില്‍പെട്ടവരാണ്; അവിടുത്തെനാമം വിളിച്ചപേക്ഷിച്ചവരില്‍ സാമുവേലും … Continue reading The Book of Psalms, Chapter 99 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 99 | Malayalam Bible | POC Translation
The Book of Psalms, Chapter 98 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 98 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 98 കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു 1 കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവുംവിജയം നേടിയിരിക്കുന്നു. 2 കര്‍ത്താവു തന്റെ വിജയം വിളംബരംചെയ്തു; അവിടുന്നു തന്റെ നീതിജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. 3 ഇസ്രായേല്‍ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയുംഅവിടുന്ന് അനുസ്മരിച്ചു; ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെദൈവത്തിന്റെ വിജയം ദര്‍ശിച്ചു. 4 ഭൂമി മുഴുവന്‍ കര്‍ത്താവിന്ആനന്ദഗീതം ആലപിക്കട്ടെ! ആഹ്‌ളാദാരവത്തോടെ അവിടുത്തെസ്തുതിക്കുവിന്‍. 5 കിന്നരംമീട്ടി കര്‍ത്താവിനുസ്തുതികളാലപിക്കുവിന്‍. വാദ്യഘോഷത്തോടെ അവിടുത്തെപുകഴ്ത്തുവിന്‍. 6 കൊമ്പും കാഹളവും … Continue reading The Book of Psalms, Chapter 98 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 98 | Malayalam Bible | POC Translation
The Book of Psalms, Chapter 97 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 97 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 97 പ്രപഞ്ചനാഥനായ കര്‍ത്താവ് 1 കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ! 2 മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്; നീതിയുംന്യായവും അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്. 3 അഗ്‌നി അവിടുത്തെ മുന്‍പേ നീങ്ങുന്നു; അത് അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു. 4 അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതുകണ്ടു വിറകൊള്ളുന്നു. 5 കര്‍ത്താവിന്റെ മുന്‍പില്‍, ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍, പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു. 6 ആകാശം അവിടുത്തെനീതിയെപ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടുത്തെ … Continue reading The Book of Psalms, Chapter 97 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 97 | Malayalam Bible | POC Translation
The Book of Psalms, Chapter 96 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 96 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 96 കര്‍ത്താവു രാജാവും വിധികര്‍ത്താവും 1 കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ! 2 കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെനാമത്തെ വാഴ്ത്തുവിന്‍; അവിടുത്തെ രക്ഷയെ പ്രതിദിനംപ്രകീര്‍ത്തിക്കുവിന്‍. 3 ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍; ജനപദങ്ങളുടെയിടയില്‍ അവിടുത്തെഅദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍. 4 എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്; സകലദേവന്‍മാരെയുംകാള്‍ഭയപ്പെടേണ്ടവനുമാണ്. 5 ജനതകളുടെ ദേവന്‍മാര്‍ വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, കര്‍ത്താവ് ആകാശത്തിന്റെ സ്രഷ്ടാവാണ്. 6 മഹത്വവും തേജസ്‌സും അവിടുത്തെസന്നിധിയിലുണ്ട്; ബലവും സൗന്ദര്യവും … Continue reading The Book of Psalms, Chapter 96 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 96 | Malayalam Bible | POC Translation
The Book of Psalms, Chapter 95 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 95 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 95 കര്‍ത്താവിനെ സ്തുതിക്കാം 1 വരുവിന്‍, നമുക്കു കര്‍ത്താവിനുസ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം. 2 കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം. 3 എന്നാല്‍, കര്‍ത്താവ് ഉന്നതനായ ദൈവമാണ്; എല്ലാ ദേവന്‍മാര്‍ക്കും അധിപനായരാജാവാണ്; 4 ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്; പര്‍വതശൃംഗങ്ങളും അവിടുത്തേതാണ്. 5 സമുദ്രം അവിടുത്തേതാണ്, അവിടുന്നാണ് അതു നിര്‍മിച്ചത്; ഉണങ്ങിയ കരയെയും അവിടുന്നാണു മെനഞ്ഞെടുത്തത്. 6 വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ … Continue reading The Book of Psalms, Chapter 95 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 95 | Malayalam Bible | POC Translation
The Book of Psalms, Chapter 94 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 94 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 94 ദൈവം വിധികര്‍ത്താവ് 1 പ്രതികാരത്തിന്റെ ദൈവമായ കര്‍ത്താവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രത്യക്ഷനാകണമേ! 2 ഭൂമിയെ വിധിക്കുന്നവനേ, എഴുന്നേല്‍ക്കണമേ! അഹങ്കാരിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമേ! 3 കര്‍ത്താവേ, ദുഷ്ടന്‍മാര്‍ എത്രനാള്‍ഉയര്‍ന്നുനില്‍ക്കും? എത്രനാള്‍ അഹങ്കരിക്കും? 4 അവര്‍ ഗര്‍വിഷ്ഠമായ വാക്കുകള്‍ ചൊരിയുന്നു; ദുഷ്‌കര്‍മികള്‍ വന്‍പു പറയുന്നു. 5 കര്‍ത്താവേ, അവര്‍ അങ്ങയുടെജനത്തെ ഞെരിക്കുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. 6 അവര്‍ വിധവയെയും വിദേശിയെയും വധിക്കുന്നു; അനാഥരെ കൊന്നുകളയുന്നു. 7 കര്‍ത്താവു കാണുന്നില്ല, യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല … Continue reading The Book of Psalms, Chapter 94 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 94 | Malayalam Bible | POC Translation
The Book of Psalms, Chapter 93 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 93 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 93 കര്‍ത്താവു വാഴുന്നു 1 കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു; അവിടുന്നു ശക്തികൊണ്ട്അരമുറുക്കിയിരിക്കുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;അതിന് ഇളക്കം തട്ടുകയില്ല. 2 അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിമുതലേ ഉള്ളവനാണ്. 3 കര്‍ത്താവേ, പ്രവാഹങ്ങള്‍ ഉയരുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ആര്‍ത്തിരമ്പുന്നു. 4 സമുദ്രങ്ങളുടെ ഗര്‍ജനങ്ങളെയും ഉയരുന്നതിരമാലകളെയുംകാള്‍കര്‍ത്താവു ശക്തനാണ്. 5 അങ്ങയുടെ കല്‍പന വിശ്വാസ്യവും അലംഘനീയവുമാണ്; കര്‍ത്താവേ, പരിശുദ്ധി അങ്ങയുടെആലയത്തിന് എന്നേക്കും യോജിച്ചതാണ്. The Book of Psalms | സങ്കീർത്തനങ്ങൾ | … Continue reading The Book of Psalms, Chapter 93 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 93 | Malayalam Bible | POC Translation
The Book of Psalms, Chapter 92 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 92 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 92 നീതിമാന്‍ സന്തോഷിക്കുന്നു 1 അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്തുതികള്‍ആലപിക്കുന്നതും എത്ര ശ്രേഷ്ഠം. 2 ദശതന്ത്രീനാദത്തോടുകൂടെയും 3 കിന്നരവും വീണയും മീട്ടിയും പ്രഭാതത്തില്‍ അങ്ങയുടെ കരുണയെയും രാത്രിയില്‍ അങ്ങയുടെ വിശ്വസ്തതയെയും ഉദ്‌ഘോഷിക്കുന്നത് എത്ര ഉചിതം! 4 കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്ഭുതപ്രവൃത്തി കണ്ട്ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു. 5 കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം! 6 ബുദ്ധിഹീനന് ഇത് അജ്ഞാതമാണ്; ഭോഷന് ഇതു … Continue reading The Book of Psalms, Chapter 92 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 92 | Malayalam Bible | POC Translation
The Book of Psalms, Chapter 91 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 91 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 91 കര്‍ത്താവിന്റെ സംരക്ഷണം1 അത്യുന്നതന്റെ സംരക്ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും, 2 കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും. 3 അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും. 4 തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും. 5 രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. 6 … Continue reading The Book of Psalms, Chapter 91 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 91 | Malayalam Bible | POC Translation
Rev. Fr Geevarghese Chuttivattom (1909-2010)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… മലങ്കര സുറിയാനി കത്തോലിക്കാ സഭാ പുനരൈക്യത്തിൽ ചരിത്രം സൃഷ്ടിച്ച, ഒരു നൂറ്റാണ്ടിന്റെ പുരോഹിതൻ, ഫാ. ഗീവർഗീസ് ചുട്ടിവട്ടം… Rev. Fr Geevarghese Chuttivattom (1909-2010) മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് ഓർത്തഡോക്സ്, യാക്കോബായ, മർത്തോമ, തൊഴിയൂർ സഭകളിൽ നിന്ന് വിവിധ കാലങ്ങളിലായി അനേകം വൈദികരും വിശ്വാസികളും പുനരൈക്യപ്പെട്ട് ഈ സഭയുടെ ഭാഗമായി തീർന്നിട്ടുണ്ടെങ്കിലും ഏറ്റവുമധികം ആളുകളുമായി ഒരു ദിവസം പുനരൈക്യപ്പെട്ട് ചരിത്രമായത് ഗീവർഗീസ് … Continue reading Rev. Fr Geevarghese Chuttivattom (1909-2010)
ക്രിസ്തുവിന്റെ രാജത്വതിരുനാൾ
'വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ? എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്' 'ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല' ' ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു' ' മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല. ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ' 'അപ്പോൾ നീ രാജാവാണ് അല്ലേ?'...' നീ തന്നെ പറയുന്നു ഞാൻ രാജാവാണെന്ന്'' ' എന്റെ രാജ്യം ഐഹികമല്ല ' ****** 'നീ … Continue reading ക്രിസ്തുവിന്റെ രാജത്വതിരുനാൾ
കൂടെ
ദിവ്യകാരുണ്യനാഥൻ എൻ്റെ കൂടെയുണ്ടെന്നുള്ളതാണ് എൻ്റെ പരമമായ ആനന്ദം.………………………………………….. വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "I place trust in God, my creator, in all things; I love Him with all my heart."~ Saint Joan of Arc 🌹🔥❤️ Good Morning… Have a blessed Sunday….Solemnity of Our Lord Jesus Christ, King of the Universe…..
നിത്യവും വാഴുന്ന ലോകചരിത്രത്തിലെ ഏകരാജാവ്… അവൻ രാജാധിരാജാവ്… | JESUS | KING OF KINGS | CHRIST THE KING
https://youtu.be/PkahjLnYBws നിത്യവും വാഴുന്ന ലോകചരിത്രത്തിലെ ഏകരാജാവ്... അവൻ രാജാധിരാജാവ്... | JESUS | KING OF KINGS | CHRIST THE KING നിത്യവും വാഴുന്ന ലോകചരിത്രത്തിലെ ഏകരാജാവ് ..അവൻ രാജാധിരാജാവ് ..JESUS|KING OF KINGS| CHRIST THE KING#Shekinahnews #shekinahlive Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den Cable Network Channel No. … Continue reading നിത്യവും വാഴുന്ന ലോകചരിത്രത്തിലെ ഏകരാജാവ്… അവൻ രാജാധിരാജാവ്… | JESUS | KING OF KINGS | CHRIST THE KING
കോട്ടയം ജില്ലക്കാരെ മുഴുവൻ പിടിച്ചു കുലുക്കിയ ദിവസം – Fr Joseph puthenpurackal
https://youtu.be/SrHvmFbMWZ8 കോട്ടയം ജില്ലക്കാരെ മുഴുവൻ പിടിച്ചു കുലുക്കിയ ദിവസം - Fr Joseph puthenpurackal Topic - കോട്ടയം ജില്ലക്കാരെ മുഴുവൻ പിടിച്ചു കുലുക്കിയ ദിവസം. എന്റെമ്മോ… ആ ദിവസങ്ങളിലെ കുമ്പസാരമാണ്, കുമ്പസാരംDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
November 20 വിശുദ്ധ എഡ്മണ്ട് രാജാവ്
⚜️⚜️⚜️ November 2️⃣0️⃣⚜️⚜️⚜️വിശുദ്ധ എഡ്മണ്ട് രാജാവ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 802-ല്‍ എഗ്ബെര്‍ട്ട് രാജാവിന്റെ കാലം മുതല്‍ 'വെസ്റ്റ്-സാക്സണ്‍സ്' ആയിരുന്നു മുഴുവന്‍ ഇംഗ്ലണ്ടിന്‍റെയും പരമാധികാരികള്‍. എന്നിരുന്നാലും ചില ഭാഗങ്ങളില്‍ ചില രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നു. കിഴക്കന്‍ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും പഴയ ഇംഗ്ലീഷ്-സാക്സണ്‍ രാജാക്കന്മാരുടെ പിന്തലമുറയില്‍പ്പെട്ടവനും നന്മയില്‍ വളരുകയും ചെയ്ത വിശുദ്ധ എഡ്മണ്ടിനെ ഏല്‍പ്പിച്ചു. … Continue reading November 20 വിശുദ്ധ എഡ്മണ്ട് രാജാവ്
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരെ പോലെ നമുക്കും പ്രയോജനകരവും അവരെ സഹായിക്കേണ്ടത് നമ്മുടെ ഒരു കടമയും ആകുന്നു എന്ന്‍ പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്. സകല മനുഷ്യരും ശുദ്ധീകരണ സ്ഥലത്തിലെ ഭയങ്കര വേദനകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് പൊതുവായ വിശ്വാസം. മരണാനന്തര ജീവിതത്തില്‍ പലവിധ സല്‍കൃത്യങ്ങള്‍ കൊണ്ട് നമ്മുക്ക് വരുവാനിരിക്കുന്ന വേദനകളെ നീക്കുന്നതിനും, അതിന്‍റെ കാലാവധി കുറയ്ക്കുന്നതിനും തക്ക മാര്‍ഗ്ഗങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. നാം ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപതാം തീയതി
ക്രിസ്തുവിന്റെ രാജത്വതിരുനാൾ | Feast of Christ the King
https://youtu.be/IlnW0fEb0O4 ക്രിസ്തുവിന്റെ രാജത്വതിരുനാൾ | Feast of Christ the King സകല ജനപദങ്ങളുടെയും രാജാവായ ക്രിസ്തുവിന്റെ രാജത്വതിരുനാൾ. ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic #daily_saints #saint_of_the_day … Continue reading ക്രിസ്തുവിന്റെ രാജത്വതിരുനാൾ | Feast of Christ the King
ദേവതാരകം | Devatharakam | Malayalam Drama | Dharmaram College | Live…
https://youtu.be/Z9TBj_dsovA ദേവതാരകം | Devatharakam | Malayalam Drama | Dharmaram College | Live... #malayalamdrama #biblicaldrama #drama #specialeffects #music #backgroundmusic