The Book of Psalms, Chapter 70 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 കര്‍ത്താവേ, വേഗം വരണമേ! 1 ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! 2 എന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹമാലോചിക്കുന്നവര്‍അപമാനിതരായി പിന്തിരിയട്ടെ! 3 ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചുപറയുന്നവര്‍ ലജ്ജകൊണ്ടുസ്തബ്ധരാകട്ടെ, 4 അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ് എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ! 5 ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ, എന്റെ യടുത്തു വേഗം വരണമേ! അങ്ങ് എന്റെ … Continue reading The Book of Psalms, Chapter 70 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 | Malayalam Bible | POC Translation

Advertisement

The Book of Psalms, Chapter 69 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 ദീനരോദനം 1 ദൈവമേ, എന്നെ രക്ഷിക്കണമേ! വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു. 2 കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു; ജലം എന്റെ മേല്‍ കവിഞ്ഞൊഴുകുന്നു. 3 കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, എന്റെ തൊണ്ട വരണ്ടു, ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണുകള്‍ മങ്ങി. 4 കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍, നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്. ഞാന്‍ മോഷ്ടിക്കാത്തതുതിരിച്ചുകൊടുക്കാനാവുമോ? 5 കര്‍ത്താവേ, എന്റെ ഭോഷത്തംഅവിടുന്നറിയുന്നു; … Continue reading The Book of Psalms, Chapter 69 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 | Malayalam Bible | POC Translation

The Book of Psalms, Chapter 68 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 ദൈവത്തിന്റെ ജൈത്രയാത്ര 1 ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ മുന്‍പില്‍നിന്ന് ഓടിപ്പോകട്ടെ! 2 കാറ്റില്‍ പുകയെന്നപോലെഅവരെ തുരത്തണമേ! അഗ്‌നിയില്‍ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടര്‍ ദൈവസന്നിധിയില്‍നശിച്ചുപോകട്ടെ. 3 നീതിമാന്‍മാര്‍ സന്തോഷഭരിതരാകട്ടെ! ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ! അവര്‍ ആനന്ദംകൊണ്ടു മതിമറക്കട്ടെ! 4 ദൈവത്തിനു സ്തുതി പാടുവിന്‍, അവിടുത്തെനാമത്തെ പ്രകീര്‍ത്തിക്കുവിന്‍, മേഘങ്ങളില്‍ സഞ്ചരിക്കുന്നവനുസ്‌തോത്രങ്ങളാലപിക്കുവിന്‍; കര്‍ത്താവ് എന്നാണ് അവിടുത്തെനാമം; അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍. 5 ദൈവം തന്റെ വിശുദ്ധ നിവാസത്തില്‍ അനാഥര്‍ക്കു പിതാവും,വിധവകള്‍ക്കു … Continue reading The Book of Psalms, Chapter 68 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 | Malayalam Bible | POC Translation

The Book of Psalms, Chapter 67 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 ദൈവത്തിന്റെ രക്ഷാകര ശക്തി 1 ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ! 2 അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തിസകല ജനതകളുടെയിടയിലുംഅറിയപ്പെടേണ്ടതിനുതന്നെ. 3 ദൈവമേ, ജനതകള്‍ അങ്ങയെപ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ. 4 ജനതകളെല്ലാം ആഹ്‌ളാദിക്കുകയുംആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു. 5 ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ! 6 … Continue reading The Book of Psalms, Chapter 67 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 | Malayalam Bible | POC Translation

The Book of Psalms, Chapter 66 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 ഭൂവാസികളേ, ആഹ്‌ളാദത്തോടെദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍. 2 അവിടുത്തെനാമത്തിന്റെ മഹത്വംപ്രകീര്‍ത്തിക്കുവിന്‍; സ്തുതികളാല്‍ അവിടുത്തെമഹത്വപ്പെടുത്തുവിന്‍. 3 അവിടുത്തെ പ്രവൃത്തികള്‍എത്ര ഭീതിജനകം! അങ്ങയുടെ ശക്തിപ്രഭാവത്താല്‍ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും. 4 ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെആരാധിക്കുന്നു, അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനുസ്‌തോത്രമാലപിക്കുന്നു. 5 ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍, മനുഷ്യരുടെ ഇടയില്‍ അവിടുത്തെപ്രവൃത്തികള്‍ ഭീതിജനകമാണ്. 6 അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ അതിലൂടെ നടന്നുനീങ്ങി, അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു. 7 അവിടുന്നു തന്റെ ശക്തിയില്‍എന്നേക്കും … Continue reading The Book of Psalms, Chapter 66 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 | Malayalam Bible | POC Translation

The Book of Psalms, Chapter 65 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 സമൃദ്ധി ചൊരിയുന്ന ദൈവം 1 ദൈവമേ, സീയോനില്‍ വസിക്കുന്നഅങ്ങു സ്തുത്യര്‍ഹനാണ്; അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും. 2 പ്രാര്‍ഥന ശ്രവിക്കുന്നവനേ,മര്‍ത്യരെല്ലാം പാപഭാരവുമായിഅങ്ങയുടെ സന്നിധിയില്‍ വരുന്നു. 3 അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നു. 4 അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍അങ്ങുതന്നെതിരഞ്ഞെടുത്തുകൊണ്ടുവരുന്നവന്‍ ഭാഗ്യവാന്‍; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ,വിശുദ്ധമന്ദിരത്തിലെ,നന്‍മകൊണ്ടു സംതൃപ്തരാകും. 5 ഞങ്ങളുടെ രക്ഷയായ ദൈവമേ,ഭീതികരമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, ഭൂമി മുഴുവന്റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്. 6 അവിടുന്നു ശക്തികൊണ്ട് അര മുറുക്കി പര്‍വതങ്ങളെ … Continue reading The Book of Psalms, Chapter 65 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 | Malayalam Bible | POC Translation

The Book of Psalms, Chapter 64 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 കുടിലബുദ്ധിയെ തകര്‍ക്കണമേ! 1 ദൈവമേ, എന്റെ ആവലാതി കേള്‍ക്കണമേ! ശത്രുഭയത്തില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ! 2 ദുഷ്ടരുടെ ഗൂഢാലോചനകളില്‍നിന്നും ദുഷ്‌കര്‍മികളുടെ കുടിലതന്ത്രങ്ങളില്‍നിന്നും എന്നെ മറയ്ക്കണമേ! 3 അവര്‍ തങ്ങളുടെ നാവുകള്‍വാളുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു; അവര്‍ പരുഷവാക്കുകള്‍അസ്ത്രംപോലെ തൊടുക്കുന്നു. 4 അവര്‍ നിര്‍ദോഷരെഒളിഞ്ഞിരുന്ന് എയ്യുന്നു; പെട്ടെന്നു കൂസലെന്നിയേ എയ്യുന്നു. 5 അവര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യത്തില്‍ഉറച്ചുനില്‍ക്കുന്നു; എവിടെ കെണിവയ്ക്കണമെന്ന്അവര്‍ ആലോചിക്കുന്നു; അവര്‍ വിചാരിക്കുന്നു:ആരു നമ്മെ കാണും? 6 നമ്മുടെ കുറ്റകൃത്യങ്ങള്‍ ആരു കണ്ടുപിടിക്കും? കൗശലപൂര്‍വമാണു നാം കെണിയൊരുക്കിയത്; … Continue reading The Book of Psalms, Chapter 64 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 | Malayalam Bible | POC Translation

The Book of Psalms, Chapter 63 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 ദൈവത്തിനുവേണ്ടി ദാഹിക്കുന്നു 1 ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു. 2 അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു. 3 അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും. 4 എന്റെ ജീവിതകാലം മുഴുവന്‍ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെനാമം വിളിച്ചപേക്ഷിക്കും. 5 കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും … Continue reading The Book of Psalms, Chapter 63 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 | Malayalam Bible | POC Translation

The Book of Psalms, Chapter 62 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 ആശ്വാസം ദൈവത്തില്‍മാത്രം 1 ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷനല്‍കുന്നത്. 2 അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല. 3 ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും? 4 അവന്റെ ഔന്നത്യത്തില്‍നിന്ന്അവനെ തള്ളിയിടാന്‍മാത്രമാണ്അവര്‍ ആലോചിക്കുന്നത്. അവര്‍ വ്യാജത്തില്‍ ആനന്ദിക്കുന്നു, അധരങ്ങള്‍കൊണ്ട് അനുഗ്രഹിക്കുന്നു, ഹൃദയംകൊണ്ടു ശപിക്കുന്നു. 5 ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്. 6 അവിടുന്നു മാത്രമാണ് എന്റെ … Continue reading The Book of Psalms, Chapter 62 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 | Malayalam Bible | POC Translation

The Book of Psalms, Chapter 61 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 61 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 61 ദൈവം സുശക്തഗോപുരം 1 ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! 2 ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ! 3 അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്തഗോപുരം. 4 ഞാന്‍ അങ്ങയുടെ കൂടാരത്തില്‍എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ! 5 ദൈവമേ, അങ്ങ് എന്റെ നേര്‍ച്ചകള്‍ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‍കി. 6 രാജാവിനു ദീര്‍ഘായുസ്‌സു നല്‍കണമേ! … Continue reading The Book of Psalms, Chapter 61 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 61 | Malayalam Bible | POC Translation

KCBC Karuthal | കരുതൽ

കരുതൽ: പ്രണയ - ലഹരി കെണികളിൽ അകപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതി: പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും, കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം നമുക്കിടയിൽ വർദ്ധിച്ചുവരുന്നു. കൂടുതൽ കുടുംബങ്ങളെ ആശങ്കയിലും കണ്ണീരിലും ആഴ്ത്തിക്കൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ സഭാ തനയർക്ക് സംരക്ഷണ വലയം തീർക്കുവാനും, ക്രിയാത്മകമായി ഇടപെടുവാനും കേരളകത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. കെസിബിസി ജാഗ്രത കമ്മീഷന്റെ മേൽനോട്ടത്തിൽ, കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിലെയും ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ, … Continue reading KCBC Karuthal | കരുതൽ

October 31 സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി

⚜️⚜️⚜️ October 3️⃣1️⃣⚜️⚜️⚜️സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് നാം സകല പുണ്യവാന്‍മാരുടെയും ‘ഈവ്‌’ ആഘോഷിക്കുകയാണ്. 1484-ല്‍ നവംബര്‍ 1ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും കൂടെ ഈ തിരുനാള്‍ (“ആള്‍ ഹാല്ലോവ്സ്‌ ഈവ്‌” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും ഒരു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ ഉള്‍പ്പെട്ട ഒരു തിരുനാളല്ല ഇതെങ്കിലും വാര്‍ഷിക തിരുനാള്‍ ദിനസൂചികയുമായി ഈ … Continue reading October 31 സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി

മത്സ്യത്തെ നെഞ്ചോട് ചേർത്ത് പിടിച്ച കുരങ്ങിനെപ്പോലെയാണ് അധികാരികൾ

https://youtu.be/ymGYB4gGOsY മത്സ്യത്തെ നെഞ്ചോട് ചേർത്ത് പിടിച്ച കുരങ്ങിനെപ്പോലെയാണ് അധികാരികൾ മത്സ്യം മുങ്ങിച്ചാകാതിരിക്കാൻ നെഞ്ചോട് ചേർത്ത് പിടിച്ച കുരങ്ങിനെപ്പോലെയാണ് അധികാരികൾ. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി വിഴിഞ്ഞം സമര ഐക്യദാർഢ്യ സമരസമിതി കൊല്ലം നടത്തിയ പ്രതിഷേധ റാലിയും കളക്ട്രേറ്റിന് മുന്നിലെ പ്രതിഷേധ ധർണ്ണയും

October 31 വിശുദ്ധ ക്വിന്റിൻ | Saint Quintin

https://youtu.be/89-_JZtFCTQ October 31 - വിശുദ്ധ ക്വിന്റിൻ | Saint Quintin ആദിമസഭയിലെ രക്തസാക്ഷിയായ വിശുദ്ധ ക്വിന്റിന്റെ തിരുനാൾ. അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രതിഫലം രക്തസാക്ഷിത്വത്തിന്റെ കിരീടമായിരുന്നു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast … Continue reading October 31 വിശുദ്ധ ക്വിന്റിൻ | Saint Quintin

അറപ്പുര

ദിവ്യകാരുണ്യം എല്ലാ സുകൃതങ്ങളുടെയും അറപ്പുരയാണ്. ദൈവം അത് ലോകത്തിൽ സ്ഥാപിച്ചിരിക്കുന്നത് ആർക്കും കുറവുണ്ടാകാതിരിക്കാനാണ്.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മർഡ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " I have great doubts about the salvation of those who do not have special devotion to Mary. "_Saint Francis Borgia🌹🔥❤️ Good Morning… Have a gracefilled day…

Monday of week 31 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 31 Oct 2022 Monday of week 31 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോഅങ്ങേ വിശ്വാസികള്‍ അങ്ങേക്ക്യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെഅങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഫിലി 2:1-4ഒരേ ആത്മാവും ഒരേ … Continue reading Monday of week 31 in Ordinary Time 

The Book of Psalms, Chapter 60 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 തോല്‍പിക്കപ്പെട്ട ജനതയുടെ വിലാപം 1 ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു;ഞങ്ങളെ കടാക്ഷിക്കണമേ! 2 അവിടുന്നു ഭൂമിയെ വിറപ്പിച്ചു,അവിടുന്ന് അതിനെ പിളര്‍ന്നു. അതിന്റെ വിള്ളലുകള്‍ നികത്തണമേ!അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു. 3 അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു. 4 വില്ലില്‍നിന്ന് ഓടിയകലാന്‍ തന്റെ ഭക്തര്‍ക്ക് അടയാളമായി അവിടുന്ന് ഒരു കൊടി ഉയര്‍ത്തി. 5 ഞങ്ങളുടെ പ്രാര്‍ഥന കേട്ട്അങ്ങയുടെ വലത്തുകൈയാല്‍ഞങ്ങളെ രക്ഷിക്കണമേ! … Continue reading The Book of Psalms, Chapter 60 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 | Malayalam Bible | POC Translation

The Book of Psalms, Chapter 59 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 ദൈവം എന്റെ ശക്തിദുര്‍ഗം 1 എന്റെ ദൈവമേ, ശത്രുക്കളുടെകൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന്എന്നെ രക്ഷിക്കണമേ! 2 ദുഷ്‌കര്‍മികളില്‍നിന്ന് എന്നെവിടുവിക്കണമേ! രക്തദാഹികളില്‍നിന്ന് എന്നെകാത്തുകൊള്ളണമേ! 3 അതാ, അവര്‍ എന്റെ ജീവനുവേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; കര്‍ത്താവേ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല. 4 എന്റെ തെറ്റുകള്‍കൊണ്ടല്ല,അവര്‍ ഓടിയടുക്കുന്നത്; ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ! 5 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണ്, ജനതകളെ ശിക്ഷിക്കാന്‍ … Continue reading The Book of Psalms, Chapter 59 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 | Malayalam Bible | POC Translation