October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ | Pope Saint John Paul II

https://youtu.be/OeXotLWmWD4 October 22 - വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ | Pope Saint John Paul II സമീപകാല ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന മാർപ്പാപ്പാമാരിൽ ഒരാളായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ | Pope Saint John Paul II

October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ

⚜️⚜️⚜️ October 2️⃣2️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ചത് പതിനെട്ടാമത്തെ വയസ്സിലുമാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം … Continue reading October 22 വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ പഠനങ്ങൾ

രണ്ടായിരാമാണ്ടിലെ ജൂബിലിയാഘോഷം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയിൽ ജോൺപോൾ രണ്ടാമൻ പാപ്പ സുപ്രധാനമായ ഒരു പ്രസ്താവന നടത്തി, "ഓരോ വ്യക്തിയെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയരാകാൻ ഒരുക്കുകയെന്ന ഏകലക്ഷ്യത്തോടെ ഈ അവസരത്തിനായി " സഭയുടെ പരമോന്നതപദവിയുടെ ആരംഭം മുതൽ താൻ " കാത്തിരിക്കുകയായിരുന്നു" എന്നതായിരുന്നു ആ പ്രസ്താവന. " ഇന്ന് ഇവിടെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സമ്മേളിച്ചിരിക്കുന്ന നിങ്ങളോടും എല്ലാ ക്രിസ്ത്യാനികളോടും ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി വിധേയത്വത്തോടെ നിങ്ങളെ തന്നെ തുറക്കുവിൻ ! പരിശുദ്ധാത്മാവ് നിങ്ങളുടെ … Continue reading വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ പഠനങ്ങൾ

30th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 23 Oct 2022 30th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,വിശ്വാസത്തിന്റെയും പ്രത്യാശയുടെയുംസ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയുംഅങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പ്രഭാ 35:15b-17,20-22aവിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു. കര്‍ത്താവ് … Continue reading 30th Sunday in Ordinary Time 

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ | Pope St. John Paul II

“ഭയപ്പെടേണ്ട, ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ.... എന്താണ് നമ്മിലുള്ളതെന്ന് ക്രിസ്‌തുവിനറിയാം. അവനു മാത്രമേ അതറിയാവൂ”... 22 ഒക്ടോബർ 1978 ൽ സെന്റ് പീറ്റെഴ്സ് സ്ക്വയറിൽ പോപ്പ് ആയതിനു ശേഷമുള്ള ഉദ്ഘാടനപ്രസംഗത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞതാണിത്. പോളണ്ടിലെ കരിങ്കല്‍ ക്വാറിയിൽ പാറ പൊട്ടിച്ചിരുന്ന ആ കൈകൾ വത്തിക്കാനിൽ പത്രോസിന്റെ സിംഹാസനത്തിൽ നിന്ന് വിശ്വാസികളെ അനുഗ്രഹിക്കുന്നതിലേക്കും പിന്നീട് വിശുദ്ധ അൾത്താരയിൽ വണങ്ങുന്നതിലേക്കും എത്തിച്ച യാത്രയിലുടനീളം ദൈവപരിപാലനയുടെ അദൃശ്യകരങ്ങൾ പൊതിഞ്ഞുപിടിച്ചതായി കാണാം . ലോലക് എന്നായിരുന്നു അവന്റെ ബാല്യകാലത്തെ വിളിപേര്. കരോൾ … Continue reading വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ | Pope St. John Paul II

ജപമാല ധ്യാനം 22

ജപമാല ധ്യാനം - 22 ഭക്ഷണമുണ്ടാക്കി വിളമ്പുന്നത് ആരു തന്നെയുമാകട്ടെ. അമ്മയോ, ഭാര്യയോ, മകളോ, വഴിയോരത്തെ തട്ടുകടക്കാരനോ… കഴിച്ചെണീക്കുന്നവരുടെ മുഖത്തേക്ക് ഒരു പാളിനോട്ടമുണ്ട്. എന്തിനെന്നോ? താനുണ്ടാക്കിയ ഭക്ഷണത്തിന്റെ തൃപ്തി ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടോ എന്നറിയാൻ. അത് നൽകുന്ന ആനന്ദത്തോളം മറ്റൊന്നില്ല. അടുക്കളയിൽ കിടന്ന് പുകഞ്ഞുതീരുകയാണ് സ്ത്രികളൊക്കെ എന്ന് നാം പറയുമ്പോഴും അവരൊക്കെ ഉൻമേഷമുള്ളവരായി കാണപ്പെടുന്നത് ഈ വിളമ്പി നൽകലിന്റെ ആനന്ദം കൊണ്ടാണ്. ഗാഢമായ സ്നേഹം കൂടെ ചേർത്തിട്ടാവണം ഓരോ ഭക്ഷണവും തയ്യാറാക്കപ്പെടുന്നതും വിളമ്പുന്നതും. അത് നിരസിക്കപ്പെട്ടാലോ ? … Continue reading ജപമാല ധ്യാനം 22

SUNDAY SERMON MT 12, 22-32

April Fool

1 തെസ 5, 12-24

.

.

പോലും ആയുസ്സില്ലെന്നത് വർത്തമാനകാലചരിത്രമാണ്.

വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനക്കേസുകളും, ക്രൈസ്തവസഭയെത്തന്നെ തളർത്തുന്ന ക്രൈസ്തവരുടെ പ്രവർത്തനങ്ങളും, തെരുവിലൂടെ നടന്ന് രാഷ്ട്രീയക്കാരെ തോൽപ്പിക്കുംവിധം സഭയ്‌ക്കെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങളും, ക്രിസ്തുവിന്റെ വചനം പറയുമ്പോഴുള്ള ഞഞ്ഞാ പിഞ്ഞാ വർത്തമാനങ്ങളും എല്ലാം വളരെ ബലഹീനമായ, തീർത്തും വികൃതമായ ക്രൈസ്തവജീവിതത്തെയാണ് പ്രകടമാക്കുന്നത്. ക്രിസ്തുവിന്റെ നിലപാടുകൾക്ക് ക്രൈസ്തവർ പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ. ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്: തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.

തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്.

View original post

മാർഗ്ഗം

നന്നാകാനുള്ള ഒരേയൊരു മാര്‍ഗ്ഗം നമ്മോടുകൂടെ വസിക്കുന്ന ദിവ്യകാരുണ്യനാഥനു ചുറ്റും ഒന്നിച്ചു ചേരുക എന്നതാണ്.           - - - - - - - - - - - - - - - - - -         വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Do not forget that true love sets no conditions; it does not calculate or complain, but simply loves. … Continue reading മാർഗ്ഗം