🌹 🔥 🌹 🔥 🌹 🔥 🌹 30 Oct 2022 31st Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോഅങ്ങേ വിശ്വാസികള്‍ അങ്ങേക്ക്യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെഅങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജ്ഞാനം 11:22-12:2അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു, എന്തെന്നാല്‍ … Continue reading 31st Sunday in Ordinary Time
Day: October 29, 2022
ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: തെലുങ്കാനയിലെ ഗോദാവരി നദിയിൽ മുങ്ങിമരിച്ച ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഫാ. ടോണിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി 11-നു കണ്ടെത്തിയത്.ഇദ്ദേഹത്തോടൊപ്പം കുളിക്കാനിറങ്ങി മുങ്ങിമരിച്ച വൈദിക വിദ്യാർഥി ബിജോ തോമസിന്‍റെ സംസ്കാരം ഇന്ന് തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടക്കും. തെള്ളകത്തെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് വിദ്യാഭവൻ ചാപ്പലിൽ എത്തിക്കും.ഉച്ചകഴിഞ്ഞു 2.30ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പത്തനംതിട്ട മല്ലപ്പള്ളി പാലംപുരയ്ക്കൽ പി.ടി. തോമസിന്‍റെയും ഗ്രേസി തോമസിന്‍റെയും മകനാണ് … Continue reading ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി
അഭമ്യമായൊരു ബന്ധം
യേശുവിനാൽ സ്വന്തമാക്കപ്പെടുന്നതും യേശുവിനെ സ്വന്തമാക്കുന്നതുമാണ് യഥാർത്ഥ സ്നേഹാനുഭവം. ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായി അഭമ്യമായൊരു ബന്ധം സ്ഥാപിക്കാതെ നാം ഒന്നും നേടുന്നില്ല.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ് മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "There is no peace more wonderful than the peace we enjoy when faith shows us God in all created things."~ Jean-Pierre de Caussade🌹🔥❤️ Good Morning…. Have a Joyful day….
SUNDAY SERMON MT 25, 1-13
ഹെബ്രാ 9, 114

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശാക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.
പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം “നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയോടൊപ്പം വചനം ധ്യാനിച്ചും, കൂദാശകൾ സ്വീകരിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും സഭാത്മകമായി ജീവിക്കുവാനാണ്, ഈശോയുടെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുവാനാണ് പള്ളിക്കൂദാശാക്കാലം നമ്മോട് ആഹ്വാനംചെയ്യുന്നത്. ഈ ഒന്നാം ഞായറാഴ്ചയിലെ സന്ദേശമാകട്ടെ, എന്നതാണ്.
വ്യാഖ്യാനം
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പ്രധാനമായും രണ്ട് പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തേത്, തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഈശോ നടത്തിയ, പിന്നീട് മലയിലെ പ്രസംഗമെന്ന് അറിയപ്പെട്ട പ്രഭാഷണമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം 5, 6, 7 അദ്ധ്യായങ്ങളിൽ നമുക്കിത് വായിക്കാം. രണ്ടാമത്തേത്, 23, 24, 25 അദ്ധ്യായങ്ങളിലായി നാം വായിക്കുന്ന ഈശോയുടെ അന്ത്യവിധിയെക്കുറിച്ചുള്ള പ്രഭാഷണമാണ്. ഇരുപത്തിയാറാം അദ്ധ്യായംമുതലാകട്ടെ, ഈശോയുടെ രക്ഷാകര ദൗത്യത്തിന്റെ…
View original post 643 more words
നദിയില്‍ മുങ്ങിമരണമടഞ്ഞ ടോണിയച്ചന്‍റെ പൗരോഹിത്യ സ്വീകരണ ദൃശ്യങ്ങള്‍ കരളലിയിക്കുന്നു… Fr Tony Simon OFM Cap.
https://youtu.be/dfKnboNy3lw നദിയില്‍ മുങ്ങിമരണമടഞ്ഞ ടോണിയച്ചന്‍റെ പൗരോഹിത്യ സ്വീകരണ ദൃശ്യങ്ങള്‍ കരളലിയിക്കുന്നു... Fr Tony Simon OFM Cap.
അപകടത്തില്‍പ്പെട്ട ടോണിയച്ചന്റെ, ഏവരെയും കണ്ണീരണിയിച്ച ആദ്യ പ്രസംഗം | FR TONY SIMON OFM
https://youtu.be/VmuEH5zzZ-E അപകടത്തില്‍പ്പെട്ട ടോണിയച്ചന്റെ, ഏവരെയും കണ്ണീരണിയിച്ച ആദ്യ പ്രസംഗം | FR TONY SIMON OFM
തെള്ളകം | കപ്പൂച്ചിന്‍ സഭാംഗമായ ബ്രദര്‍ ബിജോ തോമസ് പാലംപുരയ്ക്കല്‍ (38) മൃതസംസ്‌കാര ശുശ്രൂഷകള്‍
https://youtu.be/a4EEhHfFYHg തെള്ളകം | കപ്പൂച്ചിന്‍ സഭാംഗമായ ബ്രദര്‍ ബിജോ തോമസ് പാലംപുരയ്ക്കല്‍ (38) മൃതസംസ്‌കാര ശുശ്രൂഷകള്‍ #KVTV | കപ്പൂച്ചിന്‍ സഭാംഗമായ ബ്രദര്‍ ബിജോ തോമസ് പാലംപുരയ്ക്കല്‍ (38) മൃതസംസ്‌കാര ശുശ്രൂഷകള്‍ തെള്ളകം കപ്പൂച്ചന്‍ വിദ്യാഭവന്‍ ചാപ്പലില്‍ നിന്നും തത്സമയം #Keralavoice contact 9447475735 Live Telecast of events around the world ബ്രദര്‍ ബിജോ തോമസ് മൃതസംസ്ക്കാരം തത്സമയം https://youtu.be/44Eyd9pvnrk
October 29 വിശുദ്ധ നാർസിസ്സസ് | Saint Narcissus of Jerusalem
https://youtu.be/TOERL35KSWU October 29 - വിശുദ്ധ നാർസിസ്സസ് | Saint Narcissus of Jerusalem ജറുസലേമിലെ സഭയുടെ മെത്രാനായിരുന്ന വിശുദ്ധ നാർസിസ്സസിന്റെ തിരുനാൾ. 117 വയസ്സുവരെ ജീവിച്ച അത്ഭുതപ്രവർത്തകനായിരുന്ന ആ വിശുദ്ധനെക്കുറിച്ച് കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday … Continue reading October 29 വിശുദ്ധ നാർസിസ്സസ് | Saint Narcissus of Jerusalem
October 29 വിശുദ്ധ നാര്‍സിസ്സസ്
⚜️⚜️⚜️ October 2️⃣9️⃣⚜️⚜️⚜️വിശുദ്ധ നാര്‍സിസ്സസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ നാര്‍സിസ്സസിന്റെ ജനനം, ഏതാണ്ട് 80 വയസ്സായപ്പോഴേക്കുമാണ് അദ്ദേഹം ജെറുസലേം സഭയുടെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തുന്നത്. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. അക്കാലങ്ങളില്‍ ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസ്സസ് … Continue reading October 29 വിശുദ്ധ നാര്‍സിസ്സസ്
നദിയില്‍ മുങ്ങിമരണമടഞ്ഞ ടോണിയച്ചന്‍റെ പൗരോഹിത്യ സ്വീകരണ ദൃശ്യങ്ങള്‍ കരളലിയിക്കുന്നു… Fr Tony Simon
നദിയില്‍ മുങ്ങിമരണമടഞ്ഞ ടോണിയച്ചന്‍റെ പൗരോഹിത്യ സ്വീകരണ ദൃശ്യങ്ങള്‍ കരളലിയിക്കുന്നു… Fr Tony Simon