സങ്കീർത്തനങ്ങൾ, അദ്ധ്യായം 70

കര്‍ത്താവേ, വേഗം വരണമേ!

1 ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!

2 എന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹമാലോചിക്കുന്നവര്‍അപമാനിതരായി പിന്തിരിയട്ടെ!

3 ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചുപറയുന്നവര്‍ ലജ്ജകൊണ്ടുസ്തബ്ധരാകട്ടെ,

4 അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്‌നേഹിക്കുന്നവര്‍ ദൈവം വലിയവനാണ് എന്നു നിരന്തരംഉദ്‌ഘോഷിക്കട്ടെ!

5 ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; ദൈവമേ, എന്റെ യടുത്തു വേഗം വരണമേ! അങ്ങ് എന്റെ സഹായകനും വിമോചകനും ആണ്; കര്‍ത്താവേ, വൈകരുതേ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading