സങ്കീർത്തനങ്ങൾ, അദ്ധ്യായം 85
1 കര്‍ത്താവേ, അങ്ങയുടെ ദേശത്തോട്അങ്ങു കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയംഅവിടുന്നു പുനഃസ്ഥാപിച്ചു.
2 അങ്ങയുടെ ജനത്തിന്റെ അകൃത്യംഅങ്ങു മറന്നു; അവരുടെ പാപം അവിടുന്നു ക്ഷമിച്ചു.
3 അങ്ങ് എല്ലാ ക്രോധവും പിന്‍വലിച്ചു; തീക്ഷണമായ കോപത്തില്‍നിന്ന്അങ്ങു പിന്‍മാറി.
4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ,ഞങ്ങളെ പുനരുദ്ധരിക്കണമേ! ഞങ്ങളോടുള്ള അങ്ങയുടെ രോഷംപരിത്യജിക്കണമേ!
5 അങ്ങ് എന്നേക്കും ഞങ്ങളോടുകോപിഷ്ഠനായിരിക്കുമോ? തലമുറകളോളം അങ്ങയുടെ കോപംനീണ്ടുനില്‍ക്കുമോ?
6 അങ്ങയുടെ ജനം അങ്ങയില്‍ആനന്ദിക്കേണ്ടതിന് ഞങ്ങള്‍ക്കുനവജീവന്‍ നല്‍കുകയില്ലയോ?
7 കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ ചൊരിയണമേ! ഞങ്ങള്‍ക്കു രക്ഷപ്രദാനംചെയ്യണമേ!
8 കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും; ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്നതന്റെ വിശുദ്ധര്‍ക്കുതന്നെ.
9 അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുരക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
10 കാരുണ്യവും വിശ്വസ്തതയും തമ്മില്‍ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
11 ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
12 കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
13 നീതി അവിടുത്തെ മുന്‍പില്‍ നടന്ന്അവിടുത്തേക്കു വഴിയൊരുക്കും.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment