സങ്കീർത്തനങ്ങൾ, അദ്ധ്യായം 124

കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷ

1 ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍,

2 ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍,

3 അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെവിഴുങ്ങിക്കളയുമായിരുന്നു.

4 ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു.

5 ആര്‍ത്തിരമ്പുന്ന പ്രവാഹം നമ്മുടെമേല്‍കവിഞ്ഞൊഴുകുമായിരുന്നു.

6 നമ്മെ അവരുടെ പല്ലിന്ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!

7 വേടന്റെ കെണിയില്‍നിന്നുപക്ഷിയെന്നപോലെ നമ്മള്‍ രക്ഷപെട്ടു; കെണി തകര്‍ന്നു നാം രക്ഷപെട്ടു.

8 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions
November 2022
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading