The Book of Psalms, Chapter 48 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 48 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 48

ദൈവത്തിന്റെ നഗരം

1 കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍അത്യന്തം സ്തുത്യര്‍ഹനുമാണ്.

2 ഉയര്‍ന്നു മനോഹരമായ അവിടുത്തെവിശുദ്ധ ഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്; അങ്ങു വടക്കുള്ള സീയോന്‍പര്‍വതംഉന്നതനായരാജാവിന്റെ നഗരമാണ്.

3 അതിന്റെ കോട്ടകള്‍ക്കുള്ളില്‍ ദൈവംസുനിശ്ചിതമായ അഭയകേന്ദ്രമായിവെളിപ്പെട്ടിരിക്കുന്നു.

4 ഇതാ, രാജാക്കന്‍മാര്‍ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി.

5 സീയോനെ കണ്ട് അവര്‍ അമ്പരന്നു; പരിഭ്രാന്തരായ അവര്‍ പലായനം ചെയ്തു.

6 അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദനഅവരെ ഗ്രസിച്ചു.

7 കിഴക്കന്‍ കാറ്റില്‍പെട്ട താര്‍ഷീഷ്‌കപ്പലുകളെപ്പോലെ അവര്‍ തകരുന്നു.8 നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നഗരത്തില്‍ നാം കണ്ടു; ദൈവം എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെനഗരത്തില്‍ത്തന്നെ.

9 ദൈവമേ, അങ്ങയുടെ ആലയത്തില്‍ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തെ ധ്യാനിച്ചു.

10 ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെഅങ്ങയുടെ സ്തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു; അവിടുത്തെ വലംകൈ വിജയംകൊണ്ടുനിറഞ്ഞിരിക്കുന്നു.

11 സീയോന്‍മല സന്തോഷിക്കട്ടെ! അങ്ങയുടെന്യായവിധികള്‍മൂലം യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കട്ടെ!

12 സീയോനു ചുറ്റും സഞ്ചരിക്കുവിന്‍;അതിനു പ്രദക്ഷിണം വയ്ക്കുവിന്‍,അതിന്റെ ഗോപുരങ്ങള്‍ എണ്ണുവിന്‍.

13 അതിന്റെ കൊത്തളങ്ങളെ ശ്രദ്ധിക്കുകയും

14 കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍; ഇവിടെയാണു ദൈവം; ഈ ദൈവമാണ് എന്നേക്കുമുള്ള നമ്മുടെ ദൈവം; അവിടുന്ന് എന്നും നമ്മെ നയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements
Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading