The Book of Psalms, Chapter 49 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 49 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 49

സമ്പത്തിന്റെ നശ്വരത

1 ജനതകളേ, ശ്രദ്ധിക്കുവിന്‍; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍.

2 എളിയവരും ഉന്നതരും ധനികരുംദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ!

3 എന്റെ അധരങ്ങള്‍ ജ്ഞാനം പ്രഘോഷിക്കും;എന്റെ ഹൃദയം വിവേകം മന്ത്രിക്കും.

4 സുഭാഷിതത്തിന് ഞാന്‍ ചെവിചായിക്കും,കിന്നരനാദത്തോടെ ഞാന്‍ എന്റെ കടംകഥയുടെ പൊരുള്‍തിരിക്കും.

5 എന്നെ പീഡിപ്പിക്കുന്നവരുടെദുഷ്ടത എന്നെ വലയംചെയ്യുന്നു. ക്‌ളേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം?

6 അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയുംസമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.

7 തന്നെത്തന്നെ വീണ്ടെടുക്കാനോസ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.

8 ജീവന്റെ വിടുതല്‍വില വളരെ വലുതാണ്; എത്ര ആയാലും അതു തികയുകയുമില്ല.

9 എന്നേക്കും ജീവിക്കാനോ പാതാളംകാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?

10 ജ്ഞാനിപോലും മരിക്കുന്നെന്നും മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെനശിക്കുമെന്നും തങ്ങളുടെ സമ്പത്ത് അന്യര്‍ക്കായിഉപേക്ഷിച്ചുപോകുമെന്നും അവര്‍ കാണും.

11 ദേശങ്ങള്‍ സ്വന്തമെന്ന് അവകാശപ്പെട്ടെങ്കിലുംശവകുടീരങ്ങളായിരിക്കും അവരുടെ നിത്യവസതി;തലമുറകളോളം അവരുടെ വാസസ്ഥാനം.

12 മനുഷ്യന്‍ തന്റെ പ്രതാപത്തില്‍നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.

13 വിവേകമറ്റ ആത്മവിശ്വാസംപുലര്‍ത്തുന്നവരുടെ വിധിയും തങ്ങളുടെ സമ്പത്തില്‍ ആനന്ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ.

14 ആടുകളെപ്പോലെ അവര്‍ മരണത്തിനുവിധിക്കപ്പെട്ടവരാണ്; മൃത്യുവായിരിക്കും അവരുടെ ഇടയന്‍;നേരേ ശവക്കുഴിയിലേക്ക് അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം.

15 എന്നാല്‍, ദൈവം എന്റെ പ്രാണനെപാതാളത്തിന്റെ പിടിയില്‍നിന്നുവീണ്ടെടുക്കും;അവിടുന്ന് എന്നെ സ്വീകരിക്കും.

16 ഒരുവന്‍ സമ്പന്നനാകുമ്പോഴുംഅവന്റെ ഭവനത്തിന്റെ മഹത്വംവര്‍ധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ.

17 അവന്‍ മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല.

18 ജീവിതകാലത്തു സന്തുഷ്ടനെന്നുകരുതിയെങ്കിലും, അവന്റെ ഐശ്വര്യം കണ്ട് ആളുകള്‍അവനെ സ്തുതിച്ചെങ്കിലും,

19 അവന്‍ തന്റെ പിതാക്കന്‍മാരോടു ചേരും; ഇനിമേല്‍ അവന്‍ പ്രകാശം കാണുകയില്ല.

20 മനുഷ്യന്‍ തന്റെ പ്രതാപത്തില്‍നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment