The Book of Psalms, Chapter 57 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 57 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 57

ദൈവത്തിന്റെ ചിറകിന്‍കീഴില്‍

1 എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു.

2 അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്തുതരുന്ന ദൈവത്തെത്തന്നെ.

3 അവിടുന്നു സ്വര്‍ഗത്തില്‍നിന്നുസഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെഅവിടുന്നു ലജ്ജിപ്പിക്കും; ദൈവം തന്റെ കാരുണ്യവുംവിശ്വസ്തതയും അയയ്ക്കും,

4 മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍; അവയുടെ പല്ലുകള്‍ കുന്തങ്ങളുംഅസ്ത്രങ്ങളുമാണ്, അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും.

5 ദൈവമേ, അങ്ങ് ആകാശത്തിനുമേല്‍ഉയര്‍ന്നുനില്‍ക്കണമേ; അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ!

6 അവര്‍ എന്റെ കാലടികള്‍ക്കു വലവിരിച്ചു; എന്റെ മനസ്‌സിടിഞ്ഞുപോയി അവര്‍ എന്റെ വഴിയില്‍ കുഴികുഴിച്ചു;അവര്‍ തന്നെ അതില്‍ പതിച്ചു.

7 എന്റെ ഹൃദയം അചഞ്ചലമാണ്; ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്; ഞാന്‍ അങ്ങയെ പാടിസ്തുതിക്കും.

8 എന്റെ ഹൃദയമേ, ഉണരുക: വീണയും കിന്നരവും ഉണരട്ടെ; ഞാന്‍ പ്രഭാതത്തെ ഉണര്‍ത്തും.

9 കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; ജനതകളുടെയിടയില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.

10 അങ്ങയുടെ കാരുണ്യം ആകാശത്തോളവും അങ്ങയുടെ വിശ്വസ്തതമേഘങ്ങളോളവും വലുതാണ്.

11 ദൈവമേ, അങ്ങ് ആകാശത്തിനുമേല്‍ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വംഭൂമിയിലെങ്ങും നിറയട്ടെ!

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment