The Book of Psalms, Chapter 56 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 56 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 56

ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കും

1 ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍എന്നെ പീഡിപ്പിക്കുന്നു.

2 ദിവസം മുഴുവനും എന്റെ ശത്രുക്കള്‍എന്നെ ചവിട്ടിമെതിക്കുന്നു; അനേകര്‍ എന്നോടു ഗര്‍വോടെയുദ്ധം ചെയ്യുന്നു.

3 ഭയമുണ്ടാകുമ്പോള്‍ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.

4 ആരുടെ വചനത്തെഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ നിര്‍ഭയനായിഞാന്‍ ആശ്രയിക്കുന്നു; മര്‍ത്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?

5 ദിവസം മുഴുവനും അവര്‍ എന്നെദ്രോഹിക്കാന്‍ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെഎന്നെ ഉപദ്രവിക്കാമെന്നാണ്.

6 അവര്‍ കൂട്ടംകൂടി പതിയിരിക്കുന്നു; അവര്‍ എന്റെ പ്രാണനുവേണ്ടിപതിയിരുന്ന് എന്റെ കാലടികളെനിരീക്ഷിക്കുന്നു.

7 അവരുടെ അകൃത്യത്തിനു തക്കപ്രതിഫലം നല്‍കണമേ! ദൈവമേ, ക്രോധത്തോടെജനതകളെ തകര്‍ക്കണമേ!

8 അവിടുന്ന് എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.

9 ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍എന്റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്റെ പക്ഷത്താണെന്നുഞാനറിയുന്നു.

10 ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍, ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ,

11 ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

12 ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലിഅര്‍പ്പിക്കും.

13 ഞാന്‍ ദൈവസന്നിധിയില്‍ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്റെ ജീവനെമരണത്തില്‍നിന്നും, എന്റെ പാദങ്ങളെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment