സങ്കീർത്തനങ്ങൾ, അദ്ധ്യായം 61
ദൈവം സുശക്തഗോപുരം
1 ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ!
2 ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!
3 അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; ശത്രുക്കള്‍ക്കെതിരേയുള്ള സുശക്തഗോപുരം.
4 ഞാന്‍ അങ്ങയുടെ കൂടാരത്തില്‍എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ!
5 ദൈവമേ, അങ്ങ് എന്റെ നേര്‍ച്ചകള്‍ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവര്‍ക്കുള്ള അവകാശം എനിക്കു നല്‍കി.
6 രാജാവിനു ദീര്‍ഘായുസ്‌സു നല്‍കണമേ! അവന്റെ സംവത്‌സരങ്ങള്‍ തലമുറകളോളം നിലനില്‍ക്കട്ടെ!
7 ദൈവസന്നിധിയില്‍ അവന്‍ എന്നേക്കുംസിംഹാസനസ്ഥനായിരിക്കട്ടെ! അവിടുത്തെ കാരുണ്യവും വിശ്വസ്തതയും അവനെ കാത്തുസൂക്ഷിക്കട്ടെ!
8 അപ്പോള്‍, ഞാന്‍ അവിടുത്തെനാമത്തെ എന്നേക്കും പാടിപ്പുകഴ്ത്തും, അങ്ങനെ ഞാന്‍ എന്റെ നേര്‍ച്ചദിനംതോറും നിറവേറ്റും.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment