The Book of Psalms, Chapter 62 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 62

ആശ്വാസം ദൈവത്തില്‍മാത്രം

1 ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷനല്‍കുന്നത്.

2 അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല.

3 ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും?

4 അവന്റെ ഔന്നത്യത്തില്‍നിന്ന്അവനെ തള്ളിയിടാന്‍മാത്രമാണ്അവര്‍ ആലോചിക്കുന്നത്. അവര്‍ വ്യാജത്തില്‍ ആനന്ദിക്കുന്നു, അധരങ്ങള്‍കൊണ്ട് അനുഗ്രഹിക്കുന്നു, ഹൃദയംകൊണ്ടു ശപിക്കുന്നു.

5 ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.

6 അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല.

7 എന്റെ മോചനവും മഹിമയും ദൈവത്തിലാണ്, എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

8 ജനമേ, എന്നും ദൈവത്തില്‍ശരണംവയ്ക്കുവിന്‍, അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍.അവിടുന്നാണു നമ്മുടെ സങ്കേതം.

9 മര്‍ത്യന്‍ ഒരു നിശ്വാസംമാത്രം, വലിയവനും ചെറിയവനുംഒന്നുപോലെ മിഥ്യയാണ്; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ മുഴുവന്‍ ചേര്‍ന്നാലുംശ്വാസത്തെക്കാള്‍ ലഘുവാണ്.

10 ചൂഷണത്തില്‍ ആശ്രയിക്കരുത്, കവര്‍ച്ചയില്‍ വ്യര്‍ഥമായി ആശവയ്ക്കരുത്. സമ്പത്തു വര്‍ധിച്ചാല്‍ അതില്‍മനസ്‌സു വയ്ക്കരുത്.

11 ദൈവം ഒരു പ്രാവശ്യം അരുളിച്ചെയ്തു; രണ്ടുപ്രാവശ്യം ഞാന്‍ അതു കേട്ടു; ശക്തി ദൈവത്തിന്‍േറതാണ്.

12 കര്‍ത്താവേ, കാരുണ്യവും അങ്ങയുടേതാണ്. അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Leave a comment