The Book of Psalms, Chapter 99 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 99 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 99

കര്‍ത്താവു പരിശുദ്ധനാണ്

1 കര്‍ത്താവു വാഴുന്നു; ജനതകള്‍വിറകൊള്ളട്ടെ; അവിടുന്നു കെരൂബുകളുടെമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ!

2 കര്‍ത്താവു സീയോനില്‍ വലിയവനാണ്; അവിടുന്നു സകല ജനതകളുടെയുംമേല്‍ ഉന്നതനാണ്.

3 അവിടുത്തെ മഹത്തും ഭീതിജനകവുമായ നാമത്തെ അവര്‍ സ്തുതിക്കട്ടെ! അവിടുന്നു പരിശുദ്ധനാണ്.

4 ശക്തനായരാജാവേ, നീതിയെസ്‌നേഹിക്കുന്നവനേ, അവിടുന്നുന്യായത്തെ സുസ്ഥാപിതമാക്കിയിരിക്കുന്നു; അവിടുന്നു യാക്കോബില്‍ നീതിയുംന്യായവും നടത്തി.

5 നമ്മുടെ ദൈവമായ കര്‍ത്താവിനെപുകഴ്ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്ധനാണ്.

6 മോശയും അഹറോനും അവിടുത്തെപുരോഹിതന്‍മാരില്‍പെട്ടവരാണ്; അവിടുത്തെനാമം വിളിച്ചപേക്ഷിച്ചവരില്‍ സാമുവേലും ഉള്‍പ്പെടുന്നു; അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി.

7 മേഘസ്തംഭത്തില്‍നിന്ന് അവിടുന്ന്അവരോടു സംസാരിച്ചു; അവര്‍ അവിടുത്തെ കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു.

8 ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് അവര്‍ക്ക് ഉത്തരമരുളി; അങ്ങ് അവര്‍ക്ക് ക്ഷമിക്കുന്ന ദൈവമായിരുന്നു; തെറ്റുകള്‍ക്കു ശിക്ഷ നല്‍കുന്നവനും.

9 ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment