The Book of Psalms, Chapter 101 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 101 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 101

രാജാവിന്റെ പ്രതിജ്ഞ

1 ഞാന്‍ കരുണയെയും നീതിയെയുംകുറിച്ചു പാടും; കര്‍ത്താവേ, ഞാന്‍ അങ്ങേക്കു കീര്‍ത്തനമാലപിക്കും.

2 നിഷ്‌കളങ്കമാര്‍ഗത്തില്‍ ചരിക്കാന്‍ ഞാന്‍ ശ്രദ്ധവയ്ക്കും; എപ്പോഴാണ് അങ്ങ് എന്റെ അടുക്കല്‍ വരുക? ഞാന്‍ എന്റെ ഭവനത്തില്‍പരമാര്‍ഥഹൃദയത്തോടെ വ്യാപരിക്കും.

3 നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാന്‍ വെറുക്കുന്നു; അതിന്റെ പിടിയില്‍ ഞാന്‍ അകപ്പെടുകയില്ല.

4 ഹൃദയവക്രത എന്നെതീണ്ടുകയില്ല; ഒരു തിന്‍മയും ഞാന്‍ അറിയുകയില്ല.

5 അയല്‍ക്കാരനെതിരേ ഏഷണിപറയുന്നവനെ ഞാന്‍ നശിപ്പിക്കും; അഹങ്കാരിയെയും ഗര്‍വിഷ്ഠനെയുംഞാന്‍ പൊറുപ്പിക്കുകയില്ല.

6 ദേശത്തുള്ള വിശ്വസ്തരെ ഞാന്‍ പ്രീതിയോടെ വീക്ഷിക്കും; അവര്‍ എന്നോടൊത്തു വസിക്കും; നിഷ്‌കളങ്കമാര്‍ഗത്തില്‍ ചരിക്കുന്നവന്‍എന്റെ സേവകനായിരിക്കും.

7 വഞ്ചനചെയ്യുന്ന ഒരുവനുംഎന്റെ ഭവനത്തില്‍ വസിക്കുകയില്ല; നുണപറയുന്ന ഒരുവനും എന്റെ സന്നിധിയില്‍ തുടരാനാവുകയില്ല.

8 ദേശത്തെ ദുഷ്‌കര്‍മികളെപ്രഭാതംതോറും ഞാന്‍ നിഗ്രഹിക്കും; കര്‍ത്താവിന്റെ നഗരത്തില്‍നിന്ന്അധര്‍മികളെ ഞാന്‍ നിര്‍മാര്‍ജനം ചെയ്യും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment