The Book of Psalms, Chapter 102 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 102 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 102

പീഡിതന്റെ പ്രാര്‍ഥന

1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ.

2 എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ്എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍വേഗം എനിക്കുത്തരമരുളണമേ!

3 എന്റെ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോലെ എരിയുന്നു.

4 എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍മറന്നുപോകുന്നു.

5 കരഞ്ഞുകരഞ്ഞു ഞാന്‍ എല്ലുംതോലുമായി.

6 ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്; വിജനപ്രദേശത്തെ മൂങ്ങപോലെയും.

7 ഞാന്‍ ഉറക്കംവരാതെ കിടക്കുന്നു; പുരമുകളില്‍ തനിച്ചിരിക്കുന്ന പക്ഷിയെപ്പോലെ ഏകാകിയാണു ഞാന്‍.

8 എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെനിന്ദിക്കുന്നു; എന്നെ വൈരികള്‍എന്റെ പേരുചൊല്ലി ശപിക്കുന്നു.

9 ചാരം എന്റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു; എന്റെ പാനപാത്രത്തില്‍ കണ്ണീര്‍ കലരുന്നു.

10 അങ്ങയുടെ രോഷവും ക്രോധവുംകൊണ്ടുതന്നെ; അങ്ങ് എന്നെ വലിച്ചെറിഞ്ഞുകളഞ്ഞു.

11 സായാഹ്‌നത്തിലെ നിഴല്‍പോലെ എന്റെ ദിനങ്ങള്‍ കടന്നുപോകുന്നു; പുല്ലുപോലെ ഞാന്‍ വാടിക്കരിഞ്ഞുപോകുന്നു.

12 കര്‍ത്താവേ, അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്; അങ്ങയുടെ നാമം തലമുറകളോളം നിലനില്‍ക്കുന്നു.

13 അവിടുന്ന് എഴുന്നേറ്റു സീയോനോടുകരുണ കാണിക്കും; അവളോടു കൃപ കാണിക്കേണ്ട കാലമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേര്‍ന്നിരിക്കുന്നു.

14 അങ്ങയുടെ ദാസര്‍ക്ക് അവളുടെ കല്ലുകള്‍ പ്രിയപ്പെട്ടവയാണ്; അവര്‍ക്ക് അവളുടെ ധൂളിയോട് അലിവുതോന്നുന്നു.

15 ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും.

16 കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

17 അഗതികളുടെ പ്രാര്‍ഥന അവിടുന്നുപരിഗണിക്കും; അവരുടെയാചനകള്‍ നിരസിക്കുകയില്ല.

18 ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയുംജനിച്ചിട്ടില്ലാത്ത ജനം അവിടുത്തെസ്തുതിക്കാന്‍വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ!

19 തടവുകാരുടെ ഞരക്കം കേള്‍ക്കാനും

20 മരണത്തിനു വിധിക്കപ്പെട്ടവരെസ്വതന്ത്രരാക്കാനുംവേണ്ടി അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു താഴേക്കു നോക്കി; സ്വര്‍ഗത്തില്‍നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

21 ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു

22 കര്‍ത്താവിനെ ആരാധിക്കുമ്പോള്‍, സീയോനില്‍ കര്‍ത്താവിന്റെ നാമവും ജറുസലെമില്‍ അവിടുത്തെ സ്തുതിയുംപ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ.

23 അവിടുന്ന് ആയുസ്‌സിന്റെ മധ്യത്തില്‍വച്ചുതന്നെ എന്റെ ശക്തി തകര്‍ത്തു; അവിടുന്ന് എന്റെ ദിനങ്ങള്‍ വെട്ടിച്ചുരുക്കി.

24 വത്‌സരങ്ങള്‍ക്ക് അറുതിയില്ലാത്തവനായ എന്റെ ദൈവമേ, എന്റെ ആയുസ്‌സിന്റെ മധ്യത്തില്‍വച്ച് എന്നെ എടുക്കരുതേ എന്നു ഞാന്‍ യാചിക്കുന്നു.

25 പണ്ട് അവിടുന്നു ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം അങ്ങയുടെ കരവേലയാണ്.

26 അവനശിച്ചുപോകും, എന്നാല്‍ അങ്ങ് നിലനില്‍ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുമാറുന്നതുപോലെ അങ്ങ് അവയെ മാറ്റും; അവ കടന്നുപോവുകയും ചെയ്യും.

27 എന്നാല്‍, അങ്ങേക്കു മാറ്റമില്ല; അങ്ങയുടെ സംവത്‌സരങ്ങള്‍ക്ക് അവസാനമില്ല.

28 അങ്ങയുടെ ദാസരുടെ മക്കള്‍ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുന്‍പില്‍ നിലനില്‍ക്കും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment