സങ്കീർത്തനങ്ങൾ, അദ്ധ്യായം 125
കര്‍ത്താവ് ജനത്തിന്റെ കോട്ട
1 കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്.
2 പര്‍വതങ്ങള്‍ ജറുസലെമിനെചൂഴ്ന്നുനില്‍ക്കുന്നതുപോലെ, കര്‍ത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ വലയംചെയ്യുന്നു.
3 നീതിമാന്‍മാര്‍ക്കു നിശ്ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്ടരുടെ ചെങ്കോല്‍ ഉയരുകയില്ല; നീതിമാന്‍മാര്‍ തിന്‍മചെയ്യാന്‍ ഉദ്യമിക്കാതിരിക്കേണ്ടതിനു തന്നെ.
4 കര്‍ത്താവേ, നല്ലവര്‍ക്കും ഹൃദയപരമാര്‍ഥതയുള്ളവര്‍ക്കും നന്‍മചെയ്യണമേ!
5 എന്നാല്‍, വക്രതയുടെ മാര്‍ഗത്തിലേക്കു തിരിയുന്നവരെ, കര്‍ത്താവു ദുഷ്‌കര്‍മികളോടുകൂടെ പുറന്തള്ളും. ഇസ്രായേലില്‍ സമാധാനം നിലനില്‍ക്കട്ടെ!
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Advertisements

Advertisements
Advertisements
Advertisements


Leave a comment