The Book of 1 Samuel, Chapter 21 | 1 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation

Advertisements

1 സാമുവൽ, അദ്ധ്യായം 21

ദാവീദ് ഒളിച്ചോടുന്നു

1 ദാവീദ് നോബില്‍ പുരോഹിതനായ അഹിമലെക്കിന്റെ യടുക്കല്‍ എത്തിച്ചേര്‍ന്നു. അഹിമലെക്ക് സംഭ്രമത്തോടെ ദാവീദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു: നീയെന്താണ് തനിച്ച്? കൂടെയാരുമില്ലേ?2 ദാവീദ് പറഞ്ഞു: രാജാവ് ഒരു കാര്യം എന്നെ ഏല്‍പിച്ചിരിക്കുന്നു. ഞാന്‍ നിന്നെ ഏല്‍പിച്ചയയ്ക്കുന്ന കാര്യം ആരും അറിയരുതെന്ന് എന്നോടു കല്‍പിച്ചിട്ടുമുണ്ട്. എന്റെ ഭൃത്യന്‍മാരോട് ഇന്ന സ്ഥലത്തു വരണമെന്നു ഞാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്.3 ആകയാല്‍, അങ്ങയുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരുക; അല്ലെങ്കില്‍, ഉള്ളതാകട്ടെ.4 പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: വിശുദ്ധയപ്പമല്ലാതെ സാധാരണയപ്പം എന്റെ കൈവശമില്ല. നിന്റെ ഭൃത്യന്‍മാര്‍ സ്ത്രീകളില്‍നിന്നകന്നുനിന്നവരാണെങ്കില്‍ മാത്രമേ തരികയുള്ളു.5 ദാവീദുപറഞ്ഞു: സത്യമായി ഞാന്‍ യാത്ര പോകുമ്പോഴൊക്കെ ഞങ്ങള്‍ സ്ത്രീകളില്‍നിന്നകന്നിരിക്കും. സാധാരണയാത്രയില്‍പ്പോലും എന്റെ ഭൃത്യന്‍മാരുടെ പാത്രങ്ങള്‍ ശുദ്ധിയുള്ളവയായിരിക്കും;അതിലെത്രയോ അധികമായി ഇന്ന്.6 പുരോഹിതന്‍ അവനു വിശുദ്ധയപ്പം കൊടുത്തു. പുതിയതു പകരം വയ്ക്കാന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു എടുത്തുമാറ്റിയ തിരുസ്‌സാന്നിധ്യയപ്പമല്ലാതെ അവിടെ വേറെയില്ലായിരുന്നു.7 സാവൂളിന്റെ ഭൃത്യന്‍മാരില്‍ ഒരാള്‍ അന്ന് അവിടെ കര്‍ത്താവിന്റെ സന്നിധിയില്‍ ഉണ്ടായിരുന്നു. സാവൂളിന്റെ ഇടയപ്രമാണിയും ഏദോമ്യനുമായ ദോയെഗ് ആയിരുന്നു അത്.8 ദാവീദ് അഹിമലെക്കിനോടു ചോദിച്ചു: അങ്ങയുടെ കൈ വശം കുന്തമോ വാളോ ഉണ്ടോ? രാജാവ് കല്‍പിച്ച കാര്യം നിര്‍വഹിക്കാനുള്ള തിടുക്കത്തില്‍ ഞാന്‍ വാളോ മറ്റായുധങ്ങളോ എടുക്കാന്‍ വിട്ടുപോയി.9 പുരോഹിതന്‍ പറഞ്ഞു: ഏലാതാഴ്‌വരയില്‍ വച്ച് നീ കൊന്ന ഫിലിസ്ത്യനായ ഗോലിയാത്തിന്റെ വാള്‍ എഫോദിന്റെ പിറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞുവച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ എടുക്കാം. അല്ലാതെ, വേറൊന്നും ഇവിടെയില്ല. ദാവീദ് പറഞ്ഞു: അതിനു തുല്യം മറ്റൊന്നില്ല. അതെനിക്കു തരുക.10 സാവൂളിന്റെ മുന്‍പില്‍നിന്നോടി ദാവീദ് അന്നു തന്നെ ഗത്ത് രാജാവായ അക്കീഷിന്റെ അടുത്തെത്തി.11 അക്കീഷിന്റെ ഭൃത്യന്‍മാര്‍ അവനോടു പറഞ്ഞു: ഈ ദാവീദ് ആ നാട്ടിലെ രാജാവല്ലേ? സാവൂള്‍ ആയിരങ്ങളെ കൊന്നു; ദാവീദോ, പതിനായിരങ്ങളെയും എന്ന് ഇവനെക്കുറിച്ചല്ലേ അവര്‍ പാടി നൃത്തം ചെയ്തത്?12 ദാവീദ് ഇതിന്റെ പൊരുള്‍ ഗ്രഹിച്ചപ്പോള്‍ ഗത്തിലെ രാജാവായ അക്കീഷിനെ വളരെയധികം ഭയപ്പെട്ടു.13 അവരുടെ മുന്‍പില്‍ അവന്‍ ഭാവം മാറ്റി. ബുദ്ധിഭ്രമം നടിച്ച് വാതിലിന്റെ കതകുകളില്‍ കുത്തിവരയ്ക്കുകയും താടിയിലൂടെ തുപ്പലൊലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.14 അക്കീഷ് ഭൃത്യന്‍മാരോടു ചോദിച്ചു: ഇവന്‍ ഭ്രാന്തനാണെന്നു നിങ്ങള്‍ കാണുന്നില്ലേ? അവനെ എന്തിന് എന്റെയടുക്കല്‍കൊണ്ടുവന്നു?15 എന്റെ മുന്‍പില്‍ ഭ്രാന്തുകളിപ്പിക്കാന്‍ ഇവനെ കൊണ്ടുവരാന്‍ എനിക്കിവിടെ ഭ്രാന്തന്‍മാര്‍ കുറവാണോ? എന്റെ കൊട്ടാരത്തിലാണോ ഇവന്‍ വരേണ്ടത്?

Advertisements

The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David
Advertisements
King Saul
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment