The Book of 2 Samuel, Chapter 8 | 2 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation

Advertisements

2 സാമുവൽ, അദ്ധ്യായം 8

ദാവീദിന്റെ വിജയങ്ങള്‍

1 കുറച്ചു നാളുകള്‍ക്കുശേഷം ദാവീദ് ഫിലിസ്ത്യരെ ആക്രമിച്ചുകീഴ്‌പെടുത്തി. മെഥെഗമ്മാ അവരില്‍നിന്നു പിടിച്ചെടുത്തു.2 അവന്‍ മൊവാബ്യരെയും തോല്‍പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നില്‍രണ്ടു ഭാഗത്തെ കൊന്നു; ഒരു ഭാഗത്തെ വെറുതെ വിട്ടു. അങ്ങനെ മൊവാബ്യര്‍ അവനു കീഴടങ്ങി കപ്പം കൊടുത്തു.3 ദാവീദ്‌യൂഫ്രട്ടീസ് നദീതീരത്ത് തന്റെ അതിര്‍ത്തി വീണ്ടെടുക്കാന്‍ പോകവേ, റഹോബിന്റെ മകനും സോബാരാജാവുമായ ഹദദേസറിനെയും തോല്‍പിച്ചു.4 അവന്റെ ആയിരത്തിയെഴുനൂറു കുതിരക്കാരെയും കാലാള്‍പ്പടയില്‍ ഇരുപതിനായിരംപേരെയും ദാവീദ് പിടിച്ചെടുത്തു.5 അവന്‍ നൂറു രഥങ്ങള്‍ക്കുള്ള കുതിരകളെയൊഴിച്ചു ബാക്കിയുള്ളവയെ കുതിഞരമ്പു ഛേദിച്ച് മുടന്തുള്ളവയാക്കി. സോബാരാജാവായ ഹദദേസറിനെ സഹായിക്കാന്‍ ദമാസ്‌ക്കസിലെ സിറിയാക്കാര്‍ വന്നപ്പോള്‍, അവരില്‍ ഇരുപത്തീരായിരംപേരെ ദാവീദ് കൊന്നുകളഞ്ഞു.6 ദമാസ്‌ക്കസിലെ അരാമില്‍ ദാവീദ് കാവല്‍പ്പടയെ നിര്‍ത്തി. സിറിയാക്കാര്‍ ദാവീദിന് സാമന്തരായി കപ്പം കൊടുത്തു. ദാവീദ് പോയിടത്തെല്ലാംകര്‍ത്താവ് അവനു വിജയം നല്‍കി.7 ഹദദേസറിന്റെ സേവകര്‍ വഹിച്ചിരുന്ന സ്വര്‍ണപ്പരിചകള്‍ ദാവീദ് ജറുസലെമിലേക്കുകൊണ്ടുവന്നു.8 ഹദദേസര്‍ ഭരിച്ചിരുന്ന ബേത്തായിലും ബരോത്തായിലും നിന്നു ദാവീദ് രാജാവ് വളരെയധികം വെള്ളോടും കൈവശപ്പെടുത്തി.9 ഹദദേസറിന്റെ സര്‍വസൈന്യത്തെയും ദാവീദ് തോല്‍പിച്ചെന്നു ഹമാത്തു രാജാവായ തോയി കേട്ടു.10 ദാവീദിനെ അഭിവാദനംചെയ്യാനും ഹദദേസറിനെ തോല്‍പിച്ചതിന് അനുമോദിക്കാനും തോയി തന്റെ മകന്‍ യോറാമിനെ ദാവീദുരാജാവിന്റെ അടുത്തേക്കയച്ചു. എന്തെന്നാല്‍, ഹദദേസര്‍ പലപ്പോഴും തോയിയുമായിയുദ്ധത്തിലായിരുന്നു. വെള്ളി, സ്വര്‍ണം, ഓട് ഇവകൊണ്ടുള്ള ഉപകരണങ്ങളും യോറാം കൂടെ കൊണ്ടുവന്നു.11 ദാവീദ് അവ കര്‍ത്താവിനു പ്രതിഷ്ഠിച്ചു.12 ഏദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഫിലിസ്ത്യര്‍, അമലേക്യര്‍ തുടങ്ങി താന്‍ കീഴ്‌പ്പെടുത്തിയ സകല ജനതകളിലുംനിന്ന് എടുത്ത വെള്ളിയും പൊന്നും, റഹോബിന്റെ മകനും സോബാരാജാവുമായ ഹദദേസറില്‍ നിന്നെടുത്ത കൊള്ളയും ദാവീദ് കര്‍ത്താവിനു പ്രതിഷ്ഠിച്ചു.13 ഉപ്പുതാഴ്‌വരയില്‍വച്ച് പതിനെണ്ണായിരം ഏദോമ്യരെ കൊന്നൊടുക്കി മടങ്ങിവന്നപ്പോള്‍ ദാവീദ് കൂടുതല്‍ പ്രശസ്തനായി.14 അവന്‍ ഏദോമില്‍ കാവല്‍പ്പടയെ നിയമിച്ചു. ഏദോമ്യര്‍ ദാവീദിന് അടിമകളായി. അവന്‍ ചെന്നിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി.15 ദാവീദ് ഇസ്രായേല്‍ മുഴുവനിലും ഭരണം നടത്തി. തന്റെ സകല ജനത്തിലും അവന്‍ നീതിയുംന്യായവും പാലിച്ചു.16 സെരൂയയുടെ മകന്‍ യോവാബായിരുന്നു സൈന്യാധിപന്‍.17 അഹിലൂദിന്റെ മകന്‍ യഹോഷാഫാത്ത് നടപടിയെഴുത്തുകാരനും. അഹിത്തൂബിന്റെ മകന്‍ സാദോക്കും അബിയാഥറിന്റെ മകന്‍ അഹിമലേക്കും ആയിരുന്നു പുരോഹിതന്‍മാര്‍.18 സെരായിയ ആയിരുന്നു കാര്യദര്‍ശി.യഹോയിയാദായുടെ മകന്‍ ബനാനിയാ ക്രേത്യര്‍ക്കും പെലേത്യര്‍ക്കും അധിപതിയായിരുന്നു; ദാവീദിന്റെ പുത്രന്‍മാര്‍ പുരോഹിതന്‍മാരും.

Advertisements

The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Samuel 6
Advertisements
2 Samuel 18
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment