The Book of 2 Samuel, Chapter 24 | 2 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 24 ദാവീദ് ജനസംഖ്യയെടുക്കുന്നു 1 കര്‍ത്താവ് വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്ടപ്പെടുത്താന്‍ ദാവീദിനെ പ്രേരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുക എന്ന് കര്‍ത്താവ് അവനോടു കല്‍പിച്ചു.2 രാജാവ് യോവാബിനോടും സൈന്യത്തലവന്‍മാരോടും പറഞ്ഞു: ദാന്‍മുതല്‍ബേര്‍ഷെബാവരെയുള്ള ഇസ്രായേല്‍ ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യ അറിയണം.3 എന്നാല്‍, യോവാബ് പറഞ്ഞു: രാജാവേ, അങ്ങയുടെ ദൈവമായ കര്‍ത്താവ് ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടി വര്‍ധിപ്പിക്കട്ടെ! അതു കാണാന്‍ അങ്ങേക്ക് ഇടവരട്ടെ! പക്‌ഷേ, അങ്ങേക്ക് ഇതിലിത്ര … Continue reading The Book of 2 Samuel, Chapter 24 | 2 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 23 | 2 സാമുവൽ, അദ്ധ്യായം 23 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 23 ദാവീദിന്റെ അന്ത്യവചസ്‌സുകള്‍ 1 ദാവീദിന്റെ അന്ത്യവചസ്‌സാണിത്: ജസ്‌സെയുടെ പുത്രന്‍ ദാവീദ്, ദൈവം ഉയര്‍ത്തിയവന്‍, യാക്കോബിന്റെ ദൈവത്തിന്റെ അഭിഷിക്തന്‍;ഇസ്രായേലിന്റെ മധുരഗായകന്‍ പ്രവചിക്കുന്നു.2 കര്‍ത്താവിന്റെ ആത്മാവ് എന്നിലൂടെ അരുളിച്ചെയ്യുന്നു, അവിടുത്തെ വചനമാണ് എന്റെ നാവില്‍.3 ഇസ്രായേലിന്റെ ദൈവം സംസാരിക്കുന്നു. ഇസ്രായേലിന്റെ ഉന്നതശില എന്നോട് അരുളിച്ചെയ്തിരിക്കുന്നു. മനുഷ്യരെ നീതിയോടെ ഭരിക്കുന്നവന്‍, ദൈവഭയത്തോടെ ഭരിക്കുന്നവന്‍.4 പ്രഭാതത്തിലെ പ്രകാശംപോലെ, കാര്‍മേഘരഹിതമായ പ്രഭാതത്തില്‍ പ്രകാശിക്കുന്ന സൂര്യനെപ്പോലെ, ഭൂമിയില്‍ പുല്ലുമുളപ്പിക്കുന്ന മഴപോലെ അവന്‍ ശോഭിക്കുന്നു.5 എന്റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലയോ? അവിടുന്ന് … Continue reading The Book of 2 Samuel, Chapter 23 | 2 സാമുവൽ, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 22 | 2 സാമുവൽ, അദ്ധ്യായം 22 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 22 ദാവീദിന്റെ വിജയകീര്‍ത്തനം 1 കര്‍ത്താവ് ദാവീദിനെ സകല ശത്രുക്കളില്‍നിന്നും സാവൂളില്‍നിന്നും രക്ഷിച്ച ദിവസം ദാവീദ് അവിടുത്തേക്ക് ഈ കീര്‍ത്തനം ആലപിച്ചു:2 കര്‍ത്താവല്ലോ ഉന്നതശിലയും3 ദുര്‍ഗവും എന്റെ വിമോചകനും എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും; എന്റെ രക്ഷകനും അവിടുന്നാണ്. അങ്ങ് എന്നെ അക്രമത്തില്‍നിന്നു രക്ഷിക്കുന്നു.4 സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്നെന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും.5 മൃത്യുതരംഗങ്ങള്‍ എന്നെ വലയംചെയ്തു. വിനാശത്തിന്റെ മഹാപ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.6 പാതാളപാശങ്ങള്‍ … Continue reading The Book of 2 Samuel, Chapter 22 | 2 സാമുവൽ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 21 | 2 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 21 ഗിബയോന്‍കാരുടെ പ്രതികാരം 1 ദാവീദിന്റെ ഭരണകാലത്തു മൂന്നുവര്‍ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി. ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: അവിടുന്ന് അരുളിച്ചെയ്തു: സാവൂള്‍ ഗിബയോന്‍കാരെ കൊന്നതുകൊണ്ട് അവന്റെയും കുടും ബത്തിന്റെയുംമേല്‍ രക്തപാതകക്കുറ്റമുണ്ട്.2 അതുകൊണ്ട്, രാജാവു ഗിബയോന്‍കാരെ വിളിച്ചു. ഗിബയോന്‍കാര്‍ ഇസ്രായേല്യരല്ല; അമോര്യരുടെ ഒരു ചെറുവിഭാഗം ആയിരുന്നു. അവരെ ഉപദ്രവിക്കുകയില്ലെന്ന് ഇസ്രായേല്യര്‍ സത്യം ചെയ്തിരുന്നുവെങ്കിലും ഇസ്രായേലിനെയും യൂദായെയും കുറിച്ചുള്ള തീക്ഷ്ണതയില്‍ സാവൂള്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.3 ദാവീദ് ഗിബയോന്‍കാരോടു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരണം? നിങ്ങള്‍ … Continue reading The Book of 2 Samuel, Chapter 21 | 2 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 20 | 2 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 20 ഷേബയുടെ വിപ്‌ളവം 1 ഷേബ എന്നു പേരുള്ള ഒരു നീചന്‍ ഉണ്ടായിരുന്നു. ബഞ്ചമിന്‍ഗോത്രത്തില്‍പെട്ട ബിക്രിയുടെ മകനായ അവന്‍ കാഹളമൂതി വിളിച്ചുപറഞ്ഞു: ദാവീദുമായി നമുക്കു പങ്കില്ല. ജസ്‌സെയുടെ പുത്രനുമായി നമുക്ക് ഇടപാടില്ല. ഇസ്രായേലേ, നിങ്ങള്‍ വീട്ടിലേക്കു മടങ്ങുവിന്‍.2 അങ്ങനെ ഇസ്രായേല്യര്‍ ദാവീദിനെ വിട്ടു ബിക്രിയുടെ മകന്‍ ഷേബയോടു ചേര്‍ന്നു. യൂദായിലെ ജനമാകട്ടെ ദാവീദുരാജാവിനോടുകൂടെ ഉറച്ചുനിന്ന് ജോര്‍ദാന്‍മുതല്‍ ജറുസലെംവരെ അവനെ അനുഗമിച്ചു.3 ദാവീദ് ജറുസലെമില്‍ തന്റെ കൊട്ടാരത്തിലെത്തി. കൊട്ടാരം സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്ന പത്ത് ഉപനാരികളെ … Continue reading The Book of 2 Samuel, Chapter 20 | 2 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 19 | 2 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 19 ദാവീദ് ജറുസലെമിലേക്കു മടങ്ങുന്നു 1 അബ്‌സലോമിനെക്കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബ് കേട്ടു.2 രാജാവു തന്റെ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നു എന്ന് കേട്ടതുകൊണ്ട് അന്നത്തെ വിജയം ജനത്തിനും ദുഃഖമായിത്തീര്‍ന്നു.3 തോറ്റോടുന്നവരെപ്പോലെ ലജ്ജിച്ച് അവര്‍ പട്ടണത്തിലേക്കു പതുങ്ങിക്കയറി.4 രാജാവു മുഖം മറച്ച് ഉച്ചത്തില്‍ നിലവിളിച്ചു: എന്റെ മകനേ, അബ്‌സലോമേ! അബ്‌സലോമേ! എന്റെ മകനേ!5 അപ്പോള്‍ യോവാബ് കൊട്ടാരത്തില്‍ രാജാവിന്റെ യടുക്കല്‍ച്ചെന്നു പറഞ്ഞു: അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്‍മാരുടെയും ഭാര്യമാരുടെയും ഉപ നാരികളുടെയും ജീവന്‍ രക്ഷിച്ച അങ്ങയുടെ സകല … Continue reading The Book of 2 Samuel, Chapter 19 | 2 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 18 | 2 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 18 അബ്‌സലോം വധിക്കപ്പെടുന്നു 1 ദാവീദ് കൂടെയുള്ളവരെ ഗണം തിരിച്ച് അവര്‍ക്ക് സഹസ്രാധിപന്‍മാരെയും ശതാധിപന്‍മാരെയും നിയമിച്ചു.2 അവരെ മൂന്നായിത്തിരിച്ച് യോവാബിന്റെയും അവന്റെ സഹോദരനും സെരൂയയുടെ പുത്രനുമായ അബിഷായിയുടെയും ഹിത്യനായ ഇത്തായിയുടെയും നേതൃത്വത്തില്‍ അയച്ചു. ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവ് അനുചരന്‍മാരോട് പറഞ്ഞു.3 അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളോടുകൂടെ വരരുത്. ഞങ്ങള്‍ തോറ്റോടിയാല്‍ ശത്രുക്കള്‍ അതു ഗണ്യമാക്കുകയില്ല. ഞങ്ങളില്‍ പകുതിപ്പേര്‍ മരിച്ചാലും അവര്‍ കാര്യമാക്കുകയില്ല, അങ്ങു ഞങ്ങളില്‍ പതിനായിരംപേര്‍ക്ക് തുല്യനത്രേ. ആകയാല്‍, അങ്ങു … Continue reading The Book of 2 Samuel, Chapter 18 | 2 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 17 | 2 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 17 ഹൂഷായി അബ്‌സലോമിനെ ചതിക്കുന്നു 1 അഹിഥോഫെല്‍ അബ്‌സലോമിനോടു ചോദിച്ചു: പന്തീരായിരം പേരെയുംകൂട്ടി ഇന്നു രാത്രി ഞാന്‍ ദാവീദിനെ പിന്തുടരട്ടെ.2 അവന്‍ ക്ഷീണിച്ചു ധൈര്യം കെട്ടിരിക്കുമ്പോള്‍ ഞാന്‍ ചെന്ന് ആക്രമിക്കും. കൂടെയുള്ളവര്‍ ഓടിപ്പോകും. രാജാവിനെ മാത്രം ഞാന്‍ കൊന്നു കളയും.3 മണവാട്ടി മണവാളന്റെ അടുത്തേക്കു വരുന്നതുപോലെ അവന്റെ അനുചരന്‍മാരെ നിന്റെ അടുത്തേക്ക് ഞാന്‍ തിരികെ കൊണ്ടുവരും. ഒരാളെ മാത്രമേ നീ കൊല്ലാന്‍ നോക്കുന്നുള്ളു. മറ്റെല്ലാവരും സുരക്ഷിതരായിരിക്കും.4 അബ്‌സലോമിനും ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ക്കും ഈ ഉപദേശം … Continue reading The Book of 2 Samuel, Chapter 17 | 2 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 16 | 2 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 16 ദാവീദും സീബയും 1 ദാവീദ് മലമുകള്‍ കടന്നു കുറച്ചു ദൂരം ചെന്നപ്പോള്‍ മെഫിബോഷെത്തിന്റെ ദാസ നായ സീബയെ കണ്ടുമുട്ടി. അവന്റെ യടുക്കല്‍ രണ്ടു കഴുതകളുണ്ടായിരുന്നു. അവയുടെ പുറത്ത് ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറുകുല വേനല്‍കാലഫലങ്ങളും ഒരു തോല്‍ക്കുടം വീഞ്ഞും ഉണ്ടായിരുന്നു.2 രാജാവ് സീബയോട് ചോദിച്ചു: ഇവയെല്ലാം നീ എന്തു ചെയ്യാന്‍ പോകുന്നു? കഴുതകള്‍ രാജാവിന്റെ വീട്ടുകാര്‍ക്കു കയറാനും, അപ്പവും പഴവും ദാസന്‍മാര്‍ക്കു തിന്നാനും, വീഞ്ഞ് മരുഭൂമിയില്‍ വച്ചു തളരുമ്പോള്‍ അവര്‍ക്കു … Continue reading The Book of 2 Samuel, Chapter 16 | 2 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 15 | 2 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 15 അബ്‌സലോമിന്റെ സൈനിക വിപ്‌ളവം 1 അബ്‌സലോം ഒരു രഥത്തെയും കുതിരകളെയും അന്‍പത് അകമ്പടിക്കാരെയും സമ്പാദിച്ചു.2 അവന്‍ അതിരാവിലെ നഗരവാതില്‍ക്കല്‍ വഴിയരികെ നില്‍ക്കുക പതിവായിരുന്നു. ആരെങ്കിലും രാജസന്നിധിയില്‍ വ്യവഹാരം തീര്‍ക്കാന്‍ ആ വഴി വന്നാല്‍, അബ്‌സലോം അവനെ വിളിച്ച് ഏതു പട്ടണത്തില്‍ നിന്നാണ് വരുന്നതെന്നു ചോദിക്കും.3 പട്ടണമേതെന്നു പറഞ്ഞുകഴിഞ്ഞാല്‍, അബ്‌സലോം അവനോടു പറയും: നിന്റെ കാര്യം വളരെന്യായമാണ്. പക്‌ഷേ, നിന്റെ വ്യവഹാരം കേള്‍ക്കാന്‍ രാജാവ് ആരെയും നിയോഗിച്ചിട്ടില്ലല്ലോ.4 ഞാനൊരു ന്യായാധിപനായിരുന്നെങ്കില്‍! വഴക്കും വ്യവഹാരവുമുള്ള … Continue reading The Book of 2 Samuel, Chapter 15 | 2 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 14 | 2 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 14 അബ്‌സലോമിന്റെ തിരിച്ചുവരവ് 1 രാജാവിന്റെ ഹൃദയം അബ്‌സലോമിനെ പാര്‍ത്തിരിക്കുന്നെന്ന് സെരൂയയുടെ മകന്‍ യോവാബ് ഗ്രഹിച്ചു.2 അതുകൊണ്ട്, അവന്‍ തെക്കോവായിലേക്ക് ആളയച്ചു സമര്‍ഥയായ ഒരു സ്ത്രീയെ വരുത്തി. നീ ഒരു വിലാപക്കാരിയായി നടിക്കുക. വിലാപവസ്ത്രം ധരിച്ച് തൈലം പൂശാതെ, മരിച്ചവനെക്കുറിച്ച് വളരെ ദിവസങ്ങളായി ദുഃഖിച്ചിരിക്കുന്ന സ്ത്രീയെപ്പോലെ പെരുമാറുക.3 എന്നിട്ട് രാജസന്നിധിയില്‍ച്ചെന്ന് ഞാന്‍ പറയുന്നതു പറയുക എന്ന് യോവാബ് അവളോട് ആവശ്യപ്പെട്ടു. പിന്നെ, പറയേണ്ട കാര്യം അവന്‍ അവള്‍ക്കു വിവരിച്ചു കൊടുത്തു.4 തെക്കോവാക്കാരി രാജസന്നിധിയില്‍ച്ചെന്ന് … Continue reading The Book of 2 Samuel, Chapter 14 | 2 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 13 | 2 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 13 അമ്‌നോനും താമാറും 1 ദാവീദിന്റെ മകന്‍ അബ്‌സലോമിനു സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു. താമാര്‍ എന്നായിരുന്നു അവളുടെ പേര്. ദാവീദിന്റെ മറ്റൊരു മകനായ അമ് നോന്‍ അവളെ കാംക്ഷിച്ചു.2 കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്നു കരുതിയ അമ്‌നോന്‍ അവളെപ്രതി രോഗാതുരനായിത്തീര്‍ന്നു.3 അമ്‌നോന് യോനാദാബ് എന്നൊരു സ്‌നേഹിതന്‍ ഉണ്ടായിരുന്നു. ദാവീദിന്റെ സഹോദരന്‍ ഷിമെയായുടെ മകനായ അവന്‍ വലിയ സൂത്രശാലിയായിരുന്നു.4 അവന്‍ അമ്‌നോനോടു ചോദിച്ചു: അല്ലയോ രാജകുമാരാ, നീ ഓരോ ദിവസവും ദുഃഖാര്‍ത്തനായി കാണപ്പെടുന്നതെന്ത്? എന്റെ … Continue reading The Book of 2 Samuel, Chapter 13 | 2 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 12 | 2 സാമുവൽ, അദ്ധ്യായം 12 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 12 നാഥാന്‍ ദാവീദിനെ കുറ്റപ്പെടുത്തുന്നു 1 കര്‍ത്താവ് നാഥാന്‍ പ്രവാചകനെ ദാവീദിന്റെ അടുക്കലേക്കയച്ചു. അവന്‍ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും.2 ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.3 ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്റെ ഭക്ഷണത്തില്‍നിന്ന് അതു തിന്നു; അവന്റെ പാനീയത്തില്‍നിന്ന് അതു കുടിച്ചു; അത് അവന്റെ മടിയില്‍ ഉറങ്ങി; അത് അവനു … Continue reading The Book of 2 Samuel, Chapter 12 | 2 സാമുവൽ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 11 | 2 സാമുവൽ, അദ്ധ്യായം 11 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 11 ദാവീദും ബത്‌ഷെബായും 1 അടുത്ത വസന്തത്തില്‍ രാജാക്കന്‍മാര്‍യുദ്ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകന്‍മാരെയും ഇസ്രായേല്‍സൈന്യം മുഴുവനെയും അയച്ചു. അവര്‍ അമ്മോന്യരെ തകര്‍ത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലെ മില്‍ താമസിച്ചു.2 ഒരു ദിവസം സായാഹ്‌നത്തില്‍ ദാവീദ് കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവള്‍ അതീവ സുന്ദരിയായിരുന്നു.3 ദാവീദ് ആളയച്ച് അവള്‍ ആരെന്ന് അന്വേഷിച്ചു. എലിയാമിന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബായാണ് … Continue reading The Book of 2 Samuel, Chapter 11 | 2 സാമുവൽ, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 10 | 2 സാമുവൽ, അദ്ധ്യായം 10 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 10 അമ്മോന്യരെയും സിറിയാക്കാരെയും തോല്‍പിക്കുന്നു 1 അമ്മോന്യരുടെ രാജാവ് മരിച്ചു. അവന്റെ മകന്‍ ഹാനൂന്‍ രാജാവായി.2 അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷ് എന്നോടു കാണിച്ചതുപോലെ അവന്റെ മകന്‍ ഹാനൂനോടു ഞാനും ദയ കാണിക്കും. പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ ദാവീദ് ഒരു സംഘം ദൂതന്‍മാരെ ഹാനൂന്റെ അടുത്തേക്കയച്ചു.3 അവര്‍ അമ്മോന്യരുടെദേശത്ത് എത്തി. എന്നാല്‍ അമ്മോന്യപ്രഭുക്കന്‍മാര്‍ രാജാവായ ഹാനൂനോടു പറഞ്ഞു: നിന്നെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്‍മാരെ അയച്ചത് നിന്റെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു നീ വിശ്വസിക്കുന്നുവോ? … Continue reading The Book of 2 Samuel, Chapter 10 | 2 സാമുവൽ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 9 | 2 സാമുവൽ, അദ്ധ്യായം 9 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 9 ദാവീദും മെഫിബോഷെത്തും 1 ജോനാഥാനെപ്രതി ഞാന്‍ ദയ കാണിക്കേണ്ടതിന് സാവൂളിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവീദ് തിരക്കി.2 സാവൂളിന്റെ ഭവനത്തില്‍ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അവനെ ദാവീദിന്റെ യടുക്കല്‍ കൊണ്ടുവന്നു. നീയാണോ സീബ, ദാവീദ് ചോദിച്ചു. അതേ, അടിയന്‍തന്നെ, അവന്‍ മറുപടി പറഞ്ഞു.3 രാജാവ് അവനോടു ചോദിച്ചു: ഞാന്‍ ദൈവത്തോടു വാഗ്ദാനം ചെയ്തതുപോലെ ദയ കാണിക്കേണ്ടതിനു സാവൂളിന്റെ കുടുംബത്തില്‍ ഇനി ആരുമില്ലേ? ജോനാഥാന് ഒരു മകനുണ്ട്, … Continue reading The Book of 2 Samuel, Chapter 9 | 2 സാമുവൽ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 8 | 2 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 8 ദാവീദിന്റെ വിജയങ്ങള്‍ 1 കുറച്ചു നാളുകള്‍ക്കുശേഷം ദാവീദ് ഫിലിസ്ത്യരെ ആക്രമിച്ചുകീഴ്‌പെടുത്തി. മെഥെഗമ്മാ അവരില്‍നിന്നു പിടിച്ചെടുത്തു.2 അവന്‍ മൊവാബ്യരെയും തോല്‍പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നില്‍രണ്ടു ഭാഗത്തെ കൊന്നു; ഒരു ഭാഗത്തെ വെറുതെ വിട്ടു. അങ്ങനെ മൊവാബ്യര്‍ അവനു കീഴടങ്ങി കപ്പം കൊടുത്തു.3 ദാവീദ്‌യൂഫ്രട്ടീസ് നദീതീരത്ത് തന്റെ അതിര്‍ത്തി വീണ്ടെടുക്കാന്‍ പോകവേ, റഹോബിന്റെ മകനും സോബാരാജാവുമായ ഹദദേസറിനെയും തോല്‍പിച്ചു.4 അവന്റെ ആയിരത്തിയെഴുനൂറു കുതിരക്കാരെയും കാലാള്‍പ്പടയില്‍ ഇരുപതിനായിരംപേരെയും ദാവീദ് പിടിച്ചെടുത്തു.5 അവന്‍ … Continue reading The Book of 2 Samuel, Chapter 8 | 2 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 7 | 2 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 7 നാഥാന്റെ പ്രവചനം 1 രാജാവ് കൊട്ടാരത്തില്‍ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് കര്‍ത്താവ് അവനു സ്വസ്ഥത നല്‍കുകയും ചെയ്തു.2 അപ്പോള്‍ അവന്‍ നാഥാന്‍ പ്രവാചകനോടു പറഞ്ഞു: നോക്കൂ, ദേവദാരുകൊണ്ടുള്ളകൊട്ടാരത്തില്‍ ഞാന്‍ വസിക്കുന്നു. ദൈവത്തിന്റെ പേടകമോ കൂടാരത്തിലിരിക്കുന്നു.3 നാഥാന്‍ പ്രതിവചിച്ചു:യുക്തംപോലെ ചെയ്തുകൊള്ളുക, കര്‍ത്താവ് നിന്നോടുകൂടെയുണ്ട്.4 എന്നാല്‍, ആ രാത്രി കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു:5 എന്റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?6 ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതുമുതല്‍ … Continue reading The Book of 2 Samuel, Chapter 7 | 2 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 6 | 2 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 6 കര്‍ത്താവിന്റെ പേടകം 1 ദാവീദ് വീണ്ടും ഇസ്രായേലിലെ സമര്‍ഥരായ മുപ്പതിനായിരം യോദ്ധാക്കളെ ഒരുമിച്ചുകൂട്ടി.2 അവന്‍ അവരോടൊപ്പമുള്ള സകല ജനത്തോടുംകൂടെ കെരൂബുകള്‍ക്കിടയില്‍ സിംഹാസനസ്ഥനായിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമം ധരിക്കുന്ന ദൈവത്തിന്റെ പേടകം ബാലേ യൂദായില്‍ നിന്നു കൊണ്ടുവരുന്നതിനു പുറപ്പെട്ടു.3 അവര്‍ ദൈവത്തിന്റെ പേടകം ഒരു പുതിയ കാളവണ്ടിയില്‍ കയറ്റി, മലയിലുള്ള അബിനാദാബിന്റെ വീട്ടില്‍നിന്നുകൊണ്ടുവന്നു. അബിനാദാബിന്റെ പുത്രന്‍മാരായ ഉസ്‌സായും അഹിയോയും ആണ് ദൈവത്തിന്റെ പേടകമിരുന്ന വണ്ടിതെളിച്ചത്.4 അഹിയോ പേടകത്തിനുമുന്‍പേ നടന്നു.5 ദാവീദും ഇസ്രായേല്‍ഭവനവും സന്തോഷത്തോടും … Continue reading The Book of 2 Samuel, Chapter 6 | 2 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 5 | 2 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 5 ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ് 1 ഇസ്രായേല്‍ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുത്തു വന്നുപറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്.2 സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.3 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവര്‍ അഭിഷേകംചെയ്തു.4 ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതുവയസ്‌സായിരുന്നു.5 … Continue reading The Book of 2 Samuel, Chapter 5 | 2 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 4 | 2 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 4 ഇഷ്‌ബോഷെത്ത് വധിക്കപ്പെടുന്നു 1 അബ്‌നേര്‍ ഹെബ്രോണില്‍വച്ചു മരിച്ചെന്നു കേട്ടപ്പോള്‍ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്ത് നഷ്ടധൈര്യനായി. ഇസ്രായേല്‍ മുഴുവന്‍ അമ്പരന്നു.2 സാവൂളിന്റെ മകനു രണ്ടു കൊള്ളത്തലവന്‍മാരുണ്ടായിരുന്നു. ബാനായും റേഖാബും. ബറോത്തില്‍നിന്നുള്ള ബഞ്ചമിന്‍ഗോത്രക്കാരനായ റിമ്മോന്റെ പുത്രന്‍മാരായിരുന്നു ഇവര്‍. ബറോത്ത് ബഞ്ചമിന്റെ ഭാഗമായി കരുതപ്പെടുന്നു.3 ബറോത്യര്‍ ഗിത്തയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെ അവിടെ പരദേശികളായി വസിക്കുന്നു.4 സാവൂളിന്റെ മകന്‍ ജോനാഥാന് മുടന്തനായിത്തീര്‍ന്ന ഒരു പുത്രനുണ്ടായിരുന്നു. സാവൂളിനെയും ജോനാഥാനെയും കുറിച്ചുള്ള വാര്‍ത്ത ജസ്രേലില്‍നിന്നെത്തുമ്പോള്‍ അവന് അഞ്ചുവയസ്‌സുണ്ടായിരുന്നു. അവന്റെ വളര്‍ത്തമ്മ … Continue reading The Book of 2 Samuel, Chapter 4 | 2 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 3 | 2 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 3 1 സാവൂളിന്റെ ഭവനവും ദാവീദിന്റെ ഭവനവും തമ്മില്‍ നീണ്ടയുദ്ധം നടന്നു. ദാവീദ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു; സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചുവന്നു. ദാവീദിന്റെ പുത്രന്‍മാര്‍ 2 ദാവീദിന് ഹെബ്രോണില്‍വച്ചു പുത്രന്‍മാര്‍ ജനിച്ചു. ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ച അംനോണ്‍ ആയിരുന്നു ഒന്നാമന്‍.3 കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധ വയായിരുന്ന അബിഗായലില്‍ ജനിച്ച ഖിലെയാബ് രണ്ടാമനും. മൂന്നാമനായ അബ്‌സലോമിനെ പ്രസവിച്ചത് ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖാ ആണ്.4 ഹഗ്ഗീത്തില്‍ നാലാമന്‍ അദോനിയായും, അബിത്താലില്‍ അഞ്ചാമന്‍ … Continue reading The Book of 2 Samuel, Chapter 3 | 2 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 2 | 2 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 2 ദാവീദ് അഭിഷിക്തന്‍ 1 ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവ് മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രോണിലേക്ക്, അവിടുന്ന് അരുളിച്ചെയ്തു.2 ദാവീദ് അങ്ങോട്ടു പോയി. ജസ്രേല്‍ക്കാരി അഹിനോവാം, കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധവ അബിഗായില്‍ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.3 അവന്‍ തന്റെ ആളുകളെയും സകുടുംബം കൊണ്ടുപോയി. അവര്‍ ഹെബ്രോണിന്റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.4 യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ … Continue reading The Book of 2 Samuel, Chapter 2 | 2 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 1 | 2 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 1 സാവൂളിന്റെ മരണവാര്‍ത്ത 1 സാവൂളിന്റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്‌ലാഗില്‍ രണ്ടു ദിവസം പാര്‍ത്തു.2 മൂന്നാംദിവസം സാവൂളിന്റെ പാളയത്തില്‍നിന്ന് ഒരാള്‍ വസ്ത്രം കീറിക്കൊണ്ടും തലയില്‍ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു.3 നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേല്‍ പാളയത്തില്‍നിന്ന് ഞാന്‍ ഓടിപ്പോന്നിരിക്കയാണ് എന്ന് അവന്‍ മറുപടി നല്‍കി.4 ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവന്‍ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. … Continue reading The Book of 2 Samuel, Chapter 1 | 2 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation