Fr George Olickamala MCBS & Fr Jacob Kuzhikkattil MCBS, Death Anniversary

Advertisements

കുഴിക്കാട്ടിൽ ബഹു ചാക്കോച്ചൻ്റെ 63-ാം ചരമവാർഷികം

ജനനം: 10-04-1863
പൗരോഹിത്യ സ്വീകരണം: 17-02-1901
സഭാ പ്രവേശനം: 01-03-1934
പ്രഥമ വ്രതവാഗ്ദാനം: 15-08-1937
മരണം: 27-01-1960
ഇടവക : പാലാ രൂപതയിലെ ഇലഞ്ഞി

ദരിദ്രർക്ക് സദ് വാർത്ത അറിയിക്കാൻ വന്ന ഈശോയെപ്പോലെ പാവങ്ങളുടെ കാര്യത്തിൽ വളരെ തൽപരനായിരുന്നു ചാക്കോച്ചൻ. ലളിത ജീവിതം നയിക്കുവാനും കൈവശം വന്നിരുന്ന അവസാനത്തെ തുട്ടുവരെ പാവങ്ങൾക്ക് ദാനം ചെയ്യുവാനും ആണ് അദ്ദേഹം ആഗ്രഹിച്ചത്.

ദിവ്യകാരുണ്യ നാഥനോടുള്ള വ്യക്തിപരമായ സ്നേഹം
ലളിത ജീവിതം
പാവങ്ങളോടുള്ള താല്പര്യം
അനുസരണം
ത്യാഗ സന്നദ്ധത തുടങ്ങിയ സുകൃതങ്ങൾ ബഹുമാനപ്പെട്ട കുഴിക്കാട്ടിൽ ചാക്കോച്ചനിൽ നിന്ന് നാം പഠിക്കേണ്ടതാണ്.

Advertisements

ബഹു ജോർജ് ഓലിക്കാമലയിൽ അച്ചൻ്റെ 19-ാം ചരമവാർഷികം

ജനനം: 13-09-1934
പ്രഥമ വ്രതവാഗ്ദാനം: 23-05-1960
പൗരോഹിത്യ സ്വീകരണം: 03-12-1963
മരണം: 27-01-2004
ഇടവക : പാലാ രൂപതയിലെ മുത്തോലപുരം

തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ മംഗലാപുരത്തുള്ള സെൻ്റ് ജോസഫ് സെമിനാരിയിൽ പൂർത്തിയാക്കിയ ജോർജ്‌ അച്ചൻ മംഗലപ്പുഴ സെമിനാരികളിൽ പൂർത്തിയാക്കി
03-12-1963 ന് ബോംബേ മെത്രാപ്പോലീത്തയായിരുന്ന അഭിവദ്യ ലോങ്ങിമൂർ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

അതിരമ്പുഴ മൈനർ സെമിനാരിയായിരുന്നു പ്രഥമ പ്രവർത്തന രംഗം.വെല്ലൂരിൽ നിന്നു ക്രിസ്ത്യൻ കൗൺസിങ്ങിലും റോമിൽ നിന്നു ധ്യാന പ്രസംഗത്തിലും ഉപരി പഠനം നേടിയിരുന്നു ജോർജ് അച്ചൻ.
വത്തിക്കാൻ കൗൺസിലിൻ്റെ പ്രമാണ രേഖകളെക്കുറിച്ചുള്ള അച്ചൻ്റെ ക്ലാസ്സുകൾ കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായിരുന്നു.

ആലുവായിലെ പഠനഗ്രഹത്തിൽ ആദ്ധ്യാത്മിക പിതാവായി ശുശ്രൂഷ ചെയ്തപ്പോൾ വ്യക്തിത്വ വികസനത്തിലൂടെ ആത്മീതയിൽ വളരാൻ വൈദിക വിദ്യാർത്ഥികളെ സഹായിച്ചു.

സഭയുടെ ജനറൽ കൗൺസിലറായും നവസന്യാസഭ ഭവനത്തിൻ സുപ്പീരിയറായും സ്തത്യുർഹമായ ശുശ്രൂഷ ചെയ്ത ജോർജ് അച്ചൻ തലശ്ശേരി, പാലക്കാട് രൂപതകളിലും ചെമ്പേരിയിലും ഷിമോഗാ മിഷനിലും ജോലി ചെയ്തട്ടുണ്ട്.

ആനവെട്ടിയിൽ വിശ്രമജീവിതം നയിച്ചു വരുമ്പോഴാണ് ജോർജച്ചൻ്റെ രോഗാവസ്ഥ വർദ്ധിക്കുന്നതും 2004 ജനവരി 27-ാം തീയതി സ്വർഗ്ഗീയ ഭവനത്തിലേക്ക് തിരികെ പോകുന്നതും.

ദിവ്യകാരുണ്യ ഭക്തി, ആദർശനിഷ്ഠ, വചനോപാസനാ, പ്രേഷിത തീഷ്ണത, ഊഷ്മള സ്നേഹം എന്നിവ ജോർജ് അച്ചനിൽ വിളങ്ങി ശോഭിച്ച സുകൃതങ്ങളാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഫാ. സിറിയക് തെക്കെക്കുറ്റ് MCBS : ദിവ്യകാരുണ്യാരാമത്തിലെ വാടാമലരുകൾ

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s