Rev. Fr John Arackathottathil MCBS

ബഹു. അറയ്ക്കത്തോട്ടത്തിൽ ജോണച്ചൻ്റെ 19-ാം ചരമവാർഷികം

ജനനം: 22-01-1928

സഭാ പ്രവേശനം: 18-06-1950

വ്രതവാഗ്ദാന സ്വീകരണം: 16-05-1953

പൗരോഹിത്യ സ്വീകരണം: 12-03-1960
മരണം: 29-02-2004

ഇടവക : കോതമംഗലം രൂപതയിലെ കരിമണ്ണൂർ സെന്റ് മേരീസ് പള്ളി

വി. അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനായിരുന്ന ബഹു. റോമൂളൂ സച്ചനായിരുന്നു നവസന്ന്യാസ ഗുരു

കലാകായിക-സാംസ്ക്കാരിക വര മാനങ്ങളുമുള്ള വ്യക്തിയായിരുന്നു ജോണച്ചൻ നാടക രചന, ചിത്രകല എന്നിവയിലൊക്കെ നൈപുണ്യം നേടിയിരുന്നു.

വിശാലഹൃദയവും തുറന്ന മനസ്സുമുണ്ടായിരുന്നതിനാൽ വലിയവരേയും ചെറിയവരയുമൊക്കെ സുഹൃത്തുക്കളാക്കാൻ അച്ചനു വേഗം കഴിഞ്ഞിരുന്നു.

12-3-1960-ൽ മാർ മാത്യു പോത്തനാംമൂഴി പിതാവിൽ നിന്നു ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച ജോണച്ചൻ്റെ തന്റെ പ്രഥമ കർമ്മഭൂമി അതിരമ്പുഴ ലിസ്യു ആശ്രമമായിരുന്നു. പിന്നീട് ചെമ്പേരി ആശ്രമമായിരുന്നു പ്രവർത്തന രംഗം.

തുടർന്ന് തലശ്ശേരി രൂപതയിലെ പുറവയൽ, കരിമ്പാനി ആശ്രമം നടുകര, വാഴക്കാല, കാളിയാർ തുടങ്ങിയ ഇടവകളിൽ വികാരിയായി ജോണച്ചനൻ ശുശ്രൂഷചെയ്തു.

1979- മുതൽ കോമ്പായാർ ആശ്രമമായിരുന്നു ജോണച്ചന്റെ പ്രവർത്തനമേഖല. നാട്ടുകാരുടെ സഹായത്തോടുകൂടി റോഡുവെട്ടാനും യാത്ര സൗകര്യങ്ങളുണ്ടാക്കാനും അച്ചൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു.

വി. പൗലോസിന് ജീവിതത്തിൽ ഒരു മുള്ള് ഉണ്ടായിരുന്നതു പോലെ ആസ്മാരോഗം ജോണച്ചന് ഒരു മുള്ളായിരുന്നു. അതിന്റെ ശല്യമുണ്ടായിരുന്നപ്പോഴും അടുത്തും അകലെയുമുള്ള പള്ളികളിൽ അതിരാവിലെ വി. കുർബാനയർപ്പിക്കാനും ധ്യാനമന്ദിരങ്ങളിൽ കുമ്പസാരിപ്പിക്കാനും കൃത്യമായി അച്ചൻ പോയിരുന്നു.

1985 മുതൽ കുറെക്കാലം ജനലറ്റിൽ താമസിച്ചുകൊണ്ട് അച്ചൻ സമീപപ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്തിരുന്നു. പിന്നീട് തിരുമുടികുന്ന്. മൈലംപള്ളി എന്നീ ഇടവകകളിൽ അച്ചൻ ശുശ്രൂഷ ചെയ്തു.

സമൂഹത്തിൽ ആരെയും എതിർക്കാതെയും എല്ലാവരെയും സ്നേഹിച്ചും ജീവിച്ച ജോണച്ചൻ “കർത്തൃദാസൻ കലഹപ്രിയനാ യിരിക്കരുത് ” എന്നുള്ള ദൈവവചനം അന്യൂനം കാത്തു പാലിച്ച വ്യക്തിയാണ്.
പ്രതിസന്ധികൾ ഉണ്ടായാൽ നിശ്ശബ്ദനായി രംഗത്തുനിന്നും പിൻവാങ്ങി പ്രശ്നങ്ങൾ ലളിതമായി കൈകാര്യം ചെയ്യാൻ തക്ക നയചാതുരി അച്ചനുണ്ടായിരുന്നു.

ജീവിതസായാഹ്നത്തിൽ ജോണച്ചൻ ആനപ്പാറയിലുള്ള സഭാ ഭവനത്തിലെ അംഗമായിരുന്നു .ഇക്കാലഘട്ടത്തിൽ പല സന്യാസിനീ ഭവനങ്ങളിലും മാസധ്യാനത്തിനു സഹായിച്ചും അനുരജ്ഞന കൂദാശ പരികർമ്മം ചെയ്തും, ആദ്ധ്യാത്മികോപദേശങ്ങൾ നല്കിയും തന്റെ പൗരോഹിത്യ ശുശ്രൂഷ ഏറ്റം ഭംഗിയായി അച്ചൻ നിർവ്വഹിച്ചിരുന്നു.

വിളങ്ങി ശോഭിച്ചിരുന്ന ജീവിത സുകൃതങ്ങൾ

ദിവ്യകാരുണ്യ ഭക്തി
അജപാലന തീക്ഷ്ണത
ലളിതജീവിതം
ത്യാഗസന്നദ്ധത
സന്തോഷപ്രകൃതി
ശാന്തത
പാവങ്ങളോടുള്ള പക്ഷം ചേരൽ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s